ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മോഹൻലാൽ ചിത്രം ബെൻസ് വാസുവിന് സംഭവിച്ചത് എന്ത്?

65

മലയാള സിനിമയുടെ താരരാജാവ് മോഹൻലാലിന്റെ ബിഗ് ബഡ്ജ്റ്റ് ചിത്രങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. പുലിമുരുഗനും, ഒടിയനും, ലൂസിഫറും, ബിഗ് ബ്രദറും ഇനി പുറത്തിറങ്ങാനുള്ള മരയ്ക്കാർ അറബിക്കടലിന്റെ സിംഹവും എല്ലാം അത്തരം ശ്രേണിയിൽപ്പെട്ട ചിത്രങ്ങളാണ്.

പുത്തൻ ചിത്രങ്ങളുടെ വരവിൽ ആരാധകർ പോലും അന്വേഷിക്കാത്ത ഒരു ചിത്രമുണ്ട്. രണ്ടായിരത്തി പതിനാറിൽ പ്രഖ്യാപിച്ച മോഹൻലാൽ ചിത്രം ബെൻസ് വാസു. ഈ ചിത്രത്തിന് എന്താണ് സംഭവിച്ചത്?

Advertisements

വിനീത് ശ്രീനിവാസൻ തിരക്കഥയെഴുതിയ ഒരു വടക്കൻ സെൽഫി എന്ന നിവിൻ പോളി ചിത്രത്തോടെ സ്വതന്ത്ര സംവിധായകനായി സിനിമാ ലോകത്തെത്തിയ ജി പ്രജിത് മോഹൻലാലിനെ നായകനാക്കി പ്രഖ്യാപിച്ച ചിത്രമാണ് ബെൻസ് വാസു.

ബെൻസ് വാസു എന്ന പേരിൽ മുൻപും മലയാളത്തിൽ ഒരു ചിത്രം വന്നിട്ടുണ്ട്. സൂപ്പർ താരം ജയൻ നായകനായ ചിത്രം. എന്നാൽ ആ ചിത്രവുമായി മോഹൻലാൽ ചിത്രത്തിന് സാമ്യമില്ലെന്നാണ് റിപ്പോർട്ട്.

പുതിയ ബെൻസ് വാസുവിന് തിരക്കഥയൊരുക്കുന്നത് കെ ആർ സുനിലാണ്. എന്നാൽ ഈ പ്രൊജക്റ്റിനെ പറ്റി പിന്നീട് ഒന്നും പറഞ്ഞു കേട്ടില്ല. ഇനി ഇത് നടക്കുമോ എന്നുമറിയില്ല.

അതേ സമയം മലയാളത്തിലെ പുതിയ സിനമകളെല്ലാം റിലീസ് പ്രതിസന്ധിയിലാണ്. ലോക്ഡൗൺ മൂലം ഇൻഡസ്ട്രി നിശ്ചലമായതിനാൽ 600 കോടിയാണ് നഷ്ടം എന്നാണ് കണക്കുകൂട്ടൽ.

Advertisement