മൃദുല വിജയിയുമായുളള വഴക്ക് ഒക്കെ മാറിയോ, മറുപടിയുമായി റെബേക്ക സന്തോഷ്, ഏറ്റുപിടിച്ച് മൃദുലയും

388

ഏഷ്യാനെറ്റ് ചാനലില് സംപ്രേഷണം ചെയ്തിരുന്ന സൂപ്പർഹിറ്റ് പരമ്പരയായിരുന്നു കസ്തൂരിമാൻ എന്ന സിരീയൽ. നിരവധി കുടുംബ പ്രേക്ഷകരായിരുന്നു ഈ സീരിയലിന് ആരാധകരായി ഉണ്ടായിരുന്നത്. കസ്തൂരിമാനിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരം ആയിരുന്നു നടി റെബേക്ക സന്തോഷ്.

ഈ ജനപ്രിയ പരമ്പരയിലെ കാവ്യ എന്ന കഥാപാത്രമാണ് റെബേക്ക സന്തോഷിനെ ഏറെ ശ്രദ്ധേയയാക്കി മാറ്റിയത്. അടുത്തിടെയാണ് സംവിധായകനും കാമുകനുമായ ശ്രീജിത്ത് വിജയുമായുളള നടിയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്.

Advertisements

റെബേക്കയുടെ എൻഗേജ്മെന്റ് ചിത്രങ്ങളും വീഡിയോസുമെല്ലാം സോഷ്യൽ മീഡിയയിൽ ഒന്നടങ്കം വൈറലായിരുന്നു. കസ്തൂരിമാൻ അവസാനിച്ച ശേഷവും സമൂഹ മാധ്യമങ്ങളിൽ ആക്ടീവായിരുന്നു താരം.
നടിയുടെതായി വരാറുളള പോസ്റ്റുകളെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. അതേസമയം കഴിഞ്ഞ ദിവസം ആരാധകരുമായി സംവദിച്ച് ഇൻസ്റ്റഗ്രാമിൽ എത്തിയിരുന്നു താരം.

ഇതിനിടെ ഒരാൾ ചോദിച്ച ചോദ്യവും റെബേക്ക നൽകിയ മറുപടിയും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നടി മൃദുല വിജയിയുമായുളള വഴക്ക് മാറിയോ എന്നായിരുന്നു ചോദ്യോത്തര വേളയിൽ ഒരാൾ റെബേക്കയോട് ചോദിച്ചത്.

അതേ സമയം ഈ ചോദ്യത്തിന് അൽപ്പം ഞെട്ടലോടെയാണ് റെബേക്ക മറുപടി നൽകിയത്. താൻ ഇപ്പോഴാണ് ഇക്കാര്യം അറിയുന്നതെന്നായിരുന്നു നടിയുടെ മറുപടി. പിന്നാലെ ഇത് മൃദുല വിജയും തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചിരുന്നു. ഞാനും ബാക്കി ഉളളവർ പറഞ്ഞപ്പോഴാ അറിയുന്നേ റെബേക്ക എന്നാണ് ചിരിച്ചുകൊണ്ട് മൃദുല പറഞ്ഞത്.

റെബേക്കയ്ക്ക് പുറമെ മിനിസ്‌ക്രീനിൽ തിളങ്ങിനിൽക്കുന്ന നായികമാരിൽ ഒരാളാണ് മൃദുല വിജയ്.
ജനപ്രിയ പരമ്പരകളിലൂടെ ഇരുവരും പ്രേക്ഷകർക്ക് മുൻപിൽ എത്തിയിരുന്നു. ബാലതാരമായാണ് റെബേക്ക സന്തോഷിന്റെ തുടക്കം. സീരിയലുകൾക്ക് പുറമെ ചില സിനിമകളിലും വേഷമിട്ടിരുന്നു താരം.

അതേസമയം അഭിനയത്തിന് പുറമെ അവതാരകയായും പ്രേക്ഷകർക്ക് മുൻപിൽ എത്തിയിരുന്നു റെബേക്ക. കൂടാതെ നിരവധി ടെലിവിഷൻ ഷോകളിൽ ഭാഗമായി റെബേക്ക സന്തോഷ് എത്തിയിരുന്നു.

Advertisement