മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ തകർത്താടി ദൃശ്യം സിനിമയുടെ രണ്ടാം ഭാഗം ഏഴ് വർഷങ്ങൾക്ക് ശേഷം പുറത്തിറങ്ങിയപ്പോൾ സമൂഹ മാധ്യമങ്ങളിൽ മികച്ച പ്രതികരണങ്ങളോടെ ആഘോഷമാക്കുകയാണ് പ്രേക്ഷകർ. ദൃശ്യം 2 അതിന്റെ ആദ്യ ഭാഗത്തോട് പൂർണ്ണമായും നീതി പുലർത്തുന്നുവെന്നാണ് പ്രേക്ഷകർ പറയുന്നത്.
ട്വിറ്റർ ഉൾപ്പടെയുള്ള സമൂഹ മാധ്യമങ്ങളിൽ ദൃശ്യം 2 ഇപ്പോൾ ട്രെൻഡിങ്ങിലാണ്. സ്വന്തം കുടുംബത്തെ സംരക്ഷിക്കാൻ ശപഥം എടുത്ത മനസ്സാ അത്. അതിനെ തോൽപ്പിക്കാൻ പറ്റില്ല ഒരു ജിത്തുജോസഫ് മാജിക് രണ്ടാം ഭാഗം ഇങ്ങനെ എടുക്കാമെന്ന് സിനിമാലോകത്തെ കാണിച്ചു തന്നു. എന്നിങ്ങനെ പോകുന്നു പ്രേക്ഷകരുടെ പ്രതികരണങ്ങൾ.
ജീത്തു ജോസെഫിന്റെ സംവിധാന മികവിനെയും പുകഴ്ത്തി നിരവധി പേര് രംഗത്തുവരുന്നുണ്ട്. ജീത്തു ജോസഫ് ഒരു സംവിധായകൻ ആയിരുന്നില്ല എങ്കിൽ ഒരു വലിയ ക്രിമിനൽ ആകുമായിരുന്നു എന്നാണ് ചിലർ തമാശരൂപേണ പറയുന്നത്. മലയാളികൾക്ക് പുറമെ മറ്റു ഭാഷകളിൽ നിന്നും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
പാപനാശം മാത്രം കണ്ടൊരാൾക്ക് ദൃശ്യം 2 ഇഷ്ടപ്പെടുമോ തീർച്ചയായും ഇഷ്ടമാകും, തമിഴ്‌നാട്ടിൽ നിന്ന് ചിത്രത്തെക്കുറിച്ച് വന്നൊരു പ്രതികരണം ഇങ്ങനെ. വ്യാഴാഴ്ച രാത്രിയോട് കൂടെയായിരുന്നു ദൃശ്യം 2 ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്തത്.
ആദ്യ ഭാഗത്തിലെ അഭിനേതാക്കളെ കൂടാതെ, മറ്റ് താരങ്ങളും രണ്ടാം ഭാഗത്തിലുണ്ട്. ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിൽ മുരളി ഗോപി , സായികുമാർ, ഗണേഷ് കുമാർ തുടങ്ങിയവരും പ്രധാന വേഷം ചെയ്യുന്നുണ്ട്. ഇവർ പോലീസ് വേഷത്തിലാണ് എത്തുന്നത്.