ഹോംമേഡ് ഫോട്ടോഷൂട്ടുമായി അനുശ്രീ, ചീത്തവിളിച്ച് അമ്മൂമ്മ; ഡ്രസ്സിങ്ങിനെതിരെ അരാധകർ

32

കോവിഡ് വ്യാപനം പ്രതിരോധിക്കാനായി രാജ്യം അടച്ചുപൂട്ടിയിപ്പോൾ നമ്മുടെ നടിമാർ ഉൾപ്പടെയുള്ള സെലിബ്രേറ്റികൽ പല പല ആക്ടിവിറ്റികളുമായി രംഗത്തെത്തിയിരിക്കുകയാണ്. മലയാള താരങ്ങളിൽ ചിലർ സർക്കാരിന്റെ സന്നന്ധ പ്രവർത്തനങ്ങളിൽ അംഗമായി കോവിഡ് പ്രതിരോധങ്ങളിൽ ഏർപ്പെട്ടു.

എന്നാൽ ചിലരാവട്ടെ പാചക പരീക്ഷണവും നൃത്തവും പാട്ടും മേക്കപ്പ് പരിക്ഷണവും മോഡലിങ്ങുമൊക്കെയായി വീട്ടിൽ തന്നെയിരുന്നു. ഇപ്പോഴികാ ലോക്ക്ഡൗൺ വീടിനുള്ളിൽ ആഘോഷിക്കുകയാണ് മലയാളി നടി അനുശ്രീ. ടിക് ടോക്കും ഫോട്ടോഷൂട്ടുമൊക്കെയായി താരം തിരക്കിലാണ്.

Advertisements

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത് അനുശ്രീയുടെ കമുകുംചേരി മോഡൽ ഫോട്ടോഷൂട്ടാണ്. അച്ഛനും അമ്മയും അമ്മൂമ്മയും സഹോദരനുമൊക്കെ ചേർന്നാണ് പക്കാ ഹോംമേഡാണ് താരത്തിന്റെ ഷോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്.

ബ്ലാക്ക് ഷോട്ട് ഡ്രസിൽ വീടിനു മുന്നിലാണ് ഷൂട്ടിങ് ലോക്കേഷൻ. കാറിന് മുന്നിൽ നിന്ന് സ്‌റ്റൈലായി പോസ് ചെയ്യുകയാണ് താരം. സംഭവം ഹിറ്റാക്കുന്നത് ഷൂട്ടിന് സഹായം നൽകിയ വീട്ടുകാരുടെ സഹകരണമാണ്. ഓരോരുത്തരുടേയും പിന്തുണ വ്യക്തമാക്കിക്കൊണ്ടാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ലോക്ക്ഡൗൺ സമയത്ത് വീട്ടുവളപ്പിൽ ഒരു കമുകുഞ്ചേരി മോഡൽ ഫോട്ടോഷൂട്ട് . ഫോട്ടോ എടുത്തത് മഹേഷ് ഭായി, ലെമൺ ജ്യൂസിന് കടപ്പാട് അമ്മ, മേൽനോട്ടം അച്ഛൻ, ബാക്ക്ഗ്രൗണ്ടിലുള്ള വാഹനം സെറ്റ് ചെയ്തത് സഹോദരൻ അനൂപ്, അസിസ്റ്റൻൻറ് ചേട്ടത്തിയമ്മ, പിന്നണിയിലെ ചീത്ത വിളികൾ അമ്മൂമ്മ, സുരക്ഷാ മേൽനോട്ടം പട്ടിക്കുട്ടി ജൂലി എന്ന അടിക്കുറിപ്പിലാണ് ചിത്രങ്ങൾ.

എന്നാൽ താരത്തിന്റെ ഡ്രസ്സിങ്ങിനെ വിമർശിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. ഇത്തരം സ്‌റ്റൈലിഷ് വേഷങ്ങളല്ല ട്രെഡീഷണൽ വേഷങ്ങളാണ് അനുശ്രീയ്ക്ക് ചേരുന്നത് എന്നാണ് അവർ പറയുന്നത്. പുറകിൽ നിന്ന് ചീത്തവിളിക്കുന്ന അമ്മൂമ്മയെ പിന്തുണയ്ക്കുന്നവരും നിരവധിയാണ്.

Advertisement