ദിലീപിന്റെ കമ്മാരസംഭവത്തിൽ നായികയായി എത്തേണ്ടത് ഞാൻ ആയിരുന്നു, പക്ഷേ സംഭവിച്ചത് ഇങ്ങനെ: വേദനയോടെ തമന്ന

256

നിരവധി സൂപ്പർ ഹിറ്റ് സിനിമകളിലെ നായകാ വേഷത്തിലൂടെ തെന്നിന്ത്യൻ സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് തമന്ന ഭാട്ടിയ. മലയാള സിനിമയിൽ അഭിനയിച്ചില്ലെങ്കിൽ പോലും തമന്നക്ക് കേരളത്തിലും ആരാധകർ ഏറെയാണ്.

2005ൽ പുറത്തിറങ്ങിയ സോ ഫാർ, ചാന്ദ് സാ റോഷൻ ചെഹരാ എന്നീ ഹിന്ദി സിനിമകളിലൂടെയാണ് തമന്ന അരങ്ങേറ്റം കുറിച്ചത്. 2005ൽ ചലച്ചിത്ര ലോകത്തേയ്ക്ക് കടന്ന തമന്ന ഭാട്ടിയ, തമിഴ്, തെലുങ്ക് ഭാഷകളിലെ സിനിമകളിലും വേഷമിട്ടു.

Advertisements

തെന്നിത്യയിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്ക് എല്ലാം ഒപ്പം തമന്ന നായികയായി എത്തിയിട്ടുണ്ട്. തെന്നിന്ത്യൻ സിനിമാ ലോകത്തെ താരറാണിയായ തമന്നയോട് മലയാള ചിത്രങ്ങളിലേക്കുള്ള വരവിനെക്കുറിച്ച് പലപ്പോഴും ആരാധകർ ചോദിക്കാറുണ്ട്. എത്ര ശ്രദ്ധിക്കപ്പെടുന്ന നടിയാണെങ്കിൽ പോലും മലയാള സിനിമയിൽ മുഖം കാണിക്കാർ പതിവാണ്.

എന്നാൽ തമന്ന എന്ത് കൊണ്ട് മലയാളത്തിലേക്ക് കടക്കുന്നില്ല എന്നാണ് ആരാധകർ ചോദിക്കുന്നത്.
തനിക്ക് കൈനിറയെ അവസരം കിട്ടിയിട്ടും അതിന് സാധിക്കാതെ പോയതാണെന്ന് പറയുകയാണ് നടിയിപ്പോൾ.

മലയാളത്തിലെ ജനപ്രിയ നായകൻ ദിലീപിന്റെ നായികയായി കമ്മാരസംഭവം അടക്കമുള്ള സിനിമയിൽ തമന്നയ്ക്ക് ഓഫർ ലഭിച്ചിരുന്നു. എന്നാൽ ആ ചിത്രം നിരസിക്കേണ്ടി വരികയായിരുന്നു. അതിൽ തനിക്ക് വലിയ വേദന ഉണ്ടെന്ന് നടി പറയുകയാണിപ്പോൾ. കേരളകൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിലൂടെ ആയിരുന്നു നടിയുടെ വെളിപ്പെടുത്തൽ.

തനിക്ക് മലയാള ചിത്രത്തിൽ നിന്നും ധാരാളം ഓഫറുകൾ വന്നു, എന്നാൽ അതിന് സാധിച്ചില്ലെന്നാണ് നടി പറയുന്നത്. ഇപ്പോൾ അതിൽ വിഷമം ഉണ്ടെന്നും തമന്ന പറയുന്നു. നല്ല കഥ കഥാപാത്രം സംവിധായകൻ എന്നിവ ഒത്ത് വന്നാൽ മലയാളത്തിൽ അഭിനയിക്കുമെന്ന് താരം പറയുന്നു.

ഇന്ത്യൻ സിനിമയിൽ തന്നെ മലയാള ചിത്രങ്ങൾക്ക് ഒരു പ്രത്യേക സ്ഥാനം ഉണ്ട്. എപ്പോഴും നിറയെ അവാർഡുകൾ വാരി കൂട്ടുന്നത് മലയാള ചിത്രങ്ങളാണ് തമന്ന വ്യക്തമാക്കുന്നു. നേരത്തെ ദിലീപിന്റെ നായികയായി വേഷം ലഭിച്ചിരുന്നു. എന്നാൽ അത് നിരസിക്കേണ്ടി വന്നു. ഇപ്പോഴും അതിൽ ദുഃഖമുണ്ടെന്ന് നടി പറയുന്നു.

കൊവിഡ് 19 മഹാമാരി വരുന്നതിന് മുൻപായി സന്ധ്യ മോഹൻ സംവിധാനം ചെയ്ത സെൻഡ്രൽ ജയിലിലെ പ്രേതം എന്ന സിനിമയ്ക്ക് വേണ്ടി എന്നെ കോൺടാക്ട് ചെയ്യുകയും അതിന്റെ ചർച്ചകൾ നടക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കൊവിഡ് 19 ലോക്ഡൗൺ പ്രഖ്യാപനം ഉണ്ടായത്. അതോട് കൂടി എല്ലാം താറുമാറായിഎന്നുംതാരം വ്യക്തമാക്കുന്നു.

ഞാൻ വളരെയധികം ഇഷ്ടപ്പെട്ട് ചെയ്യുന്ന പ്രൊഫഷനാണ് സിനിമ. അതിനാലാണ് 2005 ൽ തുടങ്ങിയ എന്റെ സിനിമാ ജീവിതം ഇപ്പോഴും തുടരാൻ സാധിക്കുന്നത്. സിനിമയിൽ തുടർന്ന് നിലനിൽക്കണമെങ്കിൽ ഫിറ്റ്നസും എനർജിയും നിലനിർത്തണമെന്ന ദൃഢനിശ്ചയം ഉള്ളതിനാൽ അക്കാര്യങ്ങളിൽ ഞാൻ കൂടുതൽ ശ്രദ്ധ ചെലുത്താറുണ്ടെന്നും തമന്ന പറയുന്നു.

Advertisement