വളരെ പെട്ടെന്ന് തന്നെ ഒരുപിടി നല്ല കഥാപാത്രങ്ങൾ ചെയ്ത് മലയാള സിനിമാ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ശിവദ. സോഷ്യൽ മീഡിയകളിലും വളരെയധികം സജീവമായ താരത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സ്വീകരിക്കാറുണ്ട്.
വിവാഹതയായ ശിവദയ്ക്ക് ഒരു മകൾ കൂടിയുണ്ട്. മകളുടെ വിശേഷങ്ങളും നടി പങ്കുവെയ്ക്കാറുണ്ട്. മുൻപ് ഒരിക്കൽ താരം ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖമാണ് ഇപ്പോൾ വീണ്ടും ശ്രദ്ധേയമായി മാറുന്നത്. പ്രസവ ശേഷം ചെയ്ത ശരീര സംരക്ഷണത്തെ കുറിച്ചാണ് നടി പങ്കുവച്ചത്.
വയറിലെ സ്ട്രച്ച് മാർക്ക് മാറ്റാനായി അമ്മൂമ്മ നൽകിയ എണ്ണയായിരുന്നു ഉപയോഗിച്ചതെന്നാണ് താരം പറഞ്ഞത്. ഷൂട്ടോ, ഫോട്ടോ ഷൂട്ടോ എന്തായാലും മേക്കപ്പിനായി അധിക സമയം ചെലവഴിക്കാറില്ല എന്നാണ് ശിവദ പറയുന്നത്. ഇനി ചിലപ്പോൾ സമയം കൂടിപോയാൽ മാക്സിമം അരമണിക്കൂർ മാത്രമെ എടുക്കു.
മേക്കപ്പിനായി സമയം മാറ്റി വയ്ക്കാൻ തനിക്കു ക്ഷമയില്ലെന്നും നടി പറയുന്നു. പ്രസവ ശേഷം വയറിൽ പച്ച വെളിച്ചെണ്ണ മാത്രം പുരട്ടിയാൽ മതി എന്ന് മുത്തശ്ശി പറഞ്ഞത് അനുസരിച്ചു. അവസാന മാസത്തിലാണ് കുറച്ചു സ്ട്രെച്ച് മാർക്കുകൾ വന്നതെന്നും എന്തായാലും വെളിച്ചെണ്ണ തന്നെയാണ് നല്ല മാർഗമെന്നും താരം പറഞ്ഞു.
ഭക്ഷണ കാര്യത്തിൽ ശ്രദ്ധിക്കാറുണ്ടെന്നും ഇഷ്ടം തോന്നുന്നതൊക്കെ കഴിക്കുമെന്നും ജങ്ക് ഫൂഡ് കഴിക്കുന്നതും പൊതുവെ കുറവാണ്. പുറത്തു പോയി ഭക്ഷണം കഴിക്കുന്ന രീതി ഇല്ലെന്നും വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണമാണ് പ്രിയമെന്നും ശിവദ പഞ്ഞിരുന്നു.
Also Read
ഹോട്ട്ലുക്കിൽ സുന്ദരിയായി കിണ്ണംകാച്ചി ചിത്രങ്ങളുമായി സ്വാസിക, അഡാർ ഐറ്റമെന്ന് ആരാധകർ, വൈറൽ