മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ സൂപ്പർഹിറ്റ് ചിത്രമായിരുന്നു ഛോട്ടാ മുംബൈ. 2007 ൽ വിഷു റിലീസായി തിയേറ്ററുകളിലെത്തി ചിത്രം തകർപ്പൻ വിജയം ആണ് നേടിയെടുത്തത്. അൻവർ റഷീദ് സംവിധാനം ചെയ്ത ചിത്രം മണിയൻ പിള്ള രാജുവാണ് നിർമ്മിച്ചത്.
‘തല’ എന്ന കഥാപാത്രമായി മോഹൻലാൽ നിറഞ്ഞാടിയ ചിത്രം വമ്പൻ വിജയമാണ് നേടിയത്. ഇന്നും അതിലെ കഥാപാത്രങ്ങളും തമാശകളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. അതിനാൽ തന്നെ ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകണം എന്ന് ആരാധകർ ആഗ്രഹിക്കുന്നുമുണ്ടാകും.
Also Read
മുൻ ഭർത്താവ് സെൽവരാഘവൻ തന്നോട് ചെയ്ത് കൂട്ടിയത് എല്ലാം വെളിപ്പെടുത്തി നടി സോണിയ അഗർവാൾ
എന്നാൽ അതിൽ പ്രതികരണവുമായി മണിയൻപിള്ള രാജു ഒരിക്കൽ രംഗത്ത് എത്തിയിരുന്നു. ഛോട്ടാ മുംബൈയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകാൻ സാധ്യത കുറവാണ്. കാരണം, ആ സിനിമ അവിടെ തീർന്നു. അൻവർ റഷീദ് ഒക്കെ വേറെ മേഖലയിൽ സ്വന്തമായി പ്രൈഡ്യൂസ് ചെയ്യുകയും സ്വന്തമായി പടം ചെയ്യുകയും ചെയ്യുന്ന രീതിയിലേക്ക് മാറിപ്പോയി.
അപ്പോൾ ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകത്തേയില്ല എന്ന് ഒരു ഓൺലൈൻ മാധ്യമവുമായുള്ള അഭിമുഖത്തിൽ മണിയൻപിള്ള രാജു പറഞ്ഞു. അതേ സമയം ഫോർട്ട് കൊച്ചിയിലെ ഗുണ്ടാ ഗ്യാങുകളുടെ കഥയായിരുന്നു ഛോട്ടാ മുംബൈയുടെ പ്രമേയം.അദിമധ്യാന്തം കോമഡി നിറഞ്ഞ് നിന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ബെന്നി പി നായരമ്പലം ആയിരുന്നു.
കോമഡിക്കൊപ്പം ആക്ഷനും നിറഞ്ഞ് നിന്ന് ചിത്രത്തെ പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. മോഹൻലാലിന് പുറമേ കലാഭവൻ മണി, ജഗതി ശ്രീകുമാർ, സിദ്ധീഖ്, ഇന്ദ്രജിത്ത്, ബിജു കുട്ടൻ, മണിക്കുട്ടൻ, സായ് കുമാർ, വിനായകൻ, ഭാവന, തുടങ്ങി വലിയൊരു താരനിരതന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു. ഷക്കീല ഈ ചിത്രത്തിൽ അഥിതി വേഷത്തിലും എത്തിയിരുന്നു.