മലയാളത്തിന്റെ യുവതാരം നിവിൻ പോളിയെ നായകനാക്കി അൽഫോൺസ് പുത്രൻ ഒരുക്കിയ സൂപ്പർഹിറ്റ് മൂവി പ്രേമത്തിലെ മലർ എന്ന ഒരൊറ്റ കഥാപാത്രത്തിലൂടെ സൗത്ത് ഇന്ത്യയുടെ മുഴുവൻ സ്നേഹവും നേടിയെടുത്ത താരമാണ് സായ് പല്ലവി. പ്രേമം സിനിമയിലെ മൂന്നു നായികമാരിൽ ഒരാളിയിരുന്നു സായി പല്ലവിയെ മലയാളികളും നെഞ്ചേറ്റുക ആയിരുന്നു.
ഇപ്പോൾ മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ ഏറെ ആരാധകരുള്ള നായികമാരിൽ ഒരാളാണ് സായ് പല്ലവി. സിനിമകളിലെ താരത്തിന്റെ നൃത്ത രംഗങ്ങൾ പലപ്പോഴും ട്രെൻഡിങ്ങായി മാറാറുണ്ട്. ഇപ്പോഴിതാ ഒറ്റയ്ക്ക് സിനിമ കണ്ടിറങ്ങുന്ന താരത്തിന്റെ വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
മഹേഷ് ബാബു നായകനായി എത്തിയ പുതിയ ചിത്രം സർക്കാർ വാരി പാട്ട കാണാനാണ് സായ് പല്ലവി തിയറ്ററിൽ എത്തിയത്. ബഞ്ചാര ഹിൽസിൽ സിനിമ കാണാനായി എത്തിയ താരത്തെ ആരാധകർ തിരിച്ചറിയുകയായിരുന്നു.
തലയിലൂടെ ഷാൾ മൂടി മാസ്കും ധരിച്ച് വളരെ കാഷ്വൽ വസ്ത്രത്തിലാണ് താരം എത്തിയത്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ഈ വിഡിയോ ഇപ്പോൾ. കണ്ണു മാത്രം പുറത്തുകാണുന്ന രീതിയിലായിരുന്നു താരത്തിന്റെ വസ്ത്രധാരണം. നാനി നായകനായി എത്തിയ ശ്യം സിംഗ റോയ് ആയിരുന്നു സായ് പല്ലവി അഭിനയിച്ച് ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രം.
മികച്ച പ്രേക്ഷക പ്രതികരണമാണ് സായ് പല്ലവിയുടെ കഥാപാത്രത്തിന് ലഭിച്ചത്. ഈ ചിത്രം കാണാൻ എത്തിയ സായ് പല്ലവിയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. റാണ ദഗ്ഗുബട്ടി നായക നാവുന്ന വിരാട പർവമാണ് സായ് പല്ലവി അഭിനയിക്കുന്ന അടുത്ത ചിത്രം. സായ് പല്ലവിയുടെ 30ാം ജന്മദിനത്തിൽ പുതിയ ചിത്രമായ ഗാർഗിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ചിരുന്നു.
റിച്ചി ഫെയിം ഗൗതം രാമചന്ദ്രനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഈ ചിത്രത്തെക്കുറിച്ച് സംസാരിക്കാൻ താൻ ഏറെ നാളായി കാത്തിരിക്കുകയാണെന്ന് പല്ലവി ഇൻസ്റ്റാഗ്രാമിലൂടെ വെളിപ്പെടുത്തി.