തന്റെ പെൺമക്കളെ സ്ത്രീധനം കൊടുക്കാതെ എങ്ങനെ കെട്ടിച്ചുവിടാം, വീട്ടിലെ ഭക്ഷണ ചിലവും കറന്റ് ബില്ലും എങ്ങനെ കുറയ്ക്കുന്നത്: ടെക്ക്‌നിക്ക് പുറത്തുവിട്ട് നടൻ കൃഷ്ണകുമാർ

68

മിനിസ്‌ക്രീനിലൂടെയും ബിഗ് സ്‌ക്രീനിലൂടേയും മലയാളികളുടെ പ്രിയങ്കരനായ താരമാണ് നടൻ കൃഷ്ണകുമാർ. ദൂർദർശനിൽ ന്യൂസ് റീഡറായി എത്തിയ കൃഷ്ണകുമാർ പിന്നീട് അവിടെ നിന്നും സീരിയലിലേക്കും അതിന് ശേഷം സിനിമയിലേക്കും എത്തുകയായിരുന്നു.

നിരവധി സിനിമകളിൽ നായകനായും സഹനടനായും വില്ലനായും ഒക്കെ വേഷമിട്ട താരത്തിന് ആരാധകരും ഏറെയാണ്. സീരയലുകളിലും തിളങ്ങി നിൽക്കുന്ന താരം ഇപ്പോൾ കൂടെവിടെ എന്ന ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പരമ്പരയിലാണ് അഭിനയിക്കുന്നത്.

Advertisements

അടുത്തിടെ താരം രാഷ്ട്രിയത്തിലേക്കും ഇറങ്ങിയിരുന്നു. ബിജെപിയിൽ ചേർന്ന അദ്ദേഹം കേരളത്തിൽ നടന്ന ഇക്കഴിഞ്ഞ നിയമ സഭാതിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് നിന്നും മൽസരിച്ച് തോറ്റിരുന്നു. അതേ സമയം മലയാളികൾക്ക് ഇടയിൽ പ്രശസ്തമായ സിനിമ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. സിന്ധുവാണാ കൃഷ്ണ കുമാറിന്റെ ഭാര്യ. 4 പെൺമക്കളാണ് ഇവർക്ക് ഉള്ളത്.

അച്ഛന്റെയും അമ്മയുടെയും പാത പിന്തുടർന്ന് ഇവരുടെ മക്കളും സിനിമയിലും സോഷ്യൽ മീഡിയകളിലും സജീവമാണ്. മക്കളിൽ ദിയ മാത്രമാണ് സിനിമയിൽ ഇതുവരെ മുഖം കാണിക്കാത്തത്. മൂത്ത മകളായ അഹാനയാണ് ആദ്യം സിനിമയിലേക്ക് എത്തിയത്. ഇപ്പോൾ മലയാളത്തിലെ അറിയപ്പെടുന്ന നായികയാണ് അഹാന. ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന അഭിനയ രംഗത്തേക്ക് അരങ്ങേറുന്നത്.

ആദ്യ ചിത്രം തന്നെ ഏറെ ശ്രദ്ധിക്കപ്പെടുകയും ഉണ്ടായി. പിന്നീട് യുവ നടൻ ടോവിനോ തോമസിന്റെ നായികയായി അഹാന എത്തിയ ലൂക്ക എന്ന ചിത്രം സൂപ്പർ ഹിറ്റായിരുന്നു. ഒരു സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ ആണ് ദിയ. ഒരുപാട് പ്രമുഖ പ്രോഡക്ടുകൾ താരം പ്രേക്ഷകർക്ക് പരിചയപ്പെടുത്താറുണ്ട്.

ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ കൃഷ്ണ കുമാർ പറഞ്ഞ കാര്യങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വൈറലായി മാറുകയാണ്. അഭിമുഖത്തിൽ മക്കൾക്ക് സ്ത്രീധനം നൽകുന്ന കാര്യത്തെപ്പറ്റി അവതാരക താരത്തിനോട് ചോദിച്ചിരുന്നു. നർമ്മത്തിൽ ചാലിച്ച മറുപടിയാണ് ഇതിന് താരം നൽകിയത്.

അക്കാര്യത്തെക്കുറിച്ച് ഒക്കെ മക്കളോട് തീർത്തു പറഞ്ഞിട്ടുണ്ട്. നല്ല കാശുള്ള വീട്ടിലെ പയ്യന്മാരെ വളച്ചെടുത്തോണമെന്ന് തന്നെയാണ് പറഞ്ഞിട്ടുള്ളതെന്ന് താരം പറഞ്ഞു. ഈ വാക്കുകൾ ആകട്ടെ സോഷ്യൽ മീഡിയയിൽ വൈറലായി. അച്ഛൻമാർ ആയാൽ ഇങ്ങനെ വേണം എന്നാണ് മിക്കവരും പറയുന്നത്. ഇതിനോടൊപ്പം മറ്റു ചില കാര്യങ്ങളും താരം പങ്കു വെക്കുന്നുണ്ട്.

കുടുംബത്തിന്റെ ചിലവ് കുറയ്ക്കാനുള്ള ടിപ്‌സ് ആണ് അത്. എല്ലാവർക്കും മൂന്നു നേരം കഞ്ഞിയാണ് നൽകുന്നത്. പിന്നെ വൈദ്യുതി വില കുറയ്ക്കാൻ വേണ്ടി എട്ടു മണിക്ക് ശേഷം ഒരു മുറിയിലാണ് എല്ലാവരും കിടന്നുറങ്ങുന്നത്. ഇങ്ങനെയൊക്കെയാണ് ജീവിതം തള്ളി നീക്കുന്നതെന്ന് വളരെ ഹാസ്യാത്മകമായി ആണ് താരം പറയുന്നത്. ഏതായാലും ഇതിനോടകം തന്നെ താരത്തിന്റെ വാക്കുകൾ വൈറലായിരിക്കുകയാണ്.

Advertisement