തകർപ്പൻ വിജയങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ള സംവിധാനകനാണ് വിനയൻ. 2005ൽ വിനയന്റെ സംവിധാനത്തിൽ പുറത്തിറങ്ങി തകർപ്പൻ വിജയം നേടിയ ചിത്രമായിരുന്നു അത്ഭുതദ്വീപ്. മലയാളം സിനിമയിലെ ഏറ്റവും മികച്ച ഫാന്റസി മൂവി ഏതാണ് എന്ന് ചോദിക്കുമ്പോൾ പോലും എല്ലാവരുടേയും മനസിൽ വരുന്ന സിനിമകളിൽ ഒന്നാണ് പരീക്ഷണ ചിത്രമായി ഒരുക്കിയ അത്ഭുതദ്വീപ്.
മലയാള സിനിമ ഇത്രയൊന്നും സാങ്കേതിക വളർച്ച നേടാത്ത 2005ൽ വ്യത്യസ്ഥമായ അസാധാരണമായ കഥപറച്ചിലും മുന്നൂറോളം കൊച്ചു മനുഷ്യരെ വെച്ചുള്ള അതി മനോഹരമായ ഫ്രെയിമുകളും ചേർത്ത് അത്ഭുതദ്വീപ് എന്ന സിനിമ വിനയൻ മലയാളിക്ക് സമ്മാനിക്കുകയായിരുന്നു.
കമ്പ്യൂട്ടർ ഗ്രാഫിക്‌സ്, ടെക്നിക്കുകൾ എന്നിവയൊന്നും ഉപയോഗിക്കാതെ തീർത്തും ഒരു ഫാന്റസി ലോകത്തിൽ കൊണ്ടു പോകുന്ന കഥപറച്ചിലും ചിത്രീകരണവും ആയിരുന്നു അത്ഭുതദ്വീപ് സിനിമയുടേത്. പൃഥ്വിരാജ്, ഗിന്നസ് പക്രു എന്നിവരായിരുന്നു ചിത്രത്തിൽ നായകന്മാരായത്.
അത്ഭുതദ്വീപിലെ നായകവേഷം കൂടിയാണ് ഗിന്നസ് പക്രുവിന് ഗിന്നസ് ബുക്കിൽ ഇടം നേടി കൊടുത്തത്. ചിത്രത്തിൽ ബോളിവുഡ് നടി മല്ലിക കപൂറായിരുന്നു നായിക. കൂടാതെ ഇന്ദ്രൻസ്, ജഗതി, ജഗദീഷ്, കൽപ്പന, ബിന്ദു പണിക്കർ തുടങ്ങി വലിയൊരു താരനിരയും സിനിമയുടെ ഭാഗമായി എത്തിയിരുന്നു.
ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട ചില രസകരമായ സംഭവങ്ങൾ പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടൻ ഗിന്നസ് പക്രു. കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ ആണ് ഗിന്നസ് പക്രുവിന്റെ വെളിപ്പെടുത്തൽ.
ബോളിവുഡിൽ നിന്നുമാണ് നായിക എത്തുന്നത് എന്നറിഞ്ഞപ്പോൾ ഒരുപാട് സന്തോഷമായി. ഇക്കാര്യത്തെ കുറിച്ച് സംവിധായകനായ വിനയനോട് ചോദിച്ചപ്പോൾ രസകരമായ രീതിയിലാണ് വിനയനും പ്രതികരിച്ചത്. തനിക്ക് അല്ലാത്ത പക്ഷം ബോളിവുഡിൽ നിന്ന് നായികയെ കിട്ടുമായിരുന്നില്ല.
പൃഥ്വിരാജിന്റെ നായിക ഈണെന്നാണ് മല്ലിക കപൂറിനോട് പറഞ്ഞത്. ഒപ്പം ശല്യം ചെയ്ത് നടക്കുന്ന വില്ലൻ റോളിനോട് സമാനമായ ഒരു കഥാപാത്രവും ഉണ്ടെന്നും പറഞ്ഞു. വിനയൻ സാർ വർക്കൗട്ട് ചെയ്യണമെന്ന് പറഞ്ഞിരുന്നു. അതിനുവേണ്ടി അതിരാവിലെ വർക്കൗട്ട് ചെയ്യുമായിരുന്നു.
ചതിച്ചാണ് വിനയൻ സാർ മല്ലികയെ അത്ഭുതദ്വീപിൽ അഭിനയിപ്പിച്ചത്. ഞാൻ ചോദിച്ചിരുന്നു എന്തിനാണ് ബോളിവുഡിൽ നിന്നും നടിയെ കൊണ്ടുവരുന്നതെന്ന്. അതൊക്കെ വേണം എന്ന തരത്തിലായിരുന്നു അന്ന് അദ്ദേഹം പ്രതികരിച്ചത്.
വിനയൻ സാർ എല്ലാം മനസിലാക്കി ആർക്കും ബുദ്ധമുട്ട് വരാതെ, പരിക്കേൽക്കാതെ എല്ലാമാണ് അത്ഭുതദ്വീപ് ചെയ്തത്. അദ്ദേഹം പോസറ്റീവ് എനർജിയുടെ കൂമ്പാരമാണെന്നും ഗിന്നസ് പക്രു വ്യക്തമാക്കുന്നു.