അന്തരിച്ച നടൻ സുകുമാരന്റെ കുടുംബം മലയാള സിനിമയിലെ പ്രമുഖ താരകുടുംബമാണ്. അദ്ദേഹത്തിന്റെ ഭര്യ മല്ലിക സുകുമാനും മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും ഇരുവരുടെ ഭാര്യമാരും അവരുടെ മക്കളും എല്ലാവരും തന്നെ മലയാളികളുടെ മനസ്സുകളിൽ ഓരോ സ്ഥാനം നേടിയെടുത്തവരാണ്.
സിനിമാ രംഗത്തെ പല വിഭാഗങ്ങളിവലായി നിറഞ്ഞു നിൽക്കുന്നവരാണ് ഇവരെല്ലാം. ഇപ്പോൾ ഇതാ തന്റെ കുടുംബാംഗങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് മല്ലികാ സുകുമാരൻ. താരം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്.
ഞാൻ അവരുടെ കാര്യങ്ങളിലൊന്നും ഇടപെടാറില്ല. സിനിമയും ബിസിനസുമൊക്കെയായി സജീവമാണ് അവ രെല്ലാം. സാരിയും സ്വർണവുമെല്ലാം സമ്മാനമായി കിട്ടാറുണ്ട്. എന്തെങ്കിലും ആവശ്യത്തിന് വിളിക്കുക യാണെങ്കിൽ അതിന് അനുസരിച്ച് പോവാറുണ്ട്.
മക്കളും കൊച്ചുമക്കളും മരുമക്കളുമെല്ലാം വാട്സാപിൽ മെസേജ് അയയ്ക്കാറുണ്ട്. പൂർണിമയും ഞാനും ഒരേപോലെയാണ്. നോൺസ്റ്റോപ്പായി സംസാരിക്കും. കുത്തും കോമയുമൊന്നുമുണ്ടാവില്ല. സംസാരം കുറവാണെങ്കിലും സുപ്രിയയ്ക്ക് സ്നേഹക്കുറവൊന്നുമില്ല. ഞാൻ കൊച്ചിയിൽ ചെന്നാൽ അമ്മ ഒന്നും ഉണ്ടാക്കേണ്ടെന്ന് പറയും.
സ്വന്തം കാര്യങ്ങളും മക്കളുടെ കാര്യങ്ങളുമൊക്കെയായി തിരക്കിലാണ് അവരെല്ലാം. രണ്ടാളും ഡ്രൈവ് ചെയ്ത് പോയാണ് കാര്യങ്ങളെല്ലാം ചെയ്യുന്നതെന്നും മല്ലികാ സുകുമാരൻ പറയുന്നു. അതേ സമയം ജി അരവിന്ദന്റെ ഉത്തരായനം എന്ന ചിത്രത്തിലൂടെ 1974 ൽ ആണ് മലയാള സിനിമയിൽ മല്ലിക സുകുമാരൻ അരങ്ങേറ്റം കുറിക്കുന്നത്.
മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും സ്വപ്നാടനം എന്ന ചിത്രത്തിന് തൊട്ടടുത്ത വർഷം തന്നെ മല്ലിക സ്വന്തമാക്കി. തുടർന്ന് കന്യാകുമാരി, അഞ്ജലി, മേഘസന്ദേശം, അമ്മക്കി ളിക്കൂട്, ചോട്ടാ മുംബൈ, തിരക്കഥ, കലണ്ടർ, ഇവർ വിവാഹിതരായാൽ എന്നു തുടങ്ങി നിരവധിയേറെ സീരിയലുകളിലും സിനിമകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
ഭർത്താവും നടനുമായ സുകുമാരന്റെ മ ര ണ ശേഷമാണ് വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടുനിന്ന മല്ലിക വീണ്ടും സിനിമാ രംഗത്തേക്ക് തിരിച്ചെത്തിയത്. പൃഥിരാജ് സംവിധാനം ചെയ്ത ബ്രോഡാഡി എന്ന സിനിമയിൽ മോഹൻലാലിന്റെ അമ്മ വേഷത്തിലും മല്ലികാ സുകുമാരൻ എത്തിയിരുന്നു.