വളരെ പെട്ടെന്ന് മലയാളി സിനിമാ ആരാധകർക്ക് സുപരിചിതയായി മാറിയ താരസുന്ദരിയാണ് നടി മഹിമാ മ്പ്യാർ. ശ്രദ്ധേയമായ സൂപ്പർഹിറ്റ് സിനിമകളിലൂടെ തെന്നിന്ത്യയിൽ അറിയപ്പെടുന്ന നടിയായി മാറിയ നടി മഹിമാ നമ്പ്യർ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഒപ്പം മാസ്റ്റർപീസ്, മധുരരാജ തുടങ്ങിയ സിനിമകളിൽ വേഷമിട്ടിട്ടുമുണ്ട്.
തന്റെ പതിനഞ്ചാമത്തെ വയസ്സിൽ ജനപ്രിയ നടൻ ദിലീപ് നായകനായ കാര്യസ്ഥൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് മഹിമ. മമ്മൂട്ടി നായകനായ മധുരരാജയിലൂടെയാണ് മഹിമ നമ്പ്യാർ മലയാളത്തിൽ ശ്രദ്ധിക്കപ്പെട്ടത്.
ഇപ്പോഴിതാ മഹിമ ഒരു അഭിമുഖത്തിൽ നടൻ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. അരങ്ങേറ്റം മലയാളത്തിൽ ആയിരുന്നുവെങ്കിലും തമിഴ് സിനിമകളിലൂടെയാണ് മഹിമ തിളങ്ങിയത്.
പതിനഞ്ചോളം തമിഴ് സിനിമകളിൽ ഇതിനകം താരം അഭിനയിച്ചിട്ടുണ്ട്. മൂന്ന് മലയാളം സിനിമകളിലെ അഭിനയിച്ചിട്ടുള്ളൂ. അതിൽ രണ്ടും മമ്മൂട്ടിയോടൊപ്പമായിരുന്നു. മമ്മൂക്കയ്‌ക്കൊപ്പം വളരെ കുറച്ച് സീനുകളിൽ മാത്രമേ തനിക്ക് അഭിനയിക്കാൻ കഴിഞ്ഞിട്ടുള്ളൂ എന്നാണ് കുറച്ചുനാൾ മുമ്പ് മഹിമ നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞത്.
അത് കുറച്ചാണെങ്കിലും വളരെ വിലയേറിയതും മൂല്യമുള്ളതുമായി കാണുന്നുവെന്നും താരം പറയുക ഉണ്ടായി. നമ്മളൊരു സെലിബ്രിറ്റിയെ, ഇഷ്ടമുളള സെലിബ്രിറ്റിയെ കാണുമ്പോൾ അദ്ദേഹത്തിന്റെ പേഴ്‌സണാലിറ്റി കൊണ്ടാ അല്ലെങ്കിൽ അദ്ദേഹത്തിന്റെ സ്റ്റാർഡം കൊണ്ടോ ചുറ്റുമുള്ള ഒരു ഓറ കൊണ്ടോ ഒരാളെ കാണുമ്പോ നമ്മൾ ബ്ലാങ്ക് ആയി സ്റ്റക്ക് ആയി പോവുന്നൊരു നിമിഷമുണ്ട്.
ഞാൻ അത് ആദ്യമായി എക്‌സിപീരിയൻസ് ചെയ്യുന്നത് മമ്മൂക്കയിൽ നിന്നാണെന്നാണ് മഹിമ പറഞ്ഞത്.
അന്ന് അദ്ദേഹം എനിക്ക് ഹാൻഡ്‌ഷേക്ക് ഒകെ തന്ന് ഓൾ ദ ബെസ്റ്റ് ഒക്കെ പറഞ്ഞു. അന്ന് അദ്ദേഹം ഷേക്ക്ഹാൻഡ് തന്ന കൈ ഞാൻ രാത്രി വരെ പിടിച്ചോണ്ടു നിന്നിരുന്നു. കുറച്ച് സിനിമകൾ പോലും ചെയ്തിട്ടുളള എനിക്കുളള അഹങ്കാരം പോലും മമ്മൂക്കയ്ക്ക് ഇല്ല.
ഏറെ സ്വീറ്റായിട്ടുളള ഇത്രയും അനുഭവ സമ്പത്തുളള ടാലൻറഡായിട്ടുള്ള അദ്ദേഹം ഇനിയും ഒരുപാട് ഒരുപാട് സിനിമകൾ നമ്മൾക്ക് സമ്മാനിക്കും ഞാനൊരു മമ്മൂക്ക ഫാൻ ആണാണ്. മധുരരാജ സെറ്റിൽ ഒരുപാട് കാര്യങ്ങൾ തിരുത്തിത്തന്നിട്ടുണ്ട്, ഏറെ കൂളാണ് അദ്ദേഹമെന്നും മഹിമ വ്യക്തമാക്കുന്നു.