ഞാൻ ഗന്ധർവ്വനിലും രാജശിൽപിയിലും ഞാനായിരുന്നു അഭിനയിക്കേണ്ടിയിരുന്നത്, പക്ഷേ സംഭവിച്ചത് ഇങ്ങനെ: വെളിപ്പെടുത്തലുമായി നടി ശ്രീലക്ഷ്മി

3304

ഒരു കാലത്ത് മലയാള സിനിമയിലെ ശ്രദ്ധേയയായ നായികയായിരുന്നു ശ്രീലക്ഷ്മി. മമ്മൂട്ടിയുടെ ലോഹിതദാസ് ചിത്രം ഭൂതക്കണ്ണാടി, മോഹൻലാലിന്റെ ഗുരു, രാജസേൻ ജയറാം ചിത്രം ദി കാർ ഉൾപ്പടെ ഒരു പിടി മികച്ച സിനിമകളിൽ ശ്രീലക്ഷ്മി വേഷമിട്ടിരുന്നു. മികച്ച ഒരു നർത്തകി കൂടി ആയിരുന്നു ശ്രീലക്ഷ്മി.

മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വരെ നേടിയ നടി ഇടക്കാലത്ത് അഭിനയ ജീവിതത്തിൽ നിന്നും മാറി നിന്നിരുന്നു. വർഷങ്ങൾക്കുള്ളിൽ തിരിച്ച് വരികയും ചെയ്തിരുന്നു. ഇപ്പോഴിതാ
പല ഹിറ്റ് സിനിമകളും താൻ വേണ്ടെന്ന് വച്ചിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് ശ്രീലക്ഷ്മി.

Advertisements

Also Read
ഗപ്പിയിലെ ആമിനക്കുട്ടി നടി നന്ദന വർമ്മയുടെ ഇപ്പോഴത്തെ കോലം കണ്ടോ, അതീവ ഗ്ലാമറസെന്ന് ആരാധകർ

നടി സ്വാസിക അവതാരകയായി എത്തുന്ന റെഡ് കാർപെറ്റ് എന്ന അമൃത ടിവിയെ പരിപാടിയിൽ ആണ് ശ്രീലക്ഷ്മിയുടെ തുറന്നു പറച്ചിൽ. നടിയുടെ വാക്കുകൾ ഇങ്ങനെ:

ചെറിയ പ്രായത്തിലെ താൻ നഷ്ടപ്പെടുത്തിയ നിരവധി സിനിമകളുണ്ടെന്നാണ് ശ്രീലക്ഷ്മി ഇപ്പോൾ പറയുന്നത്. തന്റെ തിരിച്ചു വരവിലെ ബ്രേക്ക് ആവുമായിരുന്ന സിനിമയാണ് താൻ നഷ്ടപ്പെടുത്തിയതെന്നും ശ്രീലക്ഷ്മി പറയുന്നത്. ആദ്യ കാലങ്ങളിൽ സിനിമ വേണ്ടെന്ന് വച്ചത് താൻ പത്തിൽ പഠിക്കുമ്പോഴാണ്.

അത് ഞാൻ ഗന്ധർവ്വൻ എന്ന സിനിമയിലെ വേഷമായിരുന്നു. തനിക്ക് വേണ്ടി ചിത്രം വരച്ച് കോസ്റ്റ്യൂം വരെ തീരുമാനിക്കുകയും ചെയ്തു. അന്ന് തന്റെ മനസിലേക്ക് സിനിമ വന്നിട്ടില്ല. പിന്നെ ഡാൻസിന്റേത് വെച്ച് രാജശിൽപിയി എന്ന സിനിമയലേക്കും വിളിച്ചിരുന്നു.

അത് പിന്നീട് ഭാനുപ്രിയ ആണ് ചെയ്തത്. അന്ന് സിനിമയെ കുറിച്ച് വലിയ ധാരണ ഇല്ലെങ്കിലും പിന്നീട് നോക്കുമ്പോൾ നല്ല കഥാപാത്രങ്ങളായിരുവെന്ന് തോന്നി. അന്ന് തനിക്കത് ചെയ്യാൻ പറ്റുമായിരുന്നോ എന്ന് അറിയില്ല. പിന്നെ രണ്ടാം വരവിൽ ജേക്കബിന്റെ സ്വർഗരാജ്യം എന്ന സിനിമയാണ് വേണ്ടെന്ന് വച്ചത്.

Also Read
ആ സിനിമയിൽ ദുൽഖർ സൽമാന്റെ അമ്മ വേഷം ചെയ്യേണ്ടിയിരുന്നില്ല എന്ന് പിന്നീട് തോന്നിയിരുന്നു; തുറന്നു പറഞ്ഞ് നടി അഞ്ജലി നായർ

അതിലെ അമ്മ കഥാപാത്രം നല്ലതായിരുന്നു. പക്ഷേ തനിക്ക് ചില വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് ചെയ്യാൻ സാധിക്കാതെ പോവുകയായിരുന്നു. അത് തനിക്ക് വലിയ നഷ്ടമായി തോന്നിയിട്ടുണ്ട്. കാരണം തന്റെ രണ്ടാം വരവിലെ എൻട്രി അത് ആയേനെ എന്നും താരം പറയുന്നു.

Advertisement