എംപിയും സൂപ്പർതാരവുമായ സുരേഷ് ഗോപി ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ ചിത്രമാണ് വരനെ ആവശ്യമുണ്ട്. ഇപ്പോഴും തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി ഈ സിനിമ മുന്നേറുകയാണ്.
ഇപ്പോഴിതാ ചിത്രത്തിന്റെ പ്രചരാണാർഥം സുരേഷ് ഗോപി നൽകിയ ഒരു അഭിമുഖത്തിലെ വാക്കുകൾ വൈറലാകുകയാണ്. ടിവിയിൽ വരുമ്പോൾ കൂടുതൽ കാണാറുള്ള സിനിമ രഞ്ജിത്ത് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ് ആണെന്നും ഇപ്പോൾ തന്നെ ഒരു ഇരുപതു തവണയെങ്കിലും ആ ചിത്രം കണ്ടിട്ടുണ്ടാകും എന്നുമാണ് സുരേഷ് ഗോപി പറയുന്നത്.
Advertisements
അതൊരു സിനിമയാണെന്നു തോന്നില്ല എന്നും സംഭവങ്ങൾ കണ്മുന്നിൽ നടക്കുന്നത് പോലെയാണ് രഞ്ജിത്ത് ഒരുക്കിയിരിക്കുന്നത് എന്നും സുരേഷ് ഗോപി പറയുന്നു. അതുപോലെ ജയസൂര്യ അഭിനയിച്ച കോക്ടെയ്ൽ എന്ന ചിത്രവും അഞ്ചോളം പ്രാവശ്യം കണ്ടിട്ടുണ്ട് എന്നും സുരേഷ് ഗോപി പറഞ്ഞു.
Advertisement