അഭിനയ ജീവിതത്തിന്റെ അമ്പതാം വർഷവും പിന്നീട്ട് ഇപ്പോഴും പകരം വെക്കാനില്ലാത്ത മലയാളത്തിന്റെ മെഗാസ്റ്റാർ ആയി തിളങ്ങുകയാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ഭീഷ്മ പർവ്വം സർവ്വകാല റെക്കോർഡുകളും ഭേദിച്ച് മുന്നേറുകയാണ് ഇപ്പോൾ.
അതേ സമയം 5 വർഷത്തേക്കുള്ള സിനിമകൾ ഇപ്പോഴെ അദ്ദേഹം കമ്മിറ്റ് ചെയ്തു കഴിഞ്ഞു എന്നാണ് പുറത്തു വരുന്ന സൂചനകൾ. സ്വതസ ിദ്ധമായ അൽപ്പം പിടിവാശിയും അതിലേറെ കുസൃതിയും ഈ എഴുപതാം വയസ്സിലും കാത്തു സൂക്ഷിക്കുന്ന ആൾ കൂടിയാണ് മമ്മൂട്ടി.
മലയാള സിനിമയുടെ തലപ്പത്ത് വല്ല്യേട്ടനായി നിൽക്കുന്ന മമ്മൂട്ടിയുടെ പിടിവാശിയും കുസൃതിയും സഹ പ്രവർത്തകർ അടക്കം ആസ്വദിക്കുന്നുണ്ട് എന്നതാണ് മറ്റൊരു കൗതുകം. ഇതേ കുറിച്ച് ചില സംവിധായകർ തന്നെ പിൽക്കാലത്ത് വെളിപ്പെടുത്തിയിട്ടുണ്ട്.
ഇത്തരം ഒരു സംഭവം മലയാളത്തിൻഖെ സൂപ്പർഹിറ്റ് ഡയറക്ടറായ ലാൽജോസ് വെളിപ്പെടുത്തയതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. തന്റെ സംവിധാന കരിയറിന് തുടക്കം കുറിച്ചത് മമ്മൂട്ടി ചിത്രത്തിലൂടെ ആയിരുന്നു. ഒരു മറവത്തൂർ കനവ് ആണ് ലാൽ ജോസിന്റെ ആദ്യ ചിത്രം.
നിന്റെ സിനിമയിൽ ഞാൻ നായകനാകാം എന്ന് മമ്മൂട്ടി പറഞ്ഞപ്പോൾ അന്നത്തെ സഹ സംവിധായകനായ ലാൽ ജോസ് എന്ന ചെറുപ്പക്കാരൻ താൻ സ്വപ്ന ലോകത്താണോ എന്ന് ഒരുനിമിഷം ചിന്തിച്ചുനിന്നിരുന്നുു.
മമ്മൂട്ടിയെ പോലൊരു മഹാനടനെ തുടക്കക്കാരനായ താൻ എങ്ങനെ ഹാൻഡിൽ ചെയ്യും എന്ന് ആലോചിച്ച് ലാൽ ജോസ് അന്ന് ടെൻഷൻ അടിച്ചിരുന്നു.
പിന്നീട് മറവത്തൂർ കനവിന്റെ കഥ ലാൽ ജോസ് മമ്മൂട്ടിയോട് പറഞ്ഞു. സിനിമ ചെയ്യാൻ മമ്മൂട്ടി സമ്മതം മൂളി. മറവത്തൂർ കനവിലെ ചാണ്ടി എന്ന കഥാപാത്രത്തിന്റെ സ്വഭാവവും ശരീരവും എങ്ങനെയാണെന്ന് ലാൽ ജോസ് വിവരിച്ചു. കഥാപാത്രത്തിനായി മുടി പറ്റെവെട്ടണമെന്ന് ലാൽ ജോസ് പറഞ്ഞു. മുടി പറ്റെവെട്ടാൻ പറ്റില്ലെന്ന് മമ്മൂട്ടി തറപ്പിച്ചു പറഞ്ഞു. ലാൽ ജോസും വിട്ടുകൊടുത്തില്ല.
ഈ തർക്കം ഇങ്ങനെ നീണ്ടുനിന്നു. മുടി പറ്റെവെട്ടാൻ പറ്റില്ലെന്ന് ആവർത്തിച്ച് മമ്മൂട്ടി ലാൽജോസിന്റെ അടുത്തു നിന്ന് പോയി. പിറ്റേന്ന് സിനിമയുടെ പൂജയാണ്. മമ്മൂട്ടി പൂജയ്ക്കായി എത്തിയത് തല മൊട്ടയടിച്ചാണ്.
സിനിമയ്ക്ക് ആവശ്യമായ രീതിയിൽ എന്ത് വേണമെന്ന് ലാൽ ജോസിനോട് ചോദിക്കുന്നു. ഈ കുസൃതിയും പിടിവാശിയും മമ്മൂട്ടിക്ക് എന്നുമുണ്ടെന്ന് ചിരിയോടെ വെളിപ്പെടുത്തുകയാണ് ലാൽ ജോസ്.