മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന ത്രീഡി സിനിയിലൂടെ മലയാള ചലച്ചിത്ര രംഗത്തേക്ക് അഭിനേതാവായി എത്തിയ താരമാണ് ജഗദീഷ്. കോളേജ് അദ്ധ്യാപകൻ ആയിരുന്ന ജഗദീഷ് അവിടെ നിന്നുമാണ് സിനിമയിലേക്ക് എത്തിയത്. പിന്നീട് തരക്കഥാ രചനയിലേക്കും തിരിഞ്ഞ ജഗദീഷ് താൻ തന്നെ തിരക്കഥ എഴുതിയ ചിത്രങ്ങളായ അക്കരെ നിന്നൊരു മാരൻ, മുത്താരം കുന്ന് പിഒ തുടങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളിലൂടെ മലയള സിനിമിയിൽ തന്റെ സ്ഥാനം ഉറപ്പിച്ചു.
പിന്നീടിങ്ങോട്ട് കൊമേഡിയനായും, നായകനായും, വില്ലനായും, സഹ നടനായും, ഒക്കെ മലയാള സിനിമയിൽ ജഗദീഷ് വിസ്മയം സൃഷ്ട്ടിച്ച വ്യക്തിയാണ്. ഇന്നും അഭിനയ മേഖലയിൽ സജീവമാ. ജഗദീഷ് മിനിസ്ക്രീൻ അവതാരകനായും തിളങ്ങുകയാണ്.
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിലെ ചെങ്കൽ എന്ന ഗ്രാമത്തിൽ അധ്യാപകനായിരുന്ന കെ പരമേശ്വരൻ നായരുടേയും പി ഭാസുരാംഗിയമ്മയുടേയും മകനായി 1955 ജൂൺ 12ന് ആണ് ജഗദീഷ് ജനിച്ചത്. തിരുവന്തപുരത്തു തന്നെയാണ് പ്രാഥമിക വിദ്യാഭ്യാസവും പൂർത്തിയാക്കിത്. പിന്നീട് കേരള യൂണിവേഴ്സിറ്റിയിൽ ഒന്നാം റാങ്കോടെ കൊമേഴ്സിൽ മാസ്റ്റർ ബിരുദം നേടി. കാനറാ ബാങ്കിൽ ജോലി ലഭിച്ച ജഗദീഷ് ആ ജോലി രാജിവെച്ച് തിരുവനന്തപുരം എംജി കോളേജിൽ ലക്ചററായി പ്രവേശിച്ചു.
ജഗദീഷിന്റെ ഭാര്യ രമ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വളരെ പ്രശസ്തയായ ഫോറൻസിക് പ്രൊഫസറാണ്. രണ്ടു പെൺമക്കളാണ് ജഗദീഷിന് ഉള്ളത്. അമ്മയുടെ പാത പിന്തുടർന്ന് രണ്ടു പേരും മെഡിക്കൽ ഫീൽഡാണ് തിരഞ്ഞെടുത്തത്. അതേ സമയം തന്റെ മക്കൾ സിനിമയിലേക്ക് എത്താതിരുന്നതിനെ കുറിച്ച് തുറന്നു പറയുകയാണ് ജഗദീഷ്.
ഒച്ചു മിക്ക താരങ്ങളുടെ മക്കളും സിനിമയിൽ തുടക്കം കുറിച്ചപ്പോൾ തന്റെ മക്കൾ സിനിമയുമായി യാതൊരു ബന്ധമില്ലാത്ത മേഖലയിലേക്കാണ് തിരിഞ്ഞതെന്നാണ് ജഗദീഷ് പറയുന്നത്. തന്റെ ഭാര്യ ഡോക്ടറാണ്, അതുകൊണ്ടുതന്നെ എന്റെ രണ്ടു മക്കളേയും അവരുടെ അമ്മയുടെ പാത പിന്തുടർന്നു. പക്ഷെ എനിക്കതിൽ അഭിമാനമേയുള്ളൂ.
അഭിനയം എനിക്ക് ചെയ്യാൻ കഴിയുന്നതാണ്, എനിക്ക് ചെയ്യാൻ കഴിയാത്തത് എന്താണോ അത് മറ്റുള്ളവർക്ക് ചെയ്യാൻ സാധിക്കും എന്ന് ചിന്തിക്കുന്നിടത്താണ് എനിക്ക് അവരോടുള്ള ബഹുമാനം കൂടുതുന്നത്. എനിക്ക് രണ്ടു പെണ്മക്കളാണ്, രമ്യ, സൗമ്യ. അവർ രണ്ടും മെഡിക്കൽ ഫീൽഡ് ആണ്. തിരഞ്ഞെടുത്തത് അച്ഛന്റെ പാതയായ സിനിമയിലേക്ക് അവർ വന്നില്ല.
എല്ലാത്തിലുമുപരി ഞാൻ അവരുടെ പ്രഫഷനെ ഞാൻ അത്രത്തോളം ബഹുമാനിക്കുന്നു എന്നും ജഗദീഷ് പറയുന്നു. കൂടുതലും കോമഡി വേഷങ്ങളാണല്ലോ ചെയ്തിരിക്കുന്നത് എന്ന് എല്ലാവരും ചോദിക്കാറുണ്ട്. എനിക്ക് മറ്റു വേഷങ്ങൾ സംവിധായകർ തന്നില്ല അതുകൊണ്ടാണ് ഞാൻ അത്തരം വേഷങ്ങളിൽ കൂടുതലും ഒതുങ്ങി പോയത്. ചിലരൊക്ക സീരിയസ് വേഷങ്ങൾ നൽകാൻ ആഗ്രഹിച്ചിരുന്നു.
പക്ഷേ അവസാനം അവരും കാലു മാറും. അതൊക്കെ നെടുമുടി വേണുവിനെ പോലുള്ളവർ ചെയ്താലേ ശരിയാകു എന്നൊക്കെ പറഞ്ഞ് പതിവ് തമാശ റോളുകൾ തന്നുവെന്നും ജഗദീഷ് പറയുന്നു.