മുൻ ഭർത്താവ് സെൽവരാഘവൻ തന്നോട് ചെയ്ത് കൂട്ടിയത് എല്ലാം വെളിപ്പെടുത്തി നടി സോണിയ അഗർവാൾ

3177

ഒരു കാലത്ത് തമിഴ് അടക്കമുള്ള തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞു നിന്നിരുന്നു സൂപ്പർ നായികയായിരുന്നു സോണിയ അഗർവാൾ. കരിയറിൽ തിളങ്ങി നിൽക്കുേേമ്പാൾ ഉണ്ടായ പ്രണയ വിവാഹവും പിന്നീട് വിവാഹ മോചനവും എല്ലാം നടിയുടെ അഭിനയ ജീവിതത്തെ കാര്യമായി ബാധിച്ചിരുന്നു.

തമിഴകത്തെ യൂവ സൂപ്പർതാരം ധനുഷിന്റെ സഹോദരൻ സെൽവരാഘവൻ സംവിധാനം ചെയ്ത കാതൽ കൊണ്ടേൻ എന്ന സിനിമയിലൂടെ ആണ് സോണിയ അഗർവാൾ ശ്രദ്ധ നേടിയത്. സെൽവരാഘവന്റെ സഹോദരൻ കൂടിയായ ധനുഷ് ആണ് ചിത്രത്തിൽ നായകനായി എത്തിയത്.

Advertisements

2003 ൽ പുറത്തിറങ്ങിയ ഈ ചിത്രം സൂപ്പർഹിറ്റ് ആയിരുന്നു. പിന്നീട് സെൽവരാഘവന്റെ തന്നെ പുതുപേട്ടൈ, റെയിൻ ബോ കോളനി എന്നീ സിനിമകളിൽ വേഷമിട്ട സോണിയ അദ്ദേഹവുമായി പ്രണയത്തിൽ ആവുകയും വിവാഹിതയാവുകയും ചെയ്തു.

Also Read
നാടിനെ ഇളക്കി മറിച്ച് ദുൽഖർ സൽമാന്റെ മാസ് എൻട്രി; കേരളത്തിലെ വേദിയിൽ നാളുകക്ക് ശേഷം കുഞ്ഞിക്ക; ആരിത് സാമ്രാജ്യം സിനിമയിലെ അലക്‌സാണ്ടറോ എന്ന് ആരാധകർ

എന്നാൽ ഈ ബന്ധം നാല് വർഷങ്ങൾ മാത്രമേ നീണ്ടു നിന്നുള്ളൂ. 2010 ഇരുവരും വേർപിരിഞ്ഞു. വിവാഹ ജീവിതത്തിൽ അസ്വാരസ്യങ്ങൾ സംഭവിച്ചുവെങ്കിലും സെൽവരാഘവനെ താൻ ജീവിതത്തിൽ അടയാളപ്പെടുത്തുന്നത് ഒരു നല്ല അധ്യാപകൻ എന്ന നിലയിലാണെന്ന് പറയുകയാണ് സോണിയ അഗർവാൾ.

ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു സോണിയയുടെ തുറന്ന് പറച്ചിൽ. തമിഴ്‌സിനിമയിലേക്ക് വരുമ്പോൾ എനിക്ക് ഭാഷ അറിയില്ലായിരുന്നു. അഭിനയിക്കാനും അറിയില്ലായിരുന്നു. സെൽവരാഘവനാണ് എന്നെ അഭിനയിക്കാൻ പഠിപ്പിച്ചത്.

ഒന്നിൽ കൂടുതൽ ടേക്ക് എടുക്കേണ്ടി വന്നാൽ നന്നായി ചീത്ത വിളിക്കുമായിരുന്നു. കാർക്കശ്യക്കാരനായ ഒരു അധ്യാപകൻ ആയിരുന്നു അദ്ദേഹം. സിനിമ ചെയ്യുന്ന സമയത്ത് സെൽവരാഘവൻ അധികം സംസാരിക്കാറില്ലായിരുന്നു എന്നും സോണിയ അഗർവാൾ വ്യക്തമാക്കുന്നു.

Also Read
നടൻ ധനുഷ് വീണ്ടും വിവാഹിതനാകുന്നു എന്ന് ബെയിൽവാൻ രംഗനാഥൻ, വധു മലയാളികളുടെ പ്രിയങ്കരിയായ നടിയെന്നും ബെയിൽവാൻ

Advertisement