ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസിൽ ഇടം നേടിയ താരസുന്ദരിയാണ് നടി സംയുക്താ മേനോൻ. 2016ൽ പുറത്തിറങ്ങിയ പോപ്പ്‌കോൺ എന്ന ചിത്രത്തിലൂടെയായിരുന്നു സംയുക്തയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് തീവണ്ടി, ലില്ലി, എടക്കാട് ബറ്റാലിയൻ, തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ കൈയ്യടി നേടി താരം.
മലയാളത്തിന്റെ കുഞ്ഞിക്ക ദുൽഖർ സൽമാന്റെ നായികയായി യമണ്ടൻ പ്രേമകഥ എന്ന സിനിമയിലും സംയുക്ത എത്തിയിരുന്നു. തീവണ്ടി ഒരു യമണ്ടൻ പ്രേമകഥ, ലില്ലി, കൽക്കി, ഉയരെ, എടക്കാട് ബറ്റാലിയൻ, അണ്ടർ വേൾഡ്, വെള്ളം തുടങ്ങിയ സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട് മലയാളത്തിൽ. ആണും പെണ്ണും എന്ന സിനിമയാണ് സംയുക്തയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം.
ഇതിനിടെ തമിഴിലും അരങ്ങേറിയ സംയുക്താ മേനോൻ സോഷ്യൽ മീഡിയയിലും സജീവമാണ്. താരത്തിന്റെ മേക്കോവർ ചിത്രങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ടോവിനോ നായകനായ തീവണ്ടി എന്ന സിനിമയിലേക്കുള്ള തന്റെ കടന്നു വരവ് തീർത്തും സിനിമാറ്റിക്ക് ആയിരുന്നെന്ന് സംയുക്ത മേനോൻ പറഞ്ഞിരുന്നു.
ലില്ലി എന്ന ചിത്രത്തിനിടെ ആയിരുന്നു തീവണ്ടി സിനിമയിലേക്കുള്ള ക്ഷണം ലഭിക്കുന്നതെന്ന് താരം നേരത്തെ തുറന്നു പറഞ്ഞിരുന്നു. തീവണ്ടിയിൽ ദേവി എന്ന കഥാപാത്രത്തെയാണ് താരം അവതരപ്പിച്ചത്. അതേ സമയ മലയാളത്തിന് പുറമേ തമിഴ് സിനിമകളിൽ നിന്നും താരത്തിന് അവസരങ്ങൾ ലഭിച്ചിരുന്നു.
ഇപ്പോഴിതാ സംയുക്തയുടെ ആദ്യ കന്നഡ ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കുകയാണ്. സോഷ്യൽ മീഡിയകളിലും സജീവമായ സംയുക്ത തന്റെ പുതിയ ഫോട്ടോസും വിശേഷങ്ങളും ഒക്കെ ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോഴിതാ ബാത് റൂമിലെ ബാത്ത് ടാബ് വച്ചുള്ള ഒരു കിടിലൻ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് സംയുക്താ മോനോൻ. കൈയിൽ ജ്യൂസ് ഗ്ലാസും ബാത്രൂം വെയർ ഡ്രെസ്സും ധരിച്ച് ഫോട്ടോസിന് പോസ് ചെയ്യുന്ന സംയുക്തയെ ചിത്രങ്ങളിൽ കാണാം. ചിലർ മോശം കമന്റുകൾ ഇട്ടിട്ടുണ്ടെങ്കിലും കൂടുതൽ പേരും സൂപ്പറായി എന്ന തരത്തിലാണ് കമന്റ് ചെയ്തിരിക്കുന്നത്. ഇത്തരം ഫോട്ടോസ് ഇനിയും അപ്ലോഡ് ചെയ്യണമെന്നും ചിലർ കമന്റുകൾ ഇട്ടിട്ടുണ്ട്.
അതേ സമയം സിനിമയിൽ വരണം എന്ന് ആഗ്രഹിക്കാതെ വന്നയാളാണ് താനെന്നും സിനിമയെ കുറിച്ച് ഒന്നും അറിയാത്തൊരാൾ എടുക്കാൻ സാധ്യതയുള്ള തെറ്റായ തീരുമാനങ്ങൾ താനും എടുത്തിട്ടുണ്ടെന്നും സംയുക്ത മേനോൻ തുറന്നു പറഞ്ഞിരുന്നു.
അത്തരം തീരുമാനങ്ങൾ എടുത്തതിൽ ഇന്ന് സങ്കടമില്ലെന്നും കാരണം ആ തീരുമാനങ്ങളും അതിന്റെ ഫലവും ആണ് ഇന്ന് എക്‌സ്ട്രീംലി ഡിറ്റർ മിൻഡ്’ ആയ ഞാൻ ഉണ്ടാകാൻ കാരണമെന്നും സംയുക്ത പറയുന്നു.