ഹിറ്റ് മേക്കർ കമൽ പുതുമുഖങ്ങളെ അണിനിരത്തി സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെ സിനിമയിലേക്കെത്തിയ താരമായിരുന്നു രേണുക മേനോൻ. ക്യാംപസ് പശ്ചാത്തലത്തിൽ പറഞ്ഞ ഇ സൂപ്പർഹിറ്റ് സിനിമയിലൂടെ തന്നെയാണ് ഭാവനയും ജിഷ്ണുവും സിദ്ധാർഥും സിനിമയിലേക്ക് അരങ്ങേറിയത്.
അപ്പു എന്ന അപർണ ആയിട്ടാണ് താരം ചിത്രത്തിലെത്തിയത്. അതേ സമയം ഈ ചിത്രം തമിഴിലേക്കും തെലുങ്കിലേക്കും റീമേക്ക് ചെയ്ത് എത്തിയിരുന്നു. അതിലെല്ലാം രേണുക തന്നെയായിരുന്നു തന്റെ വേഷം അവതരിപ്പിച്ചത്. എന്നാൽ പിന്നീട് രേണുക നിരവധി ചിത്രങ്ങൾ ചെയ്തിരുന്നുയെങ്കിലും അവയിൽ കൂടുതലും പരാജയചിത്രങ്ങളായിരുന്നു.
മലയത്തിൽ പ്രിഥ്വിരാജിനോപ്പം മീരയുടെ ദുഖവും മുത്തുവിന്റെ സ്വപനവും എന്ന ചിത്രത്തിൽ അഭിനയിച്ച രേണുക പ്രിഥ്വിരാജിന് ഒപ്പം വർഗം എന്ന സിനിമയിലും അഭിനയിച്ചിരുന്നു. ആലപ്പുഴയിലാ ാണ് രേണുകയുടെ ജൻമദേശം. രേണുക എന്നാണ് പേരെങ്കിലും രേണു എന്നാണ് താരത്തെ എല്ലാവരും വിളിക്കുന്നത്. താരത്തിന്റെ അച്ഛൻ ഹൈക്കോടതി വക്കീലാണ് അമ്മ വീട്ടമ്മയും. ഒരു ചേട്ടനും ചേച്ചിയുമാണ് രേണുകയ്ക്ക ഉളളത്.
വിവാഹം ശേഷം വിദേശത്ത് സ്ഥിരതാമസമാക്കിയിരിക്കുകയാണ് താരം ഇപ്പോൾ. 2006 ലാണ് തിരുവനന്തപുരം സ്വദേശിയായ സുരാജുമായുള്ള താരത്തിന്റെ വിവാഹം നടന്നത്. യുഎസ്സിൽ സ്ഥിരതാമസമാക്കിയ സോഫ്റ്റ്വെയർ എൻജിനിയറാണ് സുരാജ്. വിവാഹ ശേഷം രേണുക യുഎസ്സിൽ സ്ഥിരമാക്കി.
കുടുംബവുമായി സന്തുഷ്ട ജീവിതം നയിക്കുന്ന രേണുക പിന്നീട് സിനിമയിലേക്ക് മടങ്ങി വന്നില്ല. ഇവർക്ക് രണ്ടു മക്കളാണ് ഉള്ളത് മൂത്തക്കുട്ടിക്ക് 10 വയസ്സും ഇളയക്കുട്ടിക്ക് മൂന്നര വയസ്സുമാണ്. ഭർത്താവിന്റെയും മക്കളുടെയും ഒപ്പം വളരെ സന്തോഷവതിയായി ജീവിതം ആസ്വദിക്കുകയാണ് താരമിപ്പോൾ.
അത് മാത്രവുമല്ല താരം അവിടെ ഒരു ഡാൻസ് സ്‌കൂളും നടത്തുന്നുണ്ട്, അത്ര വലിയ രീതിയിലൊന്നുമല്ല ചെറിയ രീതിയിലാണ് സ്‌കൂൾ എന്നും നൃത്തം ഒരുപാട് ഇഷ്ടമാണ് അതുകൊണ്ടുതന്നെ അത് മറക്കാതിരിക്കാൻ വേണ്ടി ഒരു സ്‌കൂൾ എന്നാണ് താരം പറയുന്നത്.
കാലിഫോർണിയയിൽ തങ്ങൾ താമസിക്കുന്നസ്ഥലത്ത് നിരവധി ഇന്ത്യക്കാരാണ് ഉളളതെന്നും എല്ലാ വിശേഷങ്ങളും തങ്ങൾ അവിടെ ആഘോഷിക്കാറുണ്ടെന്നും താരം പറഞ്ഞിരുന്നു. നൃത്തം മാത്രമല്ല താനൊരു സെർട്ടിഫൈഡ് മേക്കപ്പ് ആർടിസ്‌റ് കൂടിയാണെന്നും കാലിഫോർണിയയിൽ നിന്നും താൻ ബ്യുട്ടീഷൻ കോഴ്‌സ് പഠിച്ചെന്നും അതും തനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു കാര്യമാണെന്നും രേണുക പറയുന്നു.
ചടങ്ങുകൾക്കും പരിപാടികൾക്കുമൊക്കെ സുഹൃത്തുക്കൾക്ക് താരം മേക്കപ്പ് ചെയ്ത് കൊടുക്കാറുണ്ട് താനെന്നും രേണുക പറയുന്നു.