പതിമുന്നാം വയസ്സിൽ നായിക, മമ്മൂട്ടിക്കും ദിലീപിനും ജയസൂര്യക്കും ഒപ്പം മലയാളത്തിലും തിളങ്ങി, അവസരം കുറഞ്ഞപ്പോൾ ഐറ്റം ഡാൻസുകാരിയുമായി: നടി ചാർമിയുടെ ജീവിതം ഇപ്പോഴിങ്ങനെ

199

തെന്നിന്ത്യൻ സിനിമയിൽ ഏറെ ആരാധകരുള്ള നായികമാരിൽ ഒരാളാണ് ചാർമി കൗർ. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ അഭിനയിച്ചിട്ടുള്ള ചാർമി മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിമായാണ്. വിനയൻ സംവിധാനം ചെയ്ത് അനുപ് മേനോൻ, ജയസൂര്യ എന്നിവർ പ്രധാനവേഷത്തിലെത്തിയ കാട്ടുചെമ്പകം ആയിരുന്നു ചാർമിയുടെ ആദ്യ മലയാള സിനിമ.

ആദ്യ ചിത്രത്തിലൂട തന്നെ ചാർമി മലയാളികൾക്ക് പ്രിയങ്കരിയായി മാറിയിരുന്നു. കാട്ടു ചെമ്പകത്തിൽ ഒരു ആദിവാസി പെൺകുട്ടിയായിട്ടാണ് ചാർമി എത്തിയിരുന്നത്. കാട്ടുചെമ്പകത്തിനു ശേഷം ദിലീപ് നായകനായ ചിത്രം ആഗതൻ എന്ന ചിത്രത്തിലും മെഗാസ്റ്റാർ മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രം താപ്പാനയിലും താരം വളരെ ശക്തമായ വേഷങ്ങൾ ചെയ്തിരുന്നു.

Advertisements

Also Read:
അവൾ എന്നെ ഫോളോ ചെയ്തിരുന്ന കാര്യം അറിഞ്ഞിരുന്നില്ല; ഹൃദയസ്പർശിയായ കുറിപ്പുമായി സൂര്യ

തമിഴിലും തെലുങിലും, ഹിന്ദിയിലും കന്നടയിലും താരം സജീവമായിരുന്നു. അതേ സമയം തെന്നിന്ത്യൻ സിനിമയിൽ ഏറെ തിരക്കുള്ള നായികയായിരുന്ന ചാർമി ഇപ്പോൾ നടിയെന്ന നിലയിൽ സിനിമയിൽ അത്ര സജീവമല്ല.

നായികാ വേഷങ്ങൾ കുറഞ്ഞപ്പോൾ ചില ചിത്രങ്ങളിൽ ഐറ്റം ചാർമി ഡാൻസ് ചെയ്തിരുന്നു. നിരവധി ഗ്ലാമറസ് ചിത്രങ്ങൾ ചെയ്ത ചാർമിക്ക് നിരവധി ആരാധകരുണ്ട്. അതേ സമയം ഇപ്പോൾ ഒരു നിർമ്മാതാവാവുകൂടിയാണ് താരം. ഇപ്പോൾ വിജയ് ദേവര്‌കൊണ്ട നായകനാകുന്ന പുതിയ ചിത്രം നിർമിക്കുന്നത് ചാർമിയാണ്,

നീ തൊടു കവലി എന്ന തെലുങ്ക് ചിത്രമായിരുന്നു ചാർമിയുടെ ആദ്യ ചിത്രം. ഈ ചിത്രത്തിൽ അഭിനയിക്കുമ്പോൾ വെറും പതിമൂന്ന് വയസുമാത്രാണ് താരത്തിന് ഉണ്ടായിരുന്നത്. ചിത്രത്തിൽ നവവധുവിന്റെ വേഷമായിരുന്നു താൻ അവതരിപ്പിച്ചതെന്നും അന്ന് മുതൽ ഇന്നുവരെ താൻ തന്റെ സ്വന്തം ചിലവിലാണ് ജീവിക്കുന്നതെന്നും അതെവിടെയും താൻ അഭിമാനത്തോടെ പറയുമെന്നും ചാർമി
പറയുന്നു.

ഭീമനേനി ശ്രീനിവാസ റാവു സംവിധാനം ചെയ്ത ചിത്രത്തിൽ അർജൻ ബജ്‌വയായിരുന്നു നായകൻ. അതേ വർഷം തന്നെ ടി രാജേന്ദറിന്റെ സംവിധാനത്തിൽ തമിഴ് ലിറ്റിൽ സൂപ്പർസ്റ്റാർ എന്നറിയപ്പെട്ടിരുന്ന ചിമ്പുവിനെ നായകനാക്കി ഒരുക്കിയ കാതൽ അഴിവതില്ലൈ എന്ന ചിത്രത്തിലൂടെ തമിഴിലും കാട്ടുചെമ്പകത്തിലൂടെ മലയാളത്തിലും ചാർമി അരങ്ങേറ്റം കുറിച്ചു.

Also Read:
വിവാഹത്തിന് മുൻപ് ഗർഭം ധരിക്കുകയും അമ്മയാകുകയും ചെയ്തപ്പോൾ നേരിടേണ്ടി വന്ന പ്രതിസന്ധികളെ കുറിച്ച് തുറന്ന് പറഞ്ഞ് പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി

അതേ സമയം 33 വയസ്സായ താരം ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. വിവാഹം വേണ്ടന്നു വെച്ചതല്ലെന്നും സമയമാകുമ്പോൾ അത് നടന്നുകൊള്ളുമെന്നും ഇപ്പോൾ താൻ തന്റെ ജോലിയുമായി തിരക്കിലാലാണെന്നും ചാർമി പറയുന്നു.

സോഷ്യൽ മീഡിയിൽ സജീവമായ താരം എപ്പോഴും തന്റെ ഓരോ വിശേഷങ്ങളും ആരാധകരെ അറിയിക്കാറുണ്ട്. മലയാള സിനിമ തനിക്ക് ഏറെ ഇഷ്ടമാണെന്നും അവസരം ലഭിച്ചാൽ ഇനിയും താൻ മലയാളത്തിൽ അഭിനയിക്കാൻ തയ്യാറെന്നും ചാർമി പറഞ്ഞിരുന്നു.

മലയാളത്തിന്റെ താരരാജാക്കൻമാരായ മോഹൻലാലും മമ്മൂട്ടിയും തന്റെ ഇഷ്ട നായകൻമാരാണെന്നും മമ്മൂട്ടിയുടെ കൂടെ അഭിനയിച്ചു ഇനി മോഹൻലാലിന്റെ കൂടെ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നും ചാർമി വെളിപ്പെടുത്തിയിരുന്നു.

Also Read
മോഹൻലാലിന്റെ ആ സൂപ്പർ ചിത്രത്തിലെ ഐറ്റം ഡാൻസിലൂടെ മലയാളികളുടെ മനം കവർന്ന നടി കഷ്മിര ഷായെ ഓർമ്മില്ലേ, താരത്തിന്റെ അവസ്ഥ ഇപ്പോൾ ഇങ്ങനെ

Advertisement