ഈ കഷ്ടപ്പാടുകൾ ഒക്കെ എനിക്കു വേണ്ടിയാണല്ലോ അദ്ദേഹം സഹിക്കുന്നത് എന്നോർക്കുമ്പോൾ ഉള്ളിൽ സങ്കടമാണ്: മനസ്സു തുറന്ന് ഷഫ്ന

181

ബാലതാരമായെത്തി പിന്നീട് മലയാള സിനിമയിൽ നായകയും സഹനടിയായും ഒക്കെ തിളങ്ങിയ താരമാണ് ഷഫ്‌ന. സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങിയ ഷഫ്ന മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ്.

സിനിമയിൽ അവസരങ്ങൾ കുറഞ്ഞതോടെ സീരിയൽ മേഖലയിലേക്ക് വരികയായിരുന്ന ഷഫ്‌ന നിരവധി ഹിറ്റ് സീരിയലുകളുടെ ഭാഗമായി തീർന്നിരുന്നു. ഇപ്പോൾ മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും താരം സീരിയലുകൾ ചെയ്യുന്നുണ്ട്.

Advertisements

പ്ലസ്ടു എന്ന സിനിയിൽ ഒപ്പം അഭിനയിച്ച സജിൻ ടിപിയെ ആയിരുന്നു ഷഫ്‌ന വിവാഹം കഴിച്ചത്. ഇവരുടേത് ഒരു പ്രണയ വിവാഹമായിരുന്നു. അതേ സമയം ഷഫ്നയുടെ ഭർത്താവ് സജിൻ ഇപ്പോൾ കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമാണ്. ഏഷ്യാനെറ്റിലെ ജനപ്രിയ പാരമ്പരയായ സ്വാന്തനം എന്ന സീരിയലിൽ ശിവൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് സജിൻ കൈയ്യടി നേടുകയാണ്.

അതേ സമയം ഷഫ്‌നയും സജിനും പ്ലസ് ടു എന്ന ചിത്രത്തിന് ശേഷമാണ് ഇവർ പ്രണയത്തിലായത്. വീട്ടുകാരുടെ സമ്മതമില്ലാതെ ആയിരുന്നു ഇവർ വിവാഹിതരായത്. തുടർന്നങ്ങോട്ടുള്ള ജീവിതം വളരെ ബുദ്ധിമുട്ടായിരുന്നു എന്ന് സജിൻ ഇടക്ക് തുറന്ന് പറഞ്ഞിരുന്നു.

Also Read
പ്രണവ് മോഹൻലാലിന് പിറന്നാളിന് മുൻപേ സർപ്രൈസ് ഒരുക്കി ആരാധകർ

വീട്ടുകാരുടെ സമ്മതം ഇല്ലാതിരുന്നത് കൊണ്ട് സാമ്പത്തികമായി ഒരുപാട് കഷ്ടതകൾ അനുഭവിച്ചിരുന്നു ഇരുവരും. അപ്പോഴെല്ലാം സാജിന്റെ ഉള്ളിൽ ഒരു നടൻ ആകണം എന്ന അതിയായ മോഹം ഉണ്ടായിരുന്നു. പക്ഷെ അവസരങ്ങൾ ഇല്ലായിരുന്നു. ലക്ഷ്യത്തിൽ എത്താൻ സാധിക്കാത്തതിൽ പല രാത്രികളും ഉറക്കമില്ലാതെ വിഷമിക്കുന്ന സജിനു കൂട്ടായി ഷഫ്നയും ഉറക്കമില്ലാതെ കൂട്ടിരിക്കുമായിരുന്നു എന്നും താരങ്ങൾ പറയുന്നു.

ഈ കഷ്ടപ്പാടുകൾ തനിക്ക് വേണ്ടിയാണല്ലോ എന്നോർക്കുമ്പോൾ വലിയ ദുഖം ആയിരുന്നു തനിക്ക് എന്നും ഷഫ്ന പറയുന്നു. ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവിലാണ് സജിന് ഇപ്പോൾ ഇങ്ങനെയൊരു അവസരം ലഭിച്ചത്. സീരിയൽ വൻ വിജയമായതോടെ ഇരുവരും വളരെ സന്തോഷത്തിലാകുകയായിരുന്നു.

ഒരുപാട് യാത്രകൾ ഇഷ്ടപെടുന്നവരാണ് ഇരുവരും അതുകൊണ്ട് തന്നെ അവധികൾ കിട്ടുമ്പോൾ രണ്ടുപേരും യാത്രകൾ പോകാറുണ്ട്. ഹിമാലയമാണ് ഇവരുടെ ഇഷ്ട സ്ഥലം നിരവധി തവണ രണ്ടുപേരും അവിടെ പോയിട്ടുണ്ട്.

ഇനിയും അവിടേക്കുള്ള യാത്രയുടെ തിരക്കിലാണ് രണ്ടുപേരും, വീണ്ടും വീണ്ടും അവിടേക്ക് നമ്മളെ ആകർഷിക്കുന്ന എന്തൊരു മാന്ത്രിക ശക്തി ഹിമാലയത്തിനു ഉണ്ടെന്നനാണ് ഇവർ പറയുന്നത്. ശിവൻ എന്ന കഥാപാത്രത്തിന്റെ വിജയം എത്ര പറഞ്ഞാലും തീരാത്ത അത്ര സന്തോഷം തനിക്ക് ഉണ്ടെന്നാണ് സജിൻ പറയുന്നത്.

Also Read
ഒരുപാട് പ്രതിസന്ധികൾ എനിക്കു വേണ്ടി അനുഭവിക്കുമ്പോൾ ഞാൻ സ്വയം ചോദിച്ചിട്ടുണ്ട് ഇവന് എന്തിന്റെ ആവശ്യമായിരുന്നു എന്റെ കൂടെ കൂടാൻ, പ്രിയപ്പെട്ട സുഹൃത്ത് ഭാഗ്യനെ കുറിച്ച് വാചാലയായി മഞ്ജു!

നീണ്ട 12 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് അത് സാധ്യമായത്. തന്റെ എല്ലാ കഷ്ടപ്പാടിലും ബുദ്ധിമുട്ടിലും ഷഫ്ന ഒപ്പമുണ്ടായിരുന്നു. പല തവണ മാനസികമായി തകർന്ന് ഡിപ്രഷന്റെ വക്കോളം എത്തിയ തന്നെ പ്രതീക്ഷ തന്ന് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത് അവൾ ആന്നെനും സജിൻ പറയുന്നു.

ഇപ്പോൾ എവിടെ പോയാലും എല്ലാവരും എന്നെ സജിൻ എന്ന പേരിലല്ല പകരം ശിവൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. അത് തന്നെ ഒരുപാട് സന്തോഷത്തിലാക്കുന്നു എന്നും സജിൻ പറയുന്നു. സജിനെ ശിവൻ എന്ന പേരിൽ പലരും തന്നോട് തിരക്കിയതായി പറയണം എന്നൊക്കെ പറയുമ്പോൾ അദ്ദേഹത്തെ എല്ലാവരും ഇഷ്ടപെടുന്നു എന്ന് അറിയുമ്പോൾ പറഞ്ഞ് അറിയിക്കാൻ കഴിയാത്ത അത്ര സന്തോഷം തനിക്കും ഉണ്ടാകാറുണ്ട് എന്ന് ഷഫ്നയും വ്യക്തമാക്കുന്നു.

Advertisement