മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്.പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ ചിത്രം വാർത്തകളിൽ ഇടം നേടുന്നത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികളാണ് ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നത്.
അതേ സമയം പ്രേക്ഷകർക്ക് പ്രിയപ്പെട്ട അന്യഭാഷാ താരങ്ങളും ചിത്രത്തിന്റെ ഭാഗമാകും എന്ന റിപ്പോർട്ടുകൾ നേരത്തെ പ്രചരിച്ചിരുന്നു. തമിഴ് സൂപ്പർ താരം തല അജിത്തിനെ കാണാനായി മോഹൻലാൽ ചെന്നൈയിൽ എത്തിയ വിശേഷമാണ് ഇപ്പോൾ വൈറലാകുന്നത്.
സിനിമാ പ്രവർത്തകനായ എബി ജോർജ് പങ്കുവച്ച ട്വീറ്റാണ് ശ്രദ്ധ നേടിയിരിക്കുന്നത്. ലാലേട്ടൻ ഉടൻ തന്നെ ചെന്നൈയിൽ വച്ച് തല അജിത്തിനെ കാണും. കൂടുതൽ വിവരങ്ങൾ പുറത്ത് വിടാനാകില്ലെന്നും അടുത്ത ആഴ്ചകളിൽ കൂടിക്കാഴ്ച നടക്കുമെന്നുമാണ് ട്വീറ്റ്.
അതേ സമയം ബറോസിന് വോയിസ് ഓവർ ചെയ്യാനായി മലയാളത്തിൽ മമ്മൂട്ടി, തമിഴിൽ നിന്നും അജിത്ത്, ഹിന്ദിയിൽ ഷാരൂഖ്, തെലുങ്കിൽ ചിരഞ്ജീവി എന്നിവർ എത്തുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഭൂതമാണ് ബറോസ്.
നാനൂറ് വർഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് യഥാർത്ഥ അവകാശിക്കായാണ് കാത്തിരിക്കുന്നത് നിധി തേടി ഒരു കുട്ടി എത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം. പോർച്ചുഗീസ് പശ്ചാത്തലത്തിലാണ് ബറോസ് ഒരുങ്ങുന്നത്. മോഹൻലാൽ ആണ് ബറോസ് ആയി എത്തുന്നത്. താരത്തിന്റെ മകൾ വിസ്മയ സംവിധാന സഹായായി ചിത്രത്തിൽ പ്രവർത്തിക്കും.
ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന മൈ ഡിയർ കുട്ടിച്ചാത്തൻ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹൻലാൽ സിനിമയൊരുക്കുന്നത്. മോഹൻലാലിന് ഒപ്പം നടൻ പൃഥ്വിരാജും സിനിമയുടെ പിന്നണിയൽ പ്രവർത്തിക്കുന്നെണ്ടെന്ന വാർത്തകളും പുറത്തു വന്നുകഴിഞ്ഞു.
Exclusive – Lalettan will meet Thala soon at Chennai…#Mohanlal – #AjithKumar
— AB George (@AbGeorge_2255) March 18, 2021