അന്ന് എന്നെ എല്ലാരും പാവങ്ങളുടെ മമ്മൂട്ടി എന്നായിരുന്നു വിളിച്ചിരുന്നത്: സിദ്ധിഖ്

332

ചെറിയ വേഷങ്ങലിലൂടെ എത്തി പിന്നീട് മലയാള സിനിമയിലെ ശക്തനായ നടനായി മാറിയ താരമാണ് സിദ്ധീഖ്. നായകന്റെ സഹായിയായും ഗുണ്ടയായും ഒക്കെയുള്ള തനിക്ക കിട്ടുന്ന വേഷങ്ങൾ ചെയ്ത് ഭലിപ്പിച്ച് പിന്നീട് വലിയ നടനായി മാറുകയായിരുന്നു സിദ്ധിഖ്.

എൺപതുകളിൽ സിനിമയിലേക്കെത്തിയ സിദ്ദിഖ് ആദ്യകാലത്തെ ചെറിയ വേഷങ്ങൾക്ക ശേഷം പിന്നീട് കോമഡി കഥാപാത്രങ്ങളിലേക്ക് വഴി മാറുകയായിരുന്നു. സിദ്ധീഖ്‌ലാലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ഇൻഹരിഹർ നഗർ’ എന്ന സിനിമയാണ് സിദ്ധിഖിന് ബ്രേക്ക് നൽകിയത്.

Advertisements

പിന്നീട് നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ സിദ്ധീഖ് നായകനായി. 90 കളിലെ മൾട്ടിസ്റ്റാർ കോമഡി ചിത്രങ്ങളിലെ പ്രധാനി ആയിരുന്നു സിദ്ധീഖ്. ഇപ്പോൾ വില്ലനായും സ്വഭാവ നടനായും ഒക്കെ സിനിമയിൽ ശക്തനായി തന്നെ നിൽക്കുകയാണ് സിദ്ധീഖ്.

അതേ സമയം ഇപ്പോഴത്ത തലമുറയിലെ നടൻമാരെ കുറിച്ച് വിലയിരുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് സിദ്ധിഖ് ഇപ്പോൾ. താൻ സിനിമയിൽ തുടക്കം കുറിച്ച കാലത്തു നിന്നു ഇപ്പോഴത്തെ തലമുറയിലേക്ക് മാറി ചിന്തിക്കുമ്പോൾ പ്രധാന വ്യത്യാസം അഭിനേതാക്കളുടെ അഭിനയത്തിലെ ഈസിനസ് തന്നെ അത്ഭുതപ്പെടുത്താറുണ്ടെന്നാണ് സിദ്ദിഖ് പറയുന്നത്.

ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് സിദ്ധിഖ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. സിദ്ധീഖിന്റെ വാക്കുകൾ ഇങ്ങനെ:

ഇപ്പോഴുള്ള പിള്ളേർ എത്ര ഈസിയായിട്ടാണ് അഭിനയിക്കുന്നത്. മോഹൻലാലിനെ പോലെ അല്ല പ്രണവ് അഭിനയിക്കുന്നത്. മമ്മൂട്ടിയെ പോലെ അല്ല ദുൽഖർ അഭിനയിക്കുന്നത്. ഉയരെ എന്ന സിനിമയൊക്കെ ചെയ്യുമ്പോൾ പാർവതി എത്ര ഈസിയായിട്ടാണ് അഭിനയിച്ചിട്ട് പോകുന്നത്.

എന്നെ പണ്ട് പാവങ്ങളുടെ മമ്മൂട്ടി എന്നായിരുന്നു എല്ലാരും വിളിക്കുന്നത്. അതിന് കാരണമുണ്ട്. ഞാൻ മമ്മുക്കയെ ഫോളോ ചെയ്തിട്ടാണ് അന്ന് അഭിനയിക്കാൻ ശ്രമിച്ചത്. പക്ഷേ ഇപ്പോഴത്തെ തലമുറ ആരെയും അനുകരിക്കാൻ ഒന്നും ശ്രമിക്കാറില്ല. അവർക്ക് അവരുടേതായ സ്‌റ്റൈൽ ഉണ്ട്.

ഇവിടുത്തെ എല്ലാ പുതുമുഖ താരങ്ങളെ എടുത്താലും അവരെല്ലാം അവരുടെ ശൈലി ക്രിയേറ്റ് ചെയ്തു അഭിനയിക്കുന്നവരാണ്. വരത്തനിൽ അഭിനയിച്ച ഫഹദ് തന്നെ ഞാൻ പ്രകാശൻ ചെയ്യുമ്പോൾ ഞാൻ തന്നെ ഞട്ടിപ്പോകും. ഇവർക്കിത് എങ്ങനെ സാധിക്കുന്നു എന്ന് കരുതുമെന്നും സിദ്ധീഖ് പറയുന്നു.

Advertisement