മലയാളം മിനിസ്‌ക്രീൻ സീരിയലിൽ നിന്നും ചലച്ചിത്രലോകത്തെത്തിയ നടിയാണ് സിന്ധു ജേക്കബ്. ഭർത്താവ് മിമിക്രി ആർട്ടിസ്റ്റായ ശിവസൂര്യയാണ്. വിവാഹത്തിന് ശേഷം സിന്ധു ഇപ്പോൾ തിരുവന്തപുരത്താണ് താമസം. സിന്ധുവിന്റെ ആദ്യ ഭർത്താവ് മരണപ്പെട്ടതാണ്. തുടർന്നാണ് ശിവ സൂര്യയെ വിവാഹം കഴിക്കുന്നത്.
മലയാളത്തിന്റെ പ്രിയപ്പെട്ട ഗായകൻ എംജി ശ്രീകുമാർ അവതാരകനായി എത്തുന്ന പറയാം നേടാം പരിപാടിയിൽ സിന്ധു പങ്കെടുത്തിരുന്നത്. ആ പരിപാടിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.
എവിടെവച്ചാണ് ആദ്യമായി ശിവ സൂര്യയെ കണ്ടുമുട്ടിയത് എന്ന എംജിയുടെ ചോദ്യത്തിനാണ് സിന്ധു മറുപടി നൽകിയത്. പറയാൻ ആണെങ്കിൽ വലിയൊരു കഥയാണ്. ചുരുക്കി പറയാം എന്നുപറഞ്ഞു തുടങ്ങുന്ന കഥയാണ് സിന്ധു ഷോയിലൂടെ പറയുന്നത്. എന്റെ ആദ്യ ഭർത്താവ് മരിച്ചു പോയതാണ് ഭർത്താവിന്റെ സുഹൃത്തായിരുന്നു ഈ പുള്ളി.
കുടുംബവുമായി നല്ല അടുപ്പം ഉണ്ടായിരുന്നു. വരുമായിരുന്നു, കാണുമായിരുന്നു. ശരിക്കും പറഞ്ഞാൽ പ്രേമം എന്ന് പറയാനാകില്ല. എനിക്ക് ഒരു സഹായമായിരുന്നു പുള്ളിക്കാരൻ. പിന്നീട് ഹെൽപ്പ് ചെയ്തു ചെയ്തു അങ്ങനെ ഒപ്പം കൂടി. ഇന്ന വ്യക്തിക്ക് ഇയാൾ എന്നുണ്ടല്ലോ അതേപോലെയാണ് തങ്ങളുടെ ബന്ധം എന്നും സിന്ധു പറയുന്നു.
എന്റെ വീട്ടുകാർ ആദ്യത്തെ ബന്ധത്തിനെതിര് ആയിരുന്നുവെങ്കിലും പക്ഷെ ഈ പുള്ളി വന്നു സോപ്പിട്ട് എല്ലാവരും ആയി നല്ല ബന്ധം ആണ് ഇപ്പോൾ അദ്ദേഹത്തിന്. ജീവിതം വളരെ എന്‌ജോയ് ചെയ്യുന്നുണ്ട്. ഞാൻ ഇപ്പോൾ വളരെ ഹാപ്പി ആണ് എന്നും സിന്ധു വ്യക്തമാക്കുന്നു.
അതേ സമയംദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത മാനസി എന്ന സീരിയലിലൂടെയാണ് സിന്ധു ശ്രദ്ധിക്കപ്പെടുന്നത്. തുടർന്ന് സ്‌നേഹസീമ, കുടുംബവിളക്ക്, ബഷീറിന്റെ കഥകൾ, ചക്രവാകം, മഴയാറിയാതെ തുടങ്ങിയ നിരവധി സീരിയലുകളിൽ അഭിനയിച്ചു. ആദ്യത്തെ കണ്മണിയിലെ ഇന്ദ്രൻസിന്റെ കാമുകി ആണ് സിന്ധുവിന്റെ മറക്കാനാവാത്ത വേഷം.