ഭരതൻ സംവിധാനം ചെയ്ത് മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ പാഥേയം എന്ന സിനിമയലെ വേഷത്തിലൂടം ലയാളത്തിൽ ശ്രദ്ധേയയായ താരമാണ് നടി ചിപ്പി. അതിന് മുമ്പ് ഷാജികൈലാസ് രൺജി പണിക്കർ കൂട്ടുകെട്ടിൽ ഇറങ്ങിയ തലസ്ഥാനം എന്ന സിനിമയിലെ ചെറിയ വേഷത്തിലൂടെയാണ് ചിപ്പി മലയാളത്തിലേക്കെത്തിയത്. പിന്നീടാണ് അന്തരിച്ച മഹാ സംവിധായകൻ ഭരതൻ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ പാഥേയം എന്ന സിനിമയിൽ മികച്ച വേഷം ചെയ്തത്.
അതിന് ശേഷം മലയാളം സിനിമാ സീരിയൽ താരമായി മലയാളി പ്രേക്ഷകർക്ക് ഒന്നടങ്കം പ്രിയങ്കരിയായ താരമായി ചിപ്പി മാറി. നായികയായും സഹനടിയായുമൊക്കെ തിളങ്ങിയചിപ്പി മലയാളത്തിന് പുറമെ കന്നഡ, തെലുങ്ക്, തമിഴ് ഭാഷകളിലും നടി അഭിനയിച്ചു. വിവാഹ ശേഷം സീരിയൽ രംഗത്തായിരുന്നു ചിപ്പി കൂടുതൽ സജീവമായിരുന്നത്.
സൂര്യ ടിവിയിലെ സ്ത്രീ ജന്മം എന്ന പരമ്പരയിലൂടെയായിരുന്നു നടിയുടെ തുടക്കം. പിന്നീട് പത്തിലധികം മലയാളം സീരിയലുകളിൽ നടി പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. നിലവിൽ എഷ്യാനെറ്റിലെ സാന്ത്വനം എന്ന പരമ്പരയിലൂടെയാണ് നടി പ്രേക്ഷകർക്ക് മുന്നിൽ എത്താറുളളത്. സൂപ്പർഹിറ്റായ ഈ പരമ്പര മികച്ച പ്രേക്ഷക സ്വീകാര്യത നേടികൊണ്ടാണ് മുന്നേറുന്നത്. ജനപ്രിയ സീരിയലിൽ ശ്രീദേവി എന്ന മുഖ്യ കഥാപാത്രത്തെയാണ് ചിപ്പി അവതരിപ്പിക്കുന്നത്.
അഭിനയത്തിന് പുറമെ സാന്ത്വനത്തിന്റെ നിർമ്മാതാവും നടി തന്നെയാണ്. അതേസമയം ബാല താരമായി പിന്നീട് സിനിമയിലേക്ക് എത്തിപ്പെട്ട താരമാണ് സുജിത ധനുഷ്. മലയാളത്തിൽ മാത്രമല്ല തെന്നിത്യൻ മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും തിളങ്ങി നിന്നിരുന്ന താരമാണ് നടി സുജിത ധനുഷ്.
ജനിച്ച നാല്പത്തിയൊന്നാം ദിവസം മുതൽ വേണമെങ്കിൽ താരം അഭിനയിക്കാൻ തുടങ്ങി എന്ന് പറയാം. കാരണം നാല്പത്തിയൊന്നാം ദിവസം ആണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. അബാസ് എന്ന സിനിമയിലൂടെ ബാലതാരമായി വന്ന് പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയായി മാറിയ താരമാണ് നടി സുജിത. വെറും 41 ദിവസം മാത്രം പ്രായമുള്ളപ്പോൾ സിനിമയിൽ വന്ന താരം കൂടിയാണ് സുജിത.
ഇതിനകം നിരവധി ചിത്രങ്ങളിലും സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്. ബാല താരത്തിനുള്ള സംസ്ഥാന പുരസ്‌കാരം രണ്ടു തവണ നേടിയെടുത്ത താരവുമാണ് സുജിത. സിനിമയിൽ ബാല താരമായി അഭിനയിച്ചിരുന്നു സുജിതയുടെ സഹോദരനും. വളരെ യാദൃശ്ചികമായാണ് സുജിത അഭിനയ രംഗത്തേക്ക് എത്തിപ്പെടുന്നത്. മലയാളത്തിലും ഒരു പിടി സിനിമകളിൽ സുജിത വേഷമിട്ടിരുന്നു.
തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള താരം മെഗാസ്റ്റാർ മമ്മുട്ടി നായകനായ പൂവിനു പുതിയ പൂന്തെന്നൽ എന്ന സിനിമയിലെ ഊമയായ ആൺകുട്ടിയുടെ വേഷം ചെയ്താണ് മലയാള സിനിമയിൽ ആദ്യമായി രംഗപ്രവേശം ചെയ്യുന്നത്. ഈ വേഷത്തിനു സുജിതക്ക് നിരവധി അവാർഡുകളും പ്രശംസാപത്രങ്ങളും ലഭിച്ചിരുന്നു. മുന്താണെ മുടിച്ച് എന്ന തമിഴ് ചിത്രത്തിൽ ഭാഗ്യരാജിനും ഉർവശിക്കും ഒപ്പം ബാലതാരമായി അഭിനയിച്ചു.
പൂവിഴി വാസലിലെ, പസിവാടീ പ്രണാം, ഹറ്റിയ, തല്ലി തഡ്രുലും, അഴകൻ എന്നീ സിനീമകളിലും അക്കാലത്ത് താരം തിളങ്ങിയിരുന്നു. തുടർന്ന് മലയാളത്തിൽ കണ്മഷി അടക്കമുള്ള ഒരു പിടി സിനിമകളിൽ താരം നായികയായി അഭിനയിച്ചു. മലയാളിയായ സുജിത ഇപ്പോൾ തമിഴിന്റെ മരുമകളാണ്. നിർമ്മാതാവ് ധനുഷ് ആണ് സുജിതയുടെ ഭർത്താവ്. രണ്ടുപേരും തമിഴ്നാട്ടിലാണ് സ്ഥിരതാമസം. ഇരുവർക്കും ഒരു മകനാണ്.
ചെറുപ്രായം മുതൽക്കേ അഭിനയത്തോട് താല്പര്യം ഉണ്ടായിരുന്ന സുജിത ദക്ഷിണേന്ത്യൻ സിനിമകളിൽ മാത്രമല്ല ഹിന്ദിയിലും അഭിനയിക്കാൻ സുജിതക്ക് സാധിച്ചു. മലയാളത്തിൽ ഹരിചന്ദനം എന്ന മിനിസ്‌ക്രീൻ പരമ്പരയിലെ ഉണ്ണിമായയായി എത്തി പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് നടി സുജിത.
നിരവധി സിനിമകളിൽ ബാലതാരമായി അഭിനയിച്ച സുജിത മലയാളത്തിലും ഒട്ടേറെ വേഷങ്ങൾ അവതരപ്പിച്ചു. ജയറാം നായകനായ സമ്മർ ഇൻ ബത്‌ലഹേം എന്ന സിനിമയിൽ അഭിനയിച്ച ശേഷമാണ് മലയാളികൾ സുജിതയെ ശ്രദ്ധിച്ചു തുടങ്ങിയത്. പിന്നീട് മേൽവിലാസം ശരിയാണ് എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറി.
സഹോദരന്റെ കൂടെ ലൊക്കേഷനിൽ എത്തിയപ്പോളാണ് അഭിനയിക്കാനുള്ള അവസരം ലഭിച്ചത് എന്ന് താരം വ്യക്തമാക്കിയിട്ടുണ്ട്. തൻറെ ജീവിതത്തിൽ സഹോദരനാണ് ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയത് എന്നും താരം പറഞ്ഞിട്ടുണ്ട്. സഹ നടിയായും നായികയായും എല്ലാം പ്രേക്ഷകർക്ക് മുന്നിൽ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട് സുജിത.
ഹരി ചന്ദനം എന്ന പരമ്പര മലയാളികൾ പെട്ടെന്ന് മറക്കാൻ ഇടയില്ല. ഏഷ്യാനെറ്റിൽ ആണ് ഈ പരമ്പര സംപ്രേക്ഷണം ചെയ്തിരുന്നത്. ഇതിൽ ഉണ്ണി മായ എന്ന കഥാപാത്രം ആണ് താരം അവതരിപ്പിച്ചത്. മലയാളികൾ അത്ര പെട്ടെന്നൊന്നും മറക്കാൻ ഇടയില്ലാത്ത ഒരു കഥാപാത്രമായിരിക്കും ഉണ്ണിമായ. എന്നാൽ മലയാള പരമ്പരകളിൽ താരം പതിയെ വിട വാങ്ങി. പിന്നീട് അധികം മലയാള ചിത്രങ്ങളിലും താരത്തെ കണ്ടില്ല.
തമിഴിൽ വളരെയധികം സജീവമാണ് സുജിത. പാണ്ഡ്യൻ സ്റ്റോഴ്‌സ് എന്ന പരമ്പരയിലെ കേന്ദ്ര കഥാപാത്രമാണ് സുജിത. ഏഷ്യാനെറ്റിലെ സാന്ത്വനം സീരിയൽ തമിഴ് പാണ്ഡ്യൻ സ്റ്റോഴ്‌സിന്റെ മലയാളം പതിപ്പാണ്. പാണ്ഡ്യൻ സ്റ്റോഴ്‌സിൽ സജിത ചെയ്യുന്ന കഥാപാത്രത്തെയാണ് സാന്ത്വനത്തിൽ ചിപ്പി അവതരിപ്പിക്കുന്നത്.