ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞു നിന്നിരുന്ന താരമായിരുന്നു നടി റോജ. ചെമ്പരത്തി എന്ന ചിത്രത്തിലൂടെയാണ് നടി മലയാളികൾക്ക് പ്രിയങ്കരിയായി മാറിയത്. തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്കും ഒപ്പം റോജ അഭിനയിച്ചിട്ടുണ്ട്.
ചില മലയാള സിനിമകളിലും റോജ വേഷമിട്ടിട്ടുണ്ട്. 1997 ൽ പുറത്തിങ്ങിയ സുരേഷ് ഗോപി നായകനായ ഗംഗോത്രി, രാജസേനൻ ജയറാം ടീമിന്റെ മലയാളായി മാമന് വണക്കം, കുഞ്ചാക്കോ ബോബൻ നായകനായ ജ്മനപ്യാരി എന്നിവയാണ് റോജ അഭിനയിച്ച മലയാള ചലച്ചിത്രങ്ങൾ.
അതേ പോലെ മലയാളത്തിൽ തുടങ്ങി പിന്നീട് തെന്നിന്ത്യൻ ഭാഷകളിൽ നിറഞ്ഞു നിന്ന നടിയാണ് സിത്താരച ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിലെ താരമൂല്യമുള്ള നായിക നടിയായിരുന്നു സിത്താരം.
ഇപ്പോഴിതാ സിനിമാക്കാർക്കിടയിൽ ഏറെ പ്രിയങ്കരിയായിരുന്ന സിത്താരയെക്കുറിച്ച് മനസ്സ് തുറക്കുകയാണ് നടി റോജ. രജനീകാന്തിന്റെ പടയപ്പ എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചുണ്ടായ ഒരു അനുഭവത്തെ കുറിച്ചും റോജ വെളിപ്പെത്തുന്നു.
റോജയുടെ വാക്കുകൾ ഇങ്ങനെ ഇങ്ങനെ:
സിനിമയിൽ എനിക്ക് ഏറ്റവും അടുപ്പമുള്ള ഒരാളാണ് നടി സിത്താര. എനിക്കവൾ സഹോദരിയെ പോലെയാണ്. ഒരിക്കൽ അവളെ കാണാനുള്ള ആഗ്രഹവുമായി ഞാൻ പടയപ്പയുടെ സെറ്റിൽ ചെല്ലുമ്പോൾ രജനി സാർ ചോദിച്ചു. റോജ എന്നെ കാണാൻ ആണോ വന്നത് എന്ന്.
എന്നാൽ എന്റെ മറുപടിയിൽ അദ്ദേഹം ഒന്ന് ഞെട്ടി. ഞാൻ താങ്കളെ കാണാൻ വന്നതല്ല സാർ എന്റെ സഹോദരി സിത്താരയെ കാണാനായി വന്നതാണ്. സിത്താര റോജയ്ക്ക് അത്ര പ്രിയപ്പെട്ടതാണോ എന്നായിരുന്നു രജനി സാറിന്റെ ചോദ്യം.
സിത്താര അരികിലുള്ളപ്പോൾ ഒരു ഇളയ സഹോദരി അടുത്ത് നിൽക്കുന്ന ഫീലാണ്. അവളുടെ രീതികൾ അത്രത്തോളം നമ്മളെ ആകർഷിക്കും സിത്താരയുടെ അഭിനയം പോലെയെന്നും റോജ പറയുന്നു.