മലയാളം അടക്കമുള്ള തെന്നിന്ത്യൻ ഭാഷകളിൽ സൂപ്പർ നായികയയായി നിറഞ്ഞു നിന്നിരുന്ന താരമായിരുന്നു നടി ശാരി. എൺപതുകളുടെ തുടക്കത്തിൽ മലയാള സിനിമയിലേക്കെത്തിയ ശാരി ഏതാണ്ട് 95 വരെയുള്ള കാലഘട്ടത്തിൽ മലയാള സിനിമയിലെ ശക്തമായ സാന്നിധ്യമായിരുന്നു.
ഇപ്പോഴിതാ തന്റെ പഴയ സിനിമകളെ കുറിച്ചും സിനിമയിലെ പഴയ സൗഹൃദങ്ങളെ കുറിച്ചുമൊക്കെ തുറന്നു പറയുകയാണ് താരം. അന്നും ഇന്നും താനുമായി ഏറ്റവും കൂടുതൽ ബന്ധം പുലർത്തുന്നത് നടി കാർത്തിക ആണെന്നാണ് ശാരി പറയുന്നത്.
ഉർവശിയും വനിതയുമൊക്കെ ഇപ്പോഴും തന്നെ ഇടക്കിടെ വിളിക്കാറുണ്ടെന്നും ശാരി പറയുന്നു. ദേശാടന ക്കിളി കരയാറില്ല എന്ന ചിത്രത്തിൽ അഭിനയിച്ചതൊക്കെ ഭയങ്കര രസമായിരുന്നു. പാമ്പിനെ കൊണ്ടുവെക്കുന്ന സീനൊക്കെ ഭയങ്കര പേടിച്ചാണ് ചെയ്തത്.
Also Read
ബാബു ആന്റണിയുടെ ‘ചന്ത’ രണ്ടാം ഭാഗം വരുന്നു, വീണ്ടും സുൽത്താനാകാൻ ഒരുങ്ങി ആക്ഷൻ ഹീറോ
പഠിക്കുന്ന സമയത്ത് ഞാൻ ഒരു പാവം കുട്ടിയായിരുന്നു. വില്ലത്തരമൊന്നും കയ്യിലില്ല. അതുകൊണ്ട് തന്നെ എന്നെ സംബന്ധിച്ച ആ ക്യാരകഗ്ടർ ചലഞ്ചിങ് ആയിരുന്നു. ഈ റോൾ വേണ്ടെന്നും മലയാളം അറിയില്ലെന്നും പദ്മരാജൻ സാറിനോട് പറഞ്ഞിരുന്നു. ഞാൻ നോക്കിക്കോളാം.
അതോർത്തൊന്നും പേടിക്കേണ്ട എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ആ സിനിമയിൽ ഞാൻ ഭയങ്കര പൊസ്സസീവ് ആണ്. ആരും നിമ്മിയോട് സംസാരിക്കുന്നത് എനിക്ക് ഇഷ്ടമല്ല. അത് ലാലേട്ടനായാലും ന്നെ് ചിരിച്ച് കൊണ്ട് ശാരി പറയുന്നു.
അന്നൊന്നും ഇന്നത്തെ പോലെയല്ല ലൊക്കേഷൻ. കാരവനോ ഒന്നും ഇല്ല. ദേശാടനക്കിളിയുടെ ഷൂട്ട് എറണാകുളത്തെ ഒരു വലിയ സ്‌കൂളിലാണ് നടക്കുന്നത്. അവിടെ ഒരു ക്ലാസ് റൂം ഞങ്ങൾക്ക് തന്നു. ഞങ്ങളെല്ലാവരും അവിടെയാണ് ഇരിക്കുന്നത്.
ഉർവശിയും ഞാനും കാർത്തികയുമെല്ലാം. അവിടെയുണ്ടായിരുന്നു ടോയ്ലറ്റിൽ പോയാണ് ഡ്രസ് മാറ്റിക്കൊണ്ടിരുന്നത്. ഇന്നത്തെപ്പോലെ അന്ന് അതിനായി കാരവനൊന്നും ഇല്ല. ആ ക്ലാസ് മുറിയിൽ തന്നെ ഇരുന്ന് ഞങ്ങൾ ഭക്ഷണം കഴിക്കും സംസാരിക്കും.
എല്ലാം അവിടെ വെച്ചാണ് അതെല്ലാം ഒരു അനുഭവമായിരുന്നു എന്നും ശാരി പറയുന്നു. സിനിമയിലെ പഴയ സുഹൃത്തുക്കൾ ഒക്കെ വിളിക്കാറുണ്ട്. ദിവസവും വിളിക്കുമെന്നല്ല. എങ്കിലും കാർത്തികയും വനിതയും ഉർവശിയുമൊക്കെ എന്നെ ഇടക്കിടെ വിളിക്കാറുണ്ട്. ഞാൻ താമസിക്കുന്നത് ചെന്നൈയിലാണ്.
ശോഭനയും അവിടെയാണ്. എവിടെയെങ്കിലും ഷോപ്പിങ്ങിനായി പോകുമ്പോഴാണ് പലപ്പോഴും ഞങ്ങൾ കണ്ടുമുട്ടാറ്. കുറേ നേരം സംസാരിക്കും. ഇപ്പോഴത്തെ നടന്മാരിൽ ജയസൂര്യയൊക്കെ എനിക്ക് ഇടയ്ക്ക് മെസ്സേജ് അയക്കാറുണ്ടെന്നും ശാരി പറയുന്നു.