വിവാഹത്തോടെ ഒരു ഇടവേള എടുത്തെങ്കിലും രണ്ട് ഘട്ടമായി മലയാള സിനിമാ അഭിനയരംഗത്ത് തന്റേതായ വ്യക്തമി മുദ്ര പതിപ്പിച്ച സൂപ്പർ നടിയാണ് മഞ്ജു വാര്യർ. ആദ്യ വരവിലും വിവാഹ മോചന ശേഷമുള്ള രണ്ടാം വരവിലും വളരെ ശക്തമായ കഥാപാത്രങ്ങളെ ആയിരുന്നു നടി അവതരിപ്പിച്ചത്.
നടിയുടെ ഓരോ സിനിമകളും ഹൃദയത്തിലാണ് പ്രേക്ഷകർ സൂക്ഷിക്കുന്നത്. മലയാളത്തിന് പുറമേ തമിഴ് അടക്കമുള്ള തെന്നിന്ത്യൻ സിനിമകളിലും തന്റെ സാനിധ്യം ഉറപ്പിക്കാൻ മഞ്ജുവിന് കഴിഞ്ഞിരുന്നു. തന്റെ വ്യക്തി ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്താണ് മഞ്ജു വാര്യർ ഇന്ന് ലേഡി സൂപ്പർ സ്റ്റാറായി മാറിയിരിക്കുന്നത്.
അതേ സമയം ഇപ്പോൾ ഒരുപാട് സ്ത്രീകൾക്ക് പ്രചോദനം കൂടിയാണ് മഞ്ജു വാര്യർ. ഇപ്പോഴിതാ മഞ്ജു വാര്യരെ കുറിച്ചും ദിലീപിനെ കുറിച്ചും സംവിധായകൻ ശാന്തിവിള ദിനേശൻ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ വൈറലായി മാറുന്നത്. മഞ്ജു വാര്യരുടെ താരത്തിളക്കം കാണിച്ച് മഞ്ജു വിനെ പോലെ താരമാക്കാം എന്ന് പറഞ്ഞ് പല പെൺകുട്ടികളെയും സിനിമാ രംഗത്തുള്ളവർ ചൂഷണം ചെയ്യുന്നുണ്ടെന്ന് ഇദ്ദേഹം ആരോപിച്ചു.
തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാടക വീടിന്റെ രണ്ടാമത്തെ നിലയിൽ താമസിക്കുമ്പോഴാണ് മഞ്ജു വാര്യരെ സല്ലാപത്തിന് വേണ്ടി ലോഹിത ദാസും സുന്ദർ ദാസും പോയി കാണുന്നത്. അവരെ സെലക്ട് ചെയ്തു. പിന്നെ ദിലീപിനെ നിർത്തി ചുവരിൽ ഉയരം വരച്ചിട്ട് മഞ്ജു വന്ന ശേഷം ഉയരം നോക്കി.
ദിലീപിന്റെ ജോഡിയാവാനുള്ള പൊക്കം ആണോയെന്ന്. അങ്ങനെയാണ് സല്ലാപത്തിൽ മഞ്ജു അഭിനയിക്കുന്നത് എന്ന് ശാന്തിവിള ദിനേശൻ പറയുന്നു. ആ മഞ്ജു പ്രശസ്തയായി ഒരു പ്രസ്ഥാനം ആയി വളർന്നു. കല്യാണം കഴിച്ച് ഒരു കുട്ടിയായി പതിനഞ്ച് വർഷം കഴിഞ്ഞ് വന്നും താരമായി നിൽക്കുമ്പോൾ മഞ്ജു വാര്യർ എല്ലാവർക്കും റോൾ മോഡലാണ്.
പക്ഷെ അങ്ങനെ മഞ്ജു വാര്യരാവാൻ ഇറങ്ങിത്തിരിച്ച് ചിറകരിഞ്ഞും ചിറക് കരിഞ്ഞുമൊക്കെ എത്ര പെൺകുട്ടികളുടെ ജീവിതം നശിച്ചെന്ന് ചോദിച്ചാൽ ഒരുപാടുണ്ട്. മഞ്ജു വാര്യരാവാൻ ഇറങ്ങിത്തിരിച്ച് ജീവിതത്തിൽ നശിച്ചവരുടെ കഥ പറയാൻ തുടങ്ങിയാൽ പത്ത് എപ്പിസോഡ് വേണമെങ്കിൽ പറയാൻ പറ്റും.
നിർമാതാവോ സംവിധായകനോ പറഞ്ഞാൽ മനസ്സിലാക്കാം. പക്ഷെ യാതൊരു യോഗ്യതയുമില്ലാത്ത മാമാപ്പണി ചെയ്യുന്നവനാണ് ഈ പെൺകുട്ടികളെ വീഴ്ത്തുന്നത്. സിനിമയിലെ ജ്വലിക്കുന്ന സൗന്ദര്യം മാത്രം കണ്ട് പറന്ന് വരുന്നവരുണ്ട്. അങ്ങനെയാണീ ചതിയിൽ പെടുന്നതെന്നും ശാന്തിവിള ദിനേശൻ പറയുന്നു.