അത് ആ സമയത്ത് ഞാൻ ആസ്വദിച്ചിട്ടുണ്ട്; ഒരു ബന്ധത്തിലും എനിക്ക് കുറ്റബോധം തോന്നിയിട്ടില്ല: വീണാ നന്ദകുമാർ വെളിപ്പെടുത്തുന്നു

1111

2020ലെ സൂപ്പർ ഹിറ്റ് ചിത്രമാണ് കെട്ട്യോളാണ് എന്റെ മാലാഖ. ഈ സിനിമയിൽ ആസിഫ് അലിയുടെ നായികയായി ശ്രദ്ധ നേടിയ താരമാണ് വീണാ നന്ദകുമാർ. തനിക്ക് പല പ്രണയങ്ങളും ഉണ്ടായിട്ടുണ്ടെന്ന് താരം ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ തുറന്നു പറയുന്നു.

എന്നാൽ ഒരു നല്ല പ്രണയിനിയാണ് താനെന്ന് തന്റെ കാമുകന്മാർ പറയുമെന്നും താരം കൂട്ടിച്ചേർത്തു. വീണയുടെ വാക്കുകൾ ഇങ്ങനെ. പ്രണയിക്കാത്തവരായി ആരെങ്കിലുമുണ്ടോ. ജീവിതത്തിൽ എനിക്ക് ചില പ്രണയങ്ങൾ ഉണ്ടായിട്ടുണ്ട്. അതുപോലെ ബ്രേക്ക് അപ്പുകളും. ഒരുപ്രണയത്തെക്കുറിച്ചും എനിക്ക് കുറ്റബോധം തോന്നിയിട്ടില്ല.

Advertisements

ആ സമയത്ത് അത് ഞാൻ ആസ്വദിച്ചിട്ടുണ്ട്. ഒരു നല്ല പ്രണയിനിയാണ് ഞാനെന്ന് എന്റെ കാമുകന്മാരോട് ചോദിച്ചാൽ പറയും. നിലവിൽ ഞാൻ എന്നെ പ്രണയിച്ചുകൊണ്ടിരിക്കുകയാണ്. ചുറ്റുമുള്ള ആൾക്കാരെയും ഇപ്പോൾ പ്രണയിക്കുന്നു.

ബ്രേക് അപ് ആയ പ്രണയങ്ങൾ പാഠങ്ങളൊന്നും നൽകിയിട്ടില്ല. എന്റെ ജീവിതത്തിലുണ്ടായ എല്ലാ മോശം അനുഭവങ്ങളും എനിക്ക് ഓരോ പാഠങ്ങൾതന്നെയാണ്. അതിൽ എന്റെ കാമുകന്മാർമുതൽ ഞാൻ പരിചയപ്പെട്ട ആളുകൾവരെ.

എല്ലാം നല്ലതിനുവേണ്ടി എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. പിറകോട്ട് ചിന്തിക്കുമ്പോൾ കാണുന്ന എല്ലാ കാര്യങ്ങളിലും ഞാൻ സന്തോഷവതിയാണ്.’ സ്റ്റാർ ആൻഡ് സ്‌റ്റൈലിൽ നൽകിയ അഭിമുഖത്തിൽ താരം പങ്കുവച്ചു

Advertisement