ഒരുപാട് ബുദ്ധിമുട്ടിലാണ് ജീവിതം, അമ്പളി ഇപ്പോഴും എന്റെ ഭാര്യയാണ്, നൂറു കൂട്ടം പ്രശ്‌നങ്ങളിലും കടത്തിലുമാണ് ഞാൻ, എനിക്ക് ഇതൊന്നും ശ്രദ്ധിക്കാനുള്ള സമയമില്ല: ആദിത്യൻ .

574

സിനിമാ സിരിയൽ രംഗത്ത് തിളങ്ങി നിന്നിരുന്ന അമ്പിളി ദേവിയും ആദിത്യനും മലയാളികളുടെ പ്രിയ താര ദമ്പതികളാണ്.
സിനമയിലുടെയെത്തി പിന്നീട് സീരിയൽ രംഗത്തും തന്റേതായ ഇടം നേടിയെടുത്ത അമ്പിളി ദേവി മികച്ച ഒരു നർത്തകി കൂടിയാണ്.

സിനിമാ സീരിയൽ താരം ആദിത്യനെയാണ് അമ്പിളി ദേവി വിവാഹം കഴിച്ചിരിക്കുന്നത്. മിനിസ്‌ക്രീനിലെ സീത എന്ന പരമ്പരയിൽ നിന്നും ആരംഭിച്ച ആ കെമിസ്ട്രി ജീവിതത്തിലേക്ക് പകർത്തുകയായിരുന്നു അമ്പിളി ദേവിയും ആദിത്യനും. ആദ്യ വിവാഹ ബന്ധം വേർപെടുത്തിയതിന് ശേഷമാണ് അമ്പിളി ദേവി ആദിത്യനെ വിവാഹം കഴിക്കുന്നത്.

Advertisements

യുവജനോത്സവ വേദിയിൽ നിന്നും അഭിനയത്തിലെത്തിയ അമ്പിളി ദേവി വിവാഹശേഷം ഇടവേള എടുത്തിരിക്കുകയാണ്. 2019 നവംബർ 25നായിരുന്നു ഇരുവരുടെയും വിവാഹം. നവംബർ 20നാണ് ആൺകുഞ്ഞിന് ജന്മം നൽകുന്നത്. അമ്പിളി ദേവിക്ക് ആദ്യ വിവാഹത്തിലും ഒരു മകൻ ഉണ്ട്. സുകഖരമായ കുടുംബ ജീവിതമാണ് ഇവർ നയിക്കുന്നത്.

മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും എന്ന ചിത്രത്തിലൂടെയാണ് അമ്പിളി ദേവി സിനിമയിലും അരങ്ങേറ്റം കുറിച്ചത്. വിനയൻ സംവിധാനം ചെയ്ത ചിത്രത്തിൽ പൃഥ്വിരാജായിരുന്നു അമ്പിളിയുടെ സഹോദരനായി അഭിനയിച്ചത്.ഒന്നാം വിവാഹ വാർഷികത്തിന് മുൻപാണ് അമ്പിളിയുടേയും ആദിത്യന്റെയും ജീവിതത്തിലേക്ക് മകൻ എത്തിയത്. അർജുൻ എന്നാണ് കുഞ്ഞിന് ഇരുവരും പേരിട്ടത്.

അതേ സമയം അമ്പിളിയും ആദിത്യനും തമ്മിൽ പിരിയുന്നു എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായിട്ടുള്ള അമ്പിളി ദേവി കഴിഞ്ഞ ദിവസം പങ്കുവെച്ച ഒരു വിഡിയോ സോങ്ങിൽ നിന്നുമായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം.

മഴയെത്തും മുൻപേ എന്ന സിനിയിലെ കഥയറിയാതിന്നു സൂര്യൻ സ്വർണ്ണത്താമരയെ കൈവെടിഞ്ഞു, അറിയാതെ ആരുമറിയാതെ ചിരിതൂകും താരകളറിയാതെ അമ്പിളിയറിയാതെ ഇളം തെന്നലറിയാതെ, എന്ന വരികൾ ചേർത്തുകൊണ്ടുള്ള വീഡിയോയ്ക്ക് ‘ജീവിതം’, എന്ന ക്യാപ്ഷൻ ആണ് അമ്പിളി നൽകിയിരിക്കുന്നത്. ഇതോടെ അമ്പിളിയും ആദിത്യനും തമ്മിൽ പ്രശ്‌നങ്ങളാണെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുകയായിരുന്നു.

ഇപ്പോഴിതാ ഇക്കാര്യത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ആദിത്യൻ. തൽക്കാലം ഇത്തരം അനാവശ്യങ്ങൾക്ക് ശ്രദ്ധ നൽകാനുള്ള സമയമില്ലെന്നാണ് ആദിത്യൻ ഒരു മാധ്യമത്തോട് ആദിത്യൻ പ്രതികരിച്ചത്.

ആദിത്യന്റെ പ്രതികരണം ഇങ്ങനെ:

ഒന്നുമില്ല. ഇതിനൊന്നും മറുപടിയുമില്ല. ഇപ്പോഴും അമ്പിളി എന്റെ ഭാര്യയാണ്. കൂടുതൽ എന്തു പറയണം. ഞാൻ ഇത്തരത്തിൽ പണ്ടു മുതലേ പഴി കേൾക്കുന്ന ആളായതിനാൽ വലിയ ഫീൽ ഒന്നും ഇല്ല. എനിക്ക് ഇതൊന്നും ശ്രദ്ധിക്കാനുള്ള സമയമില്ലെന്നതാണ് പ്രധാനം. കുറേക്കാലമായി നൂറു കൂട്ടം പ്രശ്‌നങ്ങളിലും കടത്തിലുമാണ് ഞാൻ.

ഒരുപാട് ബുദ്ധിമുട്ടിലാണ് ജീവിതം പൊയ്‌ക്കൊണ്ടിരിക്കുന്നത്. അതിനിടെ ഇത്തരം അനാവശ്യമായ കാര്യങ്ങളിൽ ഇടപെടുന്നില്ല. സംസാരിക്കാനും താൽപര്യമില്ല. ഞാനിതിനെയൊന്നും ഭയക്കുന്ന ആളുമല്ല. ഞാൻ ജീവിക്കാൻ കഷ്ടപ്പെടുകയാണ്. ഒരായിരം കടങ്ങളുണ്ട് അതൊക്കെ പരിഹരിക്കുകയാണ് പ്രധാനം. കുറച്ചു കാലമേ ആയിട്ടുള്ള പുതിയ വർക്കുകൾ വന്നു തുടങ്ങിയിട്ട്. ജോലി ചെയ്ത് എന്റെ കടങ്ങൾ വീട്ടണം. എന്തെങ്കിലും സേവ് ചെയ്യണം എന്നൊക്കെയാണ് ലക്ഷ്യം. ബാക്കിയൊക്കെ പിന്നെയെന്നാണ് ആദിത്യൻ വ്യക്തമാക്കിയത്.

Advertisement