വരവേൽപ്പ് സിനിമയുടെ കഥ എന്റെ അച്ഛന്റെ ജീവിതത്തിൽ ശരിക്കും ഉണ്ടായ സംഭവമാണ്; വെളിപ്പെടുത്തലുമായി ശ്രീനിവാസൻ

34

മലയാളത്തിന്റെ നടന വിസ്മയം മോഹൻലാലിലനെ നായകനാക്കി ശ്രീനിവാസൻ സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ ഇറങ്ങിയ സിനിമയാണ് വരവേൽപ്. 1989 ൽ പുറത്തിറങ്ങിയ ഈ സിനിമ മികച്ച വിജയം നേടിയതിനോടൊപ്പം രാജ്യാന്തര തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോഴിതാ വരവേൽപ്പ് എന്ന സിനിമ തന്റെ ജീവിതത്തിലുണ്ടായ കഥയാണെന്ന് വെളിപ്പെടുതത്തുകയാണ് ചിത്രത്തിന്റെ രചയിതാവായ ശ്രീനിവാസൻ. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലൂടെയാണ് അധികമാർക്കും അറിയാത്ത ആ കഥ താരം വെളിപ്പെടുത്തിയത്.

Advertisements

ശ്രീനിവാസന്റെ അച്ഛൻ വാങ്ങിയ ബസും അത് തല്ലി തകർത്തതുമെല്ലാം കോർത്തിണക്കിയാണത്രെ അദ്ദേഹം വരവേൽപ്പിന് കഥ ഒരുക്കിയത് എന്നാണ് അഭിമുഖത്തിൽ പറയുന്നത്. ശ്രീനിവാസന്റെ വാക്കുകൾ ഇങ്ങനെ:

വരവേൽപ് ചിത്രത്തിൽ മോഹൻലാലിന്റെ കഥാപാത്രമായ മുരളിധരനുണ്ടായ അനുഭവങ്ങൾ എന്റെ അച്ഛന് സംഭവിച്ചതാണ്. അന്നത്തെ പാർട്ടിക്കാരുടെ മാനസിക വളർച്ചയില്ലായ്മ വലിയ ദുരന്തങ്ങളാണ് അദ്ദേഹത്തിന് വരുത്തി വച്ചത്. കമ്യൂണിസ്റ്റുകാരനായിരുന്ന അച്ഛൻ താമസിക്കുന്ന വീടും പറമ്പും കെഎഫ്സിയിൽ പണയം വച്ച് ഒരു ബസ് വാങ്ങി.

ബസുടമ ആയതോടെ സ്വന്തം പാർട്ടിക്കാർക്ക് അദ്ദേഹം കുത്തക മുതലാളിയും ബൂർഷ്വാസിയുമായി. എന്നിട്ടും ശത്രുവിനെ പോലെ കൈകാര്യം ചെയ്തു. അതോടെ എല്ലാം നഷ്ടപ്പെട്ട് ഞങ്ങൾ വാടക വീട്ടിലായി. ജപ്തി ചെയ്ത വീട് തിരിച്ചെടുത്തേ ഞങ്ങളുടെ കൂടെ താമസിക്കാൻ വരൂ എന്ന ശപഥമെടുത്ത് അച്ഛൻ വരാതെയിരുന്നു.

അതൊന്നും നടന്നില്ല കുറേ കഴിഞ്ഞപ്പോൾ അതേ വാടക വീട്ടിലേക്ക് അദ്ദേഹത്തിന് വരേണ്ടി വന്നു. സിനിമയിൽ അദ്ദേഹത്തിന് സ്പെഷ്യൽ ഓട്ടം വഴിയെ കിട്ടിയ പണവുമായി മുങ്ങുന്ന ജഗദീഷിന്റെ കഥാപാത്രം യഥാർഥത്തിൽ ഉള്ളതാണ്. ആറ് മാസം കഴിഞ്ഞപ്പോൾ കണ്ടക്ടറെ അനധികൃതമായി പിരിച്ച് വിട്ടു എന്ന് ആരോപിച്ചു സിഐടിയുക്കാർ അച്ഛന് നോട്ടീസ് അയച്ചു.

അത് അച്ഛനെ വല്ലാതെ പ്രകോപിപ്പിച്ചു. അവരോട് എന്തെല്ലാമോ പറഞ്ഞു. തിരിച്ച് അവരും പ്രകോപിതരായി. ബസ തടഞ്ഞ് വെച്ച് ആ കള്ളനെ തിരിച്ചെടുക്കണമെന്ന ആവശ്യവും സമരവും ശക്തമാക്കി. പൊലീസ് ഇടപ്പെട്ടപ്പോൾ അച്ഛനും അവരുടെ കൂടെ ചേർന്ന് കൊടി മാറ്റാനും മറ്റും ശ്രമിച്ചു. കമ്യൂണിസ്റ്റുകാരന്റെ വാശി കക്ഷിക്കും ഉണ്ടല്ലോ.

അന്ന് രാത്രി സിഐടിയുവിന്റെ ആൾക്കാർ സംഘടിതമായി ബസ് തല്ലി തകർത്തു. അതും സിനിമയിലുണ്ട്. വീട് പണയം വച്ച് ജീവിക്കാനായി ഒരു ബസ് വാങ്ങിയ മനുഷ്യനെ ഇല്ലാതാക്കിയ ഈ അനുഭവം എങ്ങനെയുണ്ട്. പാട്യത്ത് ആ സമയത്ത് നല്ലൊരു തിയേറ്റർ വന്നിരുന്നു. അവിടെ വരവേൽപ്പ് ഓടിക്കാതിരിക്കാൻ ചിലരെല്ലാം ഭയങ്കര ശ്രമം നടത്തി.

അവുരടെ ശ്രമം വിജയിച്ചു എന്നാണ് എന്റെ ഓർമ. ഞാൻ നാട്ടിൽ എത്തി എന്നറിഞ്ഞ് ഒരു പ്രദേശിക നേതാവ് കാണാനെത്തി. അന്നത്തെ ലോക്കൽ സെക്രട്ടറിയോ മറ്റോ ആണ്. സിനിമ കണ്ടു, ഇതൊക്കെ വേണമായിരുന്നോ? എന്ന് അയാൾ എന്നോട് ചോദിച്ചു. എന്റെ ഭാവനയിൽ നിന്ന് ഒന്നും എഴുതിയിട്ടില്ല എന്ന് താങ്കൾക്ക് അറിയാമല്ലോ എന്ന് ഞാനും മറുപടി കൊടുത്തു.

അല്ല പറഞ്ഞെന്നേയുള്ളു എന്ന് പറഞ്ഞ് കക്ഷി പോയി. വരവേൽപ്പ് ഇറങ്ങിയതിന് ശേഷം ഈ നാട് ഒരു മരിച്ച വീട് പോലെ ആയി എന്ന് പാർട്ടിക്കാരനായ ഒരു സുഹൃത്ത് അക്കാലത്ത് പറഞ്ഞിരുന്നു.സന്ദേശത്തിന്റെ സമയത്ത് ഒരുപാട് ഊമക്കത്തുകൾ വന്നു. യഥാർഥത്തിൽ എന്നെ അരാഷ്ട്രീയവാദിയാക്കാനുള്ള ശ്രമം അന്ന് തുടങ്ങിയതാണ്.

എനിക്ക് അതിൽ പരാതിയില്ല. സ്വന്തം വിലാസം വച്ച് ഒരു ഭീഷണി കത്ത് പോലും കിട്ടിയിട്ടില്ല. ഭീരുക്കൾക്കല്ലേ ഊമക്കത്ത് അയക്കാൻ കഴിയൂ. നീ ഇന്ന് അനുഭവിക്കുന്ന സ്വതന്ത്ര്യ ം ഞങ്ങൽ നേടി തന്നതാണ് എന്നതായിരുന്നു ഒരു കത്തിലെ വാചകം. ഇന്ത്യൻ സ്വതന്ത്ര്യ സമരം ഇവർ ഉണ്ടാക്കിയതാണെന്ന് അന്നാണ് എനിക്ക് മനസിലായതെന്നും ശ്രീനിവാസൻ പറയുന്നു.

Advertisement