ആദ്യത്തെ കൺമണിക്കൊപ്പം ഡിംപിളിന്റെ സഹോദരൻ ഡോണും ഡിവൈനും, ഇവാൻ തോമസ് ഡോണിനൊപ്പമുള്ള ചിത്രം ഏറ്റെടുത്ത് ആരാധകർ

96

മലയാളം ബിഗ്‌സ്‌ക്രീൻ മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് നടി ഡിംപിൾ റോസ്. നിരവധി സിനിമകളിലും സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുള്ള ഡിംപിൾ വിവാഹ ശേഷം അഭിനയത്തിൽ അത്ര സജീവമല്ല.

എന്നിരുന്നാലും സോഷ്യൽ മീഡിയയിൽ താരം ആക്ടീവാകാറുണ്ട്. കഴിഞ്ഞ വർഷമായിരുന്നു നടിയുടെ സഹോദരൻ ഡോൺ ടോണിയുടെ രണ്ടാം വിവാഹം നടന്നത്. സീരിയൽ നടി മേഘ്നാ വിൻസെന്റുമായുളള വിവാഹമോചനത്തിന് ശേഷമാണ് ഡോൺ വീണ്ടും വിവാഹം കഴിച്ചത്.

Advertisements

കോട്ടയം സ്വദേശിയായ ഡിവൈൻ ക്ലാരയെ ആണ് ഡോൺ ജീവിത സഖിയാക്കിയത്. തൃശ്ശൂരിൽ വെച്ച് നടന്ന ലളിതമായ വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തിരുന്നത്. അതേസമയം ഈ വർഷം ജനുവരി 21നാണ് ഇവർക്ക് കുഞ്ഞ് പിറന്നത്.

കുഞ്ഞിന് ഇവാൻ തോമസ് ഡോൺ എന്നാണ് ഡോണും ഡിവൈനും പേരിട്ടത്. കുഞ്ഞിനൊപ്പമുളള ദമ്ബതികളുടെ പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഡിംപിളും ഡോണുമായിരുന്നു തങ്ങളുടെ കുടുംബത്തിലെ പുതിയ സന്തോഷം സോഷ്യൽ മീഡിയ വഴി അറിയിച്ചത്.

ബിസിനസുകാരനാണ് ഡിംപിൾ റോസിന്റെ സഹോരൻ ഡോൺ. മേഘ്ന വിൻസെന്റുമായുളള വിവാഹത്തിന് ശേഷമാണ് ഡോൺ വാർത്തകളിൽ നിറഞ്ഞത്. പിന്നീട് ഇവരുടെ വിവാഹ മോചനവും വാർത്തകളിൽ ഇടംപിടിച്ചു. ജീവിതത്തിലുണ്ടായ പ്രതിസന്ധികൾക്ക് ശേഷം ഇപ്പോൾ ഡിംപിൾ റോസിന്റെയും ഡോണിന്റെയും കുടുംബം സന്തോഷത്തിലാണ്.

അതേ സമയം വിവാഹ മോചന ശേഷം ചെന്നൈയിലായിരുന്നു മേഘ്ന സ്ഥിരതാമസമാക്കിയത്. ചന്ദനമഴയ്ക്ക് ശേഷം സീരിയലുകളിൽ അധികം നടിയെ പ്രേക്ഷകർ കണ്ടിരുന്നില്ല. മേഘ്നാ സ്റ്റുഡിയോ ബോക്സ് എന്ന പേരിൽ യൂടൂബ് ചാനൽ തുടങ്ങിയിരുന്നു താരം.

യൂടൂബിലൂടെയാണ് അടുത്തിടെ നടി വീണ്ടും പ്രേക്ഷകർക്ക് മുൻപിൽ എത്തിയത്. നടി എന്നതിലുപരി നർത്തകി കൂടിയാണ് മേഘ്ന വിൻസെന്റ്. മുൻപ് നിരവധി സ്റ്റേജ് ഷോകളിൽ നൃത്തം അവതരിപ്പിച്ച് നടി എത്തിയിരുന്നു.

Advertisement