തന്നോട് അതേക്കുറിച്ച് പറഞ്ഞുതന്നത് കാവ്യ ചേച്ചി ആയിരുന്നു, പിന്നാലെ ഞാനും അതേ മാർഗം പ്രയോഗിക്കുമായിരുന്നു; വെളിപ്പെടുത്തലുമായി നമിതാ പ്രമോദ്

139

ബാലതാരമായി എത്തി മലയാളികളുടെ മനസ്സിൽ കുടിയേറിയ താരമായി കാവ്യാ മാധവൻ. പിന്നീട് നായികയായി എത്തിയപ്പോഴും മലയാളിക്ക് പിയങ്കരി തന്നെ ആയിരുന്നു കാവ്യ. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നായികയായ കാവ്യ മാധവൻ ഇപ്പോൾ സിനിമയിൽ സജീവമല്ല.

നടൻ ദിലീപിനെ വിവാഹം കഴിച്ച താരം ഇപ്പോൾ സിനിമയിൽ നിന്നും ഇടവേള എടുത്തിരിക്കുകയാണ്. കമൽ ജയറാമിനെ നായകനാക്കി ഒരുക്കിയ പൂക്കാലം വരവായി എന്ന സിനിമയിലൂടെയാണ് ബാലതാരമായാണ് താരം സിനിമയിൽ തുടക്കം കുറിച്ചത്. ലാൽ ജോസിന്റെ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെ നദിലീപിന്റെ ജോഡിയായിട്ടാണ് ആദ്യമായി നായികയായി എത്തുന്നത്.

Advertisements

മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും താരം വേഷമിട്ടിട്ടുള്ള താരം തന്റെ ആദ്യ നായകനെ തന്നെ ജീവിതത്തിലും കൂട്ടുകയായിരുന്നു. അതേ പോലെ തന്നെ ബാലതാരമായി സ്‌ക്രീനിൽ എത്തിയ നടിയാണ് നമിതാ പ്രമോദ്. മിനിസ്‌ക്രീനിൽ നിന്നും ബിഗ് സ്‌ക്രീനിൽ എത്തിയ നമിത പ്രമോദ് അധികവും ദിലീപ് ചിത്രങ്ങളിലാണ് അഭിനയിച്ചത്.

നമിതാ പ്രമോദും കാവ്യമാധവനും തമ്മിൽ അടുത്ത സൗഹൃദമാണ് ഉള്ളത്. ഇവർ ഒന്നിച്ചുള്ള ചിത്രമെല്ലാം നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ദിലീപിന്റെ മകൾ മീനാക്ഷിയുമായും അടുത്ത സൗഹൃദമാണ് നമിതയ്ക്ക്.

അതേസമയം താൻ ഇടയ്ക്ക് പുറത്ത് പോവുമ്പോൾ പർദ്ദ ധരിക്കാറുണ്ട് എന്ന് പറയുകയാണ് നമിത പ്രമോദ്. മറ്റാരും തിരിച്ചറിയാതിരിക്കാൻ കാവ്യ ചേച്ചി ഇങ്ങനെ ചെയ്യുമായിരുന്നെന്നും ഇതേക്കുറിച്ച് തന്നോട് പറഞ്ഞുതന്നത് കാവ്യചേച്ചി ആയിരുന്നു എന്നുമാണ് താരം പറയുന്നത്.

പിന്നീട് ലുലമാൾ പോലുള്ള ഇടങ്ങളിലൊക്കെ പോകുമ്പോൾ ഞാനും ഈ മാർഗംപ്രയോഗിക്കുമെന്നുമായിരുന്നു എന്നാണ് നമിത പറഞ്ഞത്. അതേസമയം മീനാക്ഷിയുമായി അടുത്ത സൗഹൃദമുള്ള നമിത മീനൂട്ടിയും ഒത്തുള്ള ചിത്രങ്ങൾ പങ്കുവെച്ച് സോഷ്യൽ മീഡിയയിൽ എത്തുമായിരുന്നു. നാദിർഷായുടെ മകളുടെ വിവാഹത്തിന് നമിതയും മീനൂട്ടിയും ഒക്കയുള്ള ചിത്രങ്ങൽ വൈറലായി മാറിയിരുന്നു.

Advertisement