മിമിക്രി രംഗത്ത് നിന്നുമെത്തി മലയാള സിനിമയിലെ ശ്രദ്ധേയനായ നടനും സംവിധായകനുമായി മാറിയ താരമാണ് രമേഷ് പിഷാരടി. സ്റ്റേജ് കലാകാരനായിരുന്ന പിഷാരടി 2008ൽ പുറത്തിറങ്ങിയ പോസിറ്റീവ് എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര ലോകത്തെക്കെത്തിയത്.
അതിനും മുമ്പ് തന്നെ ടെലിവിഷൻ പരിപാടികളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയിരുന്നു രമേഷ് പിഷാരടി. ചലച്ചിത്ര ലോകത്ത് എത്തുന്നതിന് മുൻപ് നടൻ സലിം കുമാറിന്റെ മിമിക്രി ട്രൂപ്പായ കൊച്ചിൻ സ്റ്റാലിയൻസിൽ രമേഷ് പിഷാരടി പ്രവർത്തിച്ചിരുന്നു. പിന്നീട് ഏഷ്യാനെറ്റ് പ്ലസ് ചാനലിൽ ധർമ്മജൻ ബോൾഗാട്ടിയോടൊപ്പം ബ്ലഫ് മാസ്റ്റേഴ്‌സ് എന്ന ഹാസ്യപരിപാടിയുടെ അവതാരകനായി ശ്രദ്ധിക്കപ്പെട്ടു.
Also Read
എത്ര തവണ സെ ക് സ് ചെയ്തിട്ടുണ്ടെന്ന് ചോദ്യം എസ്തർ നൽകിയ മറുപടി കണ്ട് അന്തംവിട്ട് ആരാധകർ
സൂപ്പർഹിറ്റ് ഹാസ്യ പരമ്പരയായ ബഡായി ബംഗ്ലാവ് എന്ന ഏഷ്യാനെറ്റിന്റെ ഹാസ്യപരിപാടിയിൽ അവതാരകനായിരുന്നു പിഷാരടി. മുപ്പതിൽ പരം ചിത്രങ്ങളിൽ അഭിനയിച്ച, മിമിക്രി വേദികളിൽ നിന്നും സിനിമയിലെത്തിയ താരത്തിന് നിരവധി ആരാധകരാണുളളത്. കരിയറിന്റെ തുടക്കത്തിൽ ധർമ്മജനൊപ്പം പരിപാടികൾ അവതരിപ്പിച്ചുകൊണ്ടായിരുന്നു രമേഷ് പിഷാരടി ശ്രദ്ധേയനായത്.
തുടർന്ന് ഇരുവരും സിനിമകളിലും തിളങ്ങുകയായിരുന്നു. സിനിമാതിരക്കുകൾക്കിടെയിലും സോഷ്യൽ മീഡിയയിലും സജീവമാകാറുളള താരമാണ് പിഷാരടി. 2018 ൽ ജയറാം, കുഞ്ചാക്കോ ബോബൻ എന്നവിരെ നായകൻമാരാക്കി പഞ്ചരവർണ്ണതത്ത എന്ന ചിത്രത്തിലൂടെ പിഷാരടി ചലച്ചിത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ചു. മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ഗാനഗന്ധർവൻ ആയിരുന്നു പിഷാരടിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ രണ്ടാമത്തെ ചിത്രം.
പിഷാരടി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ ആയിരിക്കും നായകൻ എന്ന തരത്തിൽ ചില വാർത്തകൾ പുറത്തുവരുന്നുണ്ട്. അതേ സമയം
കഴിഞ്ഞ ആഴ്ച ഇറങ്ങിയ മെഗാസ്റ്റാർ മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിൽ ചെറുതാണെങ്കിലും പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ രമേശ് പിഷാരടി അവതരപ്പിച്ചിരുന്നു.
ഇപ്പോഴിതാ തന്റെ വിവാഹം നടന്ന സമയത്തെ രസകരമായ ഒരു സംഭവം വെളിപ്പെടുത്തുകയാണ് പിഷാരടി. പൂനെ സ്വദേശിനി ആയ സൗമ്യയാണ് പിഷാരടിയുടെ ഭാര്യ. പിഷാരടിയുടെ കല്യാണ ആലോചന വന്ന സമയം നാടാകെ അന്വേഷിക്കാൻ സൗമ്യയുടെ അച്ഛൻ ആളെ വീട്ടിരുന്നു. അദ്ദേഹത്തിന് നേരെ വന്നു നോക്കാനും ആലോചിക്കാനും സാധിക്കാത്തതിനാൽ പിഷാരടിയുടെ നാട്ടിലെ ഒരു പാർട്ടി പ്രധാനിയെയാണ് അന്വേഷിക്കാൻ ഏൽപ്പിച്ചിരുന്നത്.
ആ പാർട്ടിക്കാരൻ പയ്യനെ നേരിട്ട് കണ്ടിട്ടില്ലായിരുന്നു. അന്വേഷിച്ച വന്നപ്പോൾ വന്നു പെട്ടത് പിഷാരടിയുടെ മുൻപിൽ. താനാണ് അന്വേഷിച്ചു വന്ന പയ്യൻ എന്ന് പറഞ്ഞില്ല പകരം അന്വേഷിച്ച് വന്ന പയ്യനെ പറ്റി നല്ലതു മാത്രം അയാളോട് പറഞ്ഞു. നല്ല കാര്യ പ്രാപ്തിയുള്ള, സുന്ദരനും സുമുഖനുമാണെന്നു ഒക്കെ അങ്ങ് പറഞ്ഞു വച്ചു.
അയാൾ അതുപോലെ സൗമ്യയുടെ അച്ഛനെ അറിയിച്ചു. അങ്ങനെ എല്ലാരും സന്തോഷത്തോടെ ആ കല്യാണത്തിന് സമ്മതം മൂളി. പക്ഷേ ഭാര്യക്ക് മലയാള സിനിമയിലെ ആരെയും തന്നെ അറിയില്ലായിരുന്നു. ഇവരുടെ വിവാഹ റിസപ്ഷന് വന്ന താരങ്ങളെ ഒന്നും ഭാര്യ സൗമ്യയ്ക്ക് അറിയില്ലായിരുന്നു.
മലയാളം അധികം അറിയാത്ത ഭാര്യയായതുകൊണ്ടുളള ഒരു ഗുണം വിവാഹത്തിന് മുൻപ് പിഷാരടിയുടെ പരിപാടികൾ ഒന്നും കണ്ടിരുന്നില്ല എന്നതാണെന്നും അതുകൊണ്ട് തന്റെ ഉള്ളിലെ കലാകാരനെ അവൾ ഇഷ്ടപ്പെട്ടിട്ടേയില്ല എന്നൊക്കെ നടൻ പറഞ്ഞിട്ടുണ്ട്. ഞാൻ എന്ന വ്യക്തിയെ ആണ് അവൾ ഇഷ്ടപ്പെടുന്നത് എന്നത് ഒരു ഗുണം. ദോഷം എന്ന് പറയുന്നത് മലയാളത്തിലെ താരങ്ങളെ ഒന്നും ഇവൾക്ക് അധികം അറിയില്ലായിരുന്നു എന്നും നടൻ മുൻപ് പറഞ്ഞിട്ടുണ്ട്.