മൂഡ് എന്ന് ക്യാപ്ഷൻ നൽകി വഴുതനങ്ങയുടെ ചിത്രവുമായി ആൻഡ്രിയ, ദ്വയാർത്ഥം വരുന്ന കമന്റുകളുമായി ആരാധകർ

3672

മലയാളി ആരാധകർക്കടക്കം പ്രിയപ്പെട്ട തെന്നിന്ത്യയിലെ മുൻനിര നടിമാരിലൊരാളാണ് ആൻഡ്രിയ ജെർമിയ.
തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്കും ഒപ്പം അഭിനയിച്ച നടിക്ക് സാധാരണ നായികമാരെപ്പോലെ ഒരേ വേഷങ്ങൾ തന്നെ വീണ്ടും അവതരിപ്പിക്കുന്ന പതിവ് ഇല്ല.

എപ്പോഴും വ്യത്യസ്തതയാർന്ന കഥാപാത്രങ്ങളാണ് ആൻഡ്രിയ തിരഞ്ഞെടുക്കുന്നത്. അഭിനയ പ്രാധാന്യം ഉള്ളതും ആക്ഷൻ പ്രാധാന്യമുള്ളതുമായ നിരവധി വേഷങ്ങൾ താരം ഇതിനോടകം ചെയ്തു വച്ചിട്ടുണ്ട്. തല അജിത്തിനും ആക്ഷൻഹീറോ അർജുനും ഒപ്പം കിടിലൻ വേഷത്തിൽ ആൻഡ്രിയ എത്തിയിരുന്നു.

Advertisements

മലയാളത്തിൻ ഫഹദ് ഫാസിലിന്റെ നായികയായി അന്നയും റസൂലും എന്ന സിനിമയിൽ അന്നയായി എത്തിയ താരം മലയാളികളുടെ മനം കവർന്നിരുന്നു. താരരാജാവ് മോഹൻലാലിന്റെ നായികയായി ലോഹം എന്ന സിനിമയിലും ആൻഡ്രിയ എത്തിയിരുന്നു.

തമിഴകത്തിന്റെ ദളപതി വിജയ് നായകനായ മാസ്റ്റർ എന്ന ചിത്രമാണ് ആൻഡ്രിയയുടേതായി അവസാനമായി പുറത്തിറങ്ങിയത്. വളരെ ചുരുങ്ങിയ സമയം മാത്രമാണ് താരം സ്‌ക്രീനിൽ വരുന്നത് എങ്കിലും ചിത്രത്തിലെ ഏറ്റവും ഗാംഭീരമായ വേഷങ്ങളിൽ ഒന്നായിരുന്നു ഇത്.

ധനുഷ് നായകനായ വടചെന്നൈ എന്ന ചിത്രത്തിലെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ ഈ സിനിമയുടെ രണ്ടാം ഭാഗത്തിൽ അഭിനയിച്ചു വരികയാണ് ആൻഡ്രിയ. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ താരമാണ് ആൻഡ്രിയ. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ നിമിഷങ്ങൾക്കകം സമൂഹ മാധ്യമങ്ങളിൽ ചർച്ചാവിഷയമായി മാറുന്നുണ്ട്.

ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങൾക്ക് താഴെ വരുന്ന കമൻറുകൾ ആണ് ചർച്ചാവിഷയമായി മാറിയിരിക്കുന്നത്. ചിത്രത്തിന് താഴെ താരം കൊടുത്ത ക്യാപ്ഷൻ ആണ് ഇവറ്റകൾ പ്രശ്‌നമായി കാണുന്നത്. മൂഡ് എന്നാണ് താരം ചിത്രത്തിന് നൽകിയ ക്യാപ്ഷൻ. ഇതിനു താഴെ ആണ് ദ്വയാർത്ഥത്തിൽ ഉള്ള നിരവധി കമന്റുകൾ വരുന്നത്.

പകുതിയിലധികവും മലയാളികളാണ് എന്നതും ശ്രദ്ധേയമാണ്. നടിമാർ അവരുടെ പ്രൊഫൈലിൽ അവർക്കിഷ്ടമുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുമ്പോൾ അതിനു താഴെ പോയി സംസ്‌കാരം പ്രസംഗിക്കുക എന്നത് മലയാളികളുടെ സ്ഥിരം ഹോബിയായി മാറിയിരിക്കുകയാണ്. എന്തായാലും മലയാളികളുടെ ഈ സ്വഭാവത്തിന് അടുത്തൊന്നും മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നില്ല.

Advertisement