ഒരുപാട് ആസ്വദിച്ചിരുന്നു, സ്‌കൂളിൽ പഠിക്കുന്ന കാലം മുതലേ ഞാനത് ചെയ്യുന്നുണ്ട്: വെളിപ്പെടുത്തലുമായി ദീപ്തി സതി

1515

ലാൽ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ താരമാണ് ദീപ്തി സതി. പാതി മലയാളി ആയ താരം ജനിച്ചതും വളർന്നതുമെല്ലാം മുംബൈയിൽ ആയിരുന്നു. നീനയ്ക്ക് ശേഷം ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളെ മലയാളത്തിൽ അവതരിപ്പിച്ച ദീപ്തി സതി ഇപ്പോൾ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ കൂടിയാണ്.

ഫാഷൻ മോഡലിങ് രംഗത്തു നിന്നും ആണ് ദീപ്തി സതി സിനിമയിൽ എത്തുന്നത്. തനിക്ക് ഇതുവരെ ലഭിച്ചത് മുഴുവൻ മോഡേൺ വേഷങ്ങളായിരുന്നു എന്നാണ് താരം പറയുന്നത്. താൻ അത്തരത്തിലുള്ള അർബൻ വേഷങ്ങൾ മാത്രമേ ചെയ്യൂ എന്ന ഒരു ധാരണ ചിലർക്കുണ്ട് എന്നാൽ അത് തെറ്റാണെന്നും തനിക്ക് ഒരു സാധാരണ വേഷം ചെയ്യാനാണ് ആഗ്രഹമെന്നും ദീപ്തി സതി പറയുന്നു.

Advertisements

ഒരിക്കലും ഗ്ലാമർ കാണിക്കുവാൻ വേണ്ടി സെക്‌സി ആയി ഫോട്ടോഷൂട്ട് നടത്താറില്ല എന്നും താരം വെളിപ്പെടുത്തുന്നു. താരം തന്റെ പുതിയ ചിത്രങ്ങൾ എല്ലാം തന്നെ ഇൻസ്റ്റഗ്രാം വഴി ആരാധകർക്ക് ഷെയർ ചെയ്യാറുണ്ട്. പല ചിത്രങ്ങളിലും അതീവ ഗ്ലാമറസ് ആയിട്ടാണ് താരം പ്രത്യക്ഷപ്പെടുന്നത്.

Also Read
എനിക്ക് മറച്ചുപിടിക്കാൻ ഒന്നുമില്ല, ദൈവം തന്ന നല്ലൊരു സുഹൃത്താണ് മകൾ: തുറന്നു പറഞ്ഞ് ലേഖാ ശ്രീകുമാർ

തനിക്ക് ഒരു സാധാരണ വേഷം ചെയ്യണമെന്നാണ് ആഗ്രഹം. ഇപ്പോൾ അത്തരത്തിലൊരു വേഷത്തിനു വേണ്ടിയാണ് കാത്തിരിക്കുന്നത്. ഇപ്പോൾ ഉള്ളത് ഒരു അർബൻ ഇമേജ് ആണെന്നും ഉടനെ തന്നെ അത് തകർക്കും എന്നും താരം പറയുന്നു. താൻ ഒരിക്കലും ഗ്ലാമർ അല്ല, മറിച്ച് വേറിട്ട വേഷങ്ങളാണ് ആഗ്രഹിക്കുന്നത്.

ലക്കി എന്ന മറാട്ടി ചിത്രത്തിനുവേണ്ടിയാണ് ആദ്യമായി ബിക്കിനി ധരിച്ചത്. പൂളിൽ കുളിക്കുന്ന ഒരു രംഗത്തിനു വേണ്ടിയായിരുന്നു ബിക്കിനി ധരിച്ചത്. എന്നാൽ ഇതിനെ തുടർന്ന് വലിയ വിമർശനങ്ങൾ അന്ന് ഉണ്ടായിരുന്നു. എന്നാൽ ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ല എന്നും മിസ് ഇന്ത്യ മത്സരത്തിനു വേണ്ടി ഇതിലും ഗ്ലാമറസ് ആയി പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എന്നും താരം വെളിപ്പെടുത്തുന്നു.

അതേ സമയം സ്‌കൂളിൽ പഠിക്കുന്ന കാലം മുതൽ മോഡലിംഗ് ചെയ്യുന്നുണ്ട്. മോഡലിംഗ് ചെയ്യുന്ന കുട്ടി എന്ന പേരിലായിരുന്നു സ്‌കൂളിൽ അറിയപ്പെട്ടത് തന്നെ. താൻ അത് ഒരുപാട് ആസ്വദിച്ചിരുന്നു എന്നും ദീപ്തി സതി പറയുന്നു.

പിന്നീട് കോളേജിൽ പഠിക്കുന്ന സമയത്ത് ആയിരുന്നു കൂടുതൽ പരസ്യചിത്ര മേഖലയിൽ സജീവമായത്. ഒരുപാട് പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചു എന്നും അങ്ങനെയാണ് സിനിമയിലെത്തിയത് എന്നും ദീപ്തി സതി വെളിപ്പെടുത്തുന്നു.

Also Read
കല്യാണം കഴിഞ്ഞിട്ട് 7 വർഷമായില്ലേ, ആദ്യം ഒരു കുഞ്ഞിക്കാൽ കാണാൻ കഴിവ് കാണിക്ക, അതിന് വേണ്ടി ഒരു പതിനഞ്ച് മിനിറ്റ് മാറ്റിവെയ്ക്കു: ഫഹദിനും നസ്രിയക്കും ഉപദേശവുമായി ആരാധിക

Advertisement