വാത്തിക്ക് ചുവടുവെച്ച ആ വൈറൽ ഗേളിനെ സിനിമയിലെടുത്തു; വൃദ്ധി വിശാൽ പൃഥ്വിരാജിന്റെ കടുവ സിനിമയിലേക്ക്

29

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്ന വിവാഹ വേദിയിലെ ഡാൻസിലൂടെ വൈറലായ പെൺകുട്ടിയാണ് വൃദ്ധി വിശാൽ. ഒട്ടുമിക്ക മലയാളികളുടേയും വാട്‌സാപ്പ് സ്റ്റാറ്റസായി മാറിയിരുന്ന ഈ വീഡോയിലെ പെൺകുട്ടിയെ കണ്ട് അന്തംവിട്ടിരിക്കുകയായിരുന്നു എല്ലാവരും.

കഴിഞ്ഞ ദിവസം സീരിയൽ താരം അഖിൽ ആനന്ദിന്റെ വിവാഹവേദിയിലായിരുന്നു വൃദ്ധിയുടെ ഡാൻസ്. മാസ്റ്ററിലെ വാത്തി കമിങ്ങ് എന്ന ഗാനത്തിനൊപ്പമായിരുന്നു വൃദ്ധി ചുവടു വെച്ചത്. ഇപ്പോഴിതാ ഈ ആറ് വയസ്സുകാരി വൃദ്ധി വിശാൽ സിനിമയിലേക്ക് എത്തുകയാണ്.

Advertisements

മലയാളത്തിന്റെ യൂത്ത് ഐക്കൺ പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ എന്ന സിനിമയിൽ താരത്തിന്റെ മകളെയാണ് വൃദ്ധി വിശാൽ എത്തുന്നത്. ചിത്രത്തിൽ കടുവാകുന്നേൽ കുറുവച്ചൻ എന്നാണ് പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേര്.

അതേ സമയം ഈ വിശേഷം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത് വൃദ്ധിയുടെ പിതാവ് വിശാൽ കണ്ണനാണ്. ദൈവത്തിന് നന്ദി എന്റെ മോളുടെ വീഡിയോ ഷെയർ ചെയ്ത മാധ്യമങ്ങൾക്കും ഓരോരുത്തർക്കും നന്ദി. രാജുവേട്ടന്റെ മോളായി വൃദ്ധി വിശാൽ ബിഗ് സ്‌ക്രീനിലേക്ക്. എല്ലാവരും അനുഗ്രഹിക്കണം പ്രാർത്ഥിക്കണം. മോളുടെ മൂന്നാമത്തെ സിനിമയാണിതെന്നാണ് വിശാൽ കണ്ണൻ കുറിച്ചത്.

അതേസമയം കടുവയുടെ ചിത്രീകരണം ഈ മാസം അവസാനത്തോടെ ആരംഭിക്കും. പാല, കോട്ടയം, മുണ്ടക്കയം, കുമളി എന്നീ സ്ഥലങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. 90കളിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തിൽ നിന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Advertisement