ഭർത്താവ് ഭാഗ്യവാൻ തന്നെയാണെന്ന് കമന്റിട്ടവന് ഗായത്രി അരുൺ കൊടുത്ത കിടിലൻ മറുപടി കണ്ടോ

3230

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന സൂപ്പർഹിറ്റ് പരമ്പരയായിരുന്നു പരസ്പരം. ഈ പരമ്പരയിലെ ദീപ്തി ഐപിഎസ് എന്ന കഥാപാത്രമായി മലയാളികൾക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് ഗായത്രി അരുൺ.

ആദ്യ സീരിയൽ സൂപ്പർഹിറ്റ് ആയിരുന്നെങ്കിലും പിന്നീട് സീരിയൽ മേഖലയിൽ അധികം സജീവമായിരുന്നില്ല ഗായത്രി. ഇപ്പോൾ സിനിമാ രംഗത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് താരം. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച വൺ എന്ന ചിത്രത്തിൽ ശ്രദ്ധേയമായ ഒരു വേഷം ഗായത്രി അവതരിപ്പിച്ചിരുന്നു.

Advertisements

സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് ഗായത്രി അരുൺ. തന്റെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കു വെയ്ക്കാറുണ്ട്. ഫോട്ടോ ഷൂട്ട് ചിത്രങ്ങൾക്കൊപ്പം തന്നെ കുടുംബ വിശേഷങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. അതേ സമയം കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഒരു ലൈവ് വീഡിയോ പങ്കുവെച്ചിരുന്നു.

തന്റെ ആരാധകരുമായി സംസാരിക്കുന്ന ഒരു വീഡിയോ ആയിരുന്നു അത്. ഈ വീഡിയോയുടെ ലൈവ് കമൻറ് സെക്ഷനിലാണ് ഒരു വ്യക്തി രസകരമായ കമന്റ് നടത്തിയത്. നിങ്ങളുടെ ഭർത്താവ് ഭാഗ്യവാൻ തന്നെ എന്നായിരുന്നു അയാൾ നടത്തിയ കമന്റ് ഗായത്രി ഈ ചോദ്യം വായിക്കുകയും ചെറുതായി ഒന്ന് പുഞ്ചിരിക്കുകയും ചെയ്തു.

പിന്നീട് അയാൾക്കുള്ള മറുപടി എന്ന നിലയിൽ ഗായത്രി ഇങ്ങനെ പറഞ്ഞു ഞാനും വളരെ ഭാഗ്യവതിയാണ്. ഇത്രയും നല്ല ഒരു ഭർത്താവിനെ കിട്ടിയതിൽ. എന്തായാലും ഈ വീഡിയോ ഇപ്പോൾ വൈറലായി മാറി കൊണ്ടിരിക്കുകയാണ്.

അതേ സമയം താരം തന്റെ കുടുംബത്തിലെ പുതിയ വിശേഷം ഏവരെയും അറിയിച്ച് അടുത്തിടെ എത്തിയിരുന്നു. ഗായത്രിയുടെ ഇളയ സഹോദരന്റെ വിവാഹം കഴിഞ്ഞ ഒരു ദിവസം നടന്നിരുന്നു. സഹോദരന് വിവാഹ ആശംസകൾ അറിയിച്ചുകൊണ്ട് ഗായത്രി പങ്കുവെച്ച പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

പച്ചയും ഇളം മഞ്ഞയും നിറത്തിലുള്ള സിമ്പിൾ പട്ടുസാരി അണിഞ്ഞ ഗായത്രി ആയിരുന്നു കല്യാണ ചടങ്ങിലെ പ്രധാന ആകർഷണം. ഈ വസ്ത്രത്തിൽ വളരെ സുന്ദരിയായിരിക്കുന്നു എന്നാണ് ആരാധകർ ഏറെയും അഭിപ്രായപ്പെട്ടത്. എന്റെ ചെറിയ സഹോദരൻ ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് ചുവടുവെക്കുന്നത് കാണുമ്പൊൾ സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കുന്നില്ല.

നിങ്ങൾ രണ്ടുപേരും പരസ്പരം പ്രകാശം പരത്തട്ടെ, ചുറ്റുമുള്ള എല്ലാവർക്കും ആ സന്തോഷം പകരട്ടെ.
നിങ്ങളുടെ ദാമ്പത്യ ജീവിതത്തിനു ദൈവം എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ കാത്തുവിനും അച്ചുവിനും എന്റെ ആശംസകൾ എന്നായിരുന്നു താരം പറഞ്ഞത്.

Advertisement