വളരെ പെട്ടെന്ന് തന്നെ മലയാള സിനിമാ സീരിയൽ രംഗത്ത് തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത താരമാണ് സൗപർണിക സുഭാഷ്. പത്താം ക്ലാസിൽ പഠിക്കുന്ന സമയത്താണ് തുളസീദാസിന്റെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനായി എത്തിയ അവൻ ചാണ്ടിയുടെ മകൻ എന്ന സിനിമയിലൂടെ സൗപർണിക അഭിനയ രംഗത്തേക്ക് എത്തുന്നത്.
പിന്നീട് മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി ബ്ലസ്സി ഒരുക്കിയ ക്ലാസിക്കൽ ഹിറ്റ് തന്മാത്രയിലും സൗപർണിക വേഷമിട്ടു. കാലാപാരമ്പര്യമുള്ള കുടുംബത്തിൽ നിന്നുമായിരുന്നു സൗപർണി കയുടെ അഭിനയ രംഗത്തേക്കുള്ള വരവ്. സ്കൂൾ കാലഘട്ടത്തിൽ തന്നെ എല്ലാ കലാ മൽസരങ്ങിലും സൗപർണിക നിറഞ്ഞു നിന്നിരുന്നു.
സിനിമകളിൽ അഭിനയിച്ച ശേഷമാണ് സീരിയലുകളിലേക്കുള്ള കൂടുതൽ അവസരം സൗപർണികയ്ക്ക് ലഭിക്കുന്നത്. പൊന്നൂഞ്ഞാൽ ആയിരുന്നു താരത്തിന്റെ മലയാളത്തിലെ ആദ്യ സീരിയൽ. ഇതിനോടകം തന്നെ നിരവധി നെഗറ്റീവും പോസറ്റീവുമായുള്ള നിരവധി കഥാപാത്രങ്ങൾ സൗപർണികയ്ക്ക് ചെയ്യാൻ സാധിച്ചിട്ടുണ്ട്.
അഭിനയ രംഗത്തെ തന്റെ 17 വർഷം കൊണ്ട് സൗപർണിക ഇതുവരെ 85ഓളം സീരിയലുകളിലാണ് അഭിനയിച്ചിട്ടുള്ളത്. ഇപ്പോൾ കൂടുതലും സീരിയലുകളിൽ തന്നെ ശ്രദ്ധ കൊടുക്കാനുള്ള കാരണം വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് സീരിയൽ ടുഡെ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ നടി സൗപർണിക.
ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്താണ് തുളസീദാസ് സാർ അവൻ ചാണ്ടിയുടെ മകനിലേക്ക് എന്നെ ക്ഷണിക്കുന്നത്. പൃഥ്വിരാജാണ് നായകനെന്ന് കേട്ടപ്പോഴെ ഭയങ്കര ത്രില്ലിലായിരുന്നു. വീട്ടിൽ വഴക്കും ബഹളവും കൂടിയാണ് അഭിനയിക്കാനുള്ള സമ്മതം അന്ന് വാങ്ങിയെടുത്തത്. പഠനം ഉഴപ്പുമെന്ന് പറഞ്ഞ് വീട്ടിൽ നിന്നും തുടക്കത്തിൽ സമ്മതം ലഭിച്ചിരുന്നില്ല.
അവൻ ചാണ്ടിയുടെ മകനിൽ കുറേ ഡയലോഗുകൾ ഉണ്ടായിരുന്നു. കുറെ എഡിറ്റിങിൽ വെട്ടിപ്പോയിയെന്ന് തോന്നുന്നു. തന്മാത്രയിലേത് ചെറിയ കഥാപാത്രമായിരുന്നെങ്കിലും വളരെ നല്ലതായിരുന്നു. എനിക്ക് ഭയങ്കര ഇഷ്ടമാണ് ആ കഥാപാത്രം. സിനിമയെ അപേക്ഷിച്ച് സീരിയലിലേക്ക് വരുമ്പോൾ നമ്മുടെ കുടുംബത്തിലേക്ക് വരുന്നപ്പോലൊരു തോന്നലാണ് എന്നും.
ചെറുപ്പം മുതൽ ഞാൻ കണ്ടുവളർന്നവരാണ് ഏത് സെറ്റിൽ ചെന്നാലും അവിടെ ഒക്കെ തന്നെ ന മ്മളോ ടൊപ്പം പ്രവർത്തിക്കുന്നത്. പുതിയതായി സീരിയലിൽ അഭിനയിക്കാൻ എത്തുന്ന പിള്ളേരും ഇപ്പോൾ സത്യ ത്തിൽ പൊളിയാണ്. അവരിൽ നിന്നും നമുക്ക് പലതും ശരിക്കും പഠിക്കാനുണ്ട്. മറ്റൊരു കാര്യം ഞാൻ കോമഡി കഥാപാത്രങ്ങൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്.
അങ്ങനെയുള്ള കഥാപാത്രങ്ങൾ ഇപ്പോൾ ലഭിക്കണമെന്ന് ആഗ്രഹമുണ്ട്. പിന്നെ എന്റെ ഏറ്റവും നല്ല വിമർശകൻ ഭർത്താവാണ്. നന്നായി ചെയ്താൽ നന്നായിയെന്നും മോശമായാൽ അദ്ദേഹം അതും തുറന്ന് പറയും. അതൊരു പ്രോത്സാഹനമാണ്.
എഴുത്ത് ഇഷ്ടം ആയിരുന്നതിനാലാണ് ലോക്ക് ഡൗൺ കാലത്ത് ഷോർട്ട് ഫിലിം പോലുള്ളവ ചെയ്തതും. നല്ല കഥാപാത്രങ്ങൾ സിനിമയിൽ ചെയ്യണമെന്ന ആഗ്രഹമുണ്ട് എനിക്കിന്നും എന്നും സൗപർണിക വ്യക്തമാക്കുന്നു.