മീനാക്ഷിയും ആയിഷയും എനിക്ക് സ്വന്തം ഫാമിലി പോലെയാണ്, ഞങ്ങൾ തമ്മിൽ വല്ലാത്തൊരു ആത്മബന്ധമുണ്ട്: നമിതാ പ്രമോദ്

55

മലയാള സിനിമയിലെ ശ്രദ്ധേയയായ യുവ നായികയാണ് നടി നമിതാ പ്രമോദ്. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നായികയായിട്ടുള്ള നമിതയ്ക്ക് ആരാധകരും ഏറെയാണ്. അതേ സമയം സംവിധായകനും നടനും ഗായകനുമായ നാദിർഷയുടെ മകളുമായും ജനപ്രിയനായകൻ ദിലീപിന്റെ മകളുമായും ഏറ്റവും അടുത്ത സൗഹൃദം സൂക്ഷിക്കുന്ന താരം കൂടിയാണ് നമിത പ്രമോദ്.

മാസങ്ങൾക്ക് മുൻപ് നാദിർഷയുടെ മകളുടെ വിവാഹത്തിൽ ഇരുവരും തിളങ്ങി നിന്നതുമാണ്. ഇപ്പോഴിതാ സുഹൃത്തുക്കളെ കുറിച്ചും തന്റെ സ്റ്റൈലിനെ കുറിച്ചുമൊക്കെ ആരാധകരോട് സംസാരിക്കുകയാണ് നമിത. കേരള കൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിലൂടെയാണ് നമിതയുടെ തുറന്നു പറച്ചിൽ.

Advertisements

നമിതയുടെ വാക്കുകൾ ഇങ്ങനെ:

മീനാക്ഷി ആയാലും ആയിഷ ആയാലും (നാദിർഷയുടെ മകൾ) സ്വന്തം ഫാമിലി പോലെയാണ്. സ്ഥിരം വിളിക്കാറുണ്ട്. മിക്കവാറും കാണാറുണ്ട്, ഞങ്ങൾ തമ്മിൽ വല്ലാത്തൊരു ആത്മബന്ധമുണ്ട്. ഈ അടുത്ത് എടുത്ത എന്റെ എല്ലാ ഫോട്ടോകളും നാദിർഷിക്കയുടെ മകളും എന്റെ സുഹൃത്തുമായ ആയിഷയുടെ കല്യാണത്തോട് അനുബന്ധിച്ച് എടുത്തതാണ്.

കല്യാണത്തിന് വേണ്ടി ചെയ്ത കോസ്റ്റ്യൂമുകളാണ്. ഞങ്ങൾ സ്വന്തമായി ഡിസൈൻ ചെയ്ത ഡ്രെസുകളാണ് അതെല്ലാം. എന്റെ സ്റ്റൈലിസ്റ്റ് രശ്മി മുരളീധരനുമായി എനിക്ക് ഏത് പാറ്റേൺ വേണമെന്ന് ഡിസ്‌കസ് ചെയ്യും. അതിന് ശേഷം രശ്മി അത് സ്‌കെച്ച് ചെയ്യും.

നിറം ഫിക്സ് ചെയ്തിട്ട് ഞങ്ങൾ അതൊരു ബൊട്ടീക്കിനെ ഏൽപ്പിക്കുകയാണ് ചെയ്യുന്നത്. ഫിറ്റ്നസ് തോന്നുന്നത് പോലെ ചെയ്യുന്ന ആളാണ് ഞാൻ. എന്റെ ശരീരത്തെ കുറിച്ച് ഒരു ധാരണയുണ്ട് എനിക്ക്. എന്ത് കഴിച്ചാൽ തടി കൂടുമെന്ന് കൃത്യമായി അറിയാം. അതെല്ലാം മാക്സിമം ഒഴിവാക്കും. ഇന്റർമിറ്റന്റ് ഫാസ്റ്റ് ഫോളോ ചെയ്യാറുണ്ട്. ഒപ്പം വർക്കൗട്ടും.

അത് എനിക്ക് തോന്നുന്നതിന് അനുസരിച്ചാണ് ചെയ്യാറുള്ളത്. അതൊരിക്കലും വേറെ ഒരാൾ ഫോളോ ചെയ്താൽ എന്താണ് സംഭവിക്കുക എന്നറിയില്ല. ഞാൻ അധികം മേക്കപ്പ് ഉപയോഗിക്കാത്ത ആളാണ്. സൺ സ്‌ക്രീനും ഫൗണ്ടേഷനും ലിപ്സ്റ്റിക്കും ഇതാണ് ഞാൻ പ്രധാനമായും മുഖത്ത് ഇടുന്ന മേക്കപ്പ്.

നല്ല ക്വാളിറ്റി പ്രൊഡക്ട് ഉപയോഗിക്കുകയാണെങ്കിൽ നമ്മുടെ സ്‌കിൻ കുറച്ച് കൂടുതൽ മെച്ചപ്പെടും. പാർലറിൽ മുടിയുടെ ട്രീറ്റ്മെന്റിന് വേണ്ടി മാത്രമാണ് പോവുന്നത്. പുരികം കൂടുതലായി വളർന്ന് നിൽക്കുന്നത് ത്രെഡ് ചെയ്യും. തൈരും കടലമാവും പാക്ക് ഉണ്ടാക്കി മുഖത്ത് അപ്ലെ ചെയ്യുന്നത് നല്ലതാണെന്നും നമിത പറയുന്നു.

Advertisement