22 വർഷത്തോളമായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന നടിയാണ് ലക്ഷ്മി ഗോപാല സ്വാമി. ഒടു നടി എന്നതിൽ ഉപരി മികച്ച ഒരു നർത്തകി കൂടിയാണ് താരം. ലോഹിതദാസ് സംവിധാനം ചെയ്ത് 2000 ൽ റിലീസായ അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായിക ആയിട്ടാണ് ലക്ഷ്മി ഗോപാല സ്വാമി മലയാളത്തിലേക്ക് അരങ്ങേറിയത്.
ആദ്യ ചിത്രത്തിൽ തന്നെ വളരെ അധികം ശ്രദ്ധിക്കപ്പെട്ട നടി വീണ്ടും സിനിമയിൽ സജീവം ആകുകയിരുന്നു. കർണാടകയിലെ ബാംഗ്ലൂരിൽ എംകെ ഗോപാല സ്വാമിയുടേയും ഡോ. ഉമയുടേയും മകളായി 1970 നവംബർ ഏഴിന് ജനിച്ച ലക്ഷ്മിക്ക് ഒരു സഹോദരനാണ് ഉള്ളത്.
അറിയപ്പെടുന്ന നർത്തകി കൂടിയായ ലക്ഷ്മി ഗോപാലസ്വാമി ഇതിനോടകം നിരവധി പ്രശസ്ത വേദികളിൽ തന്റെ നൃത്ത സാനിധ്യം അറിയിച്ചുകഴിഞ്ഞു. ഇന്ന് ലോകമറിയുന്ന പ്രശസ്ത നർത്തകരിൽ ഒരാളാണ് ലക്ഷ്മി ഗോപാലസ്വാമി. അതേ സമയം 52 ഓളം വയസ്സായ നടി ഇനിയും വിവാഹം കഴിച്ചിട്ടില്ല.
അടുത്തിടെ ലക്ഷ്മി ഉടൻ വിവാഹിതയാകും എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു, എന്നാൽ ഈ വാർത്ത നിഷേധിച്ച് ലക്ഷ്മി തന്നെ രംഗത്തുവന്നിരുന്നു. ഇപ്പോഴിതാ തനറെ സിനിമ ജീവിതത്തിന്റെ തുടക്കത്തെ കുറിച്ച് തുറന്ന് പറയുകയാണ് ലക്ഷ്മി ഗോപാലസ്വാമി.
അരയന്നങ്ങളുടെ വീട് എന്ന തന്റെ ആദ്യ ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചപ്പോൾ അച്ഛൻ പറഞ്ഞ ചില നിബന്ധകളെ കുറിച്ചാണ് ലക്ഷ്മി ഗോപാലസ്വാമി പറയുന്നത്. ആ സിനിമ ചെയ്യുമ്പോൾ ഒരുപാട് റൊമാന്റിക് ആയ സീനുകൾ അതിലുണ്ടോയെന്ന് താൻ ആദ്യമേ സംവിധയകനോട് ചോദിച്ചിരുന്നു എന്നാണ് ലക്ഷ്മി പറയുന്നത്.
അതുപോലെ എന്റെ ഒപ്പം സെറ്റിൽ വന്ന അച്ഛൻ നായകനുമായി കട്ടിലിൽ കിടക്കുന്ന സീനൊന്നും ഉണ്ടാവരുതെന്ന് നിബന്ധനയും വച്ചു. താൻ വളരെ ഇഷ്ടപ്പെട്ട് ചെയ്ത സിനിമയായിരുന്നു അത്, ഷൂട്ടിങ്ങിന് എത്തുനോൾ എന്താകുമെന്ന പേടിയുണ്ടായിരുന്നു. പക്ഷെ എല്ലാവരുടേയും പിന്തുണ കൊണ്ട് സീത എന്ന ശക്തമായ സ്ത്രീ കഥാപാത്രം ചെയ്യാൻ എനിക്ക് ധൈര്യമായി.
നമ്മുടെ സീൻ നന്നായാലും ലോഹി സാർ അത് അങ്ങനെ തുറന്നു പറയില്ല. പക്ഷേ അദ്ദേഹത്തിന്റെ തലകുലുക്കലിൽ നിന്ന് സീൻ ഓക്കേ ആണെന്ന് നമുക്ക് പിടി കിട്ടുമെന്നും ലക്ഷ്മി പറയുന്നു. അതേസമയം ഇതുവരെയും വിവാഹം കഴിക്കത്തിന്റെ കാരണം ചോദിച്ചപ്പോൾ ചിരിച്ചുകൊണ്ടാണ് നടി അതിനു മറുപടി നൽകുന്നത്. എനിക്ക് മോഹൻലാലിനെ വിവാഹം കഴിക്കാനാണ് ആഗ്രഹം പക്ഷെ അദ്ദേഹത്തിന്റെ കല്യാണം നേരത്തെ നടന്നു പോയില്ലേ എന്നാണ് ഏറെ രസകരമായി നടി പറഞ്ഞത്.
ഞങ്ങൾ ഒരുമിച്ച് കുറച്ച് സിനിമകൾ ചെയ്തിരുന്നു, വളരെ നല്ല മനുഷ്യമാണ്, എനിക്ക് അദ്ദേഹത്തെ വളരെ ഇഷ്ടമാണ് എന്നും നടി പറയുന്നു. കൂടാതെ നമ്മുടെ വിധി നമ്മുടെ തീരുമാനങ്ങളെ അസുസരിച്ചായിരിക്കും സംഭവിക്കുക. എന്റെ ജീവിതത്തിൽ ഒരുപാട് ഉയരങ്ങൾ എത്തണം എന്തെങ്കിലുമൊക്കെ നേടനം എന്നൊക്കെയുള്ള ആഴമുള്ള ആഗ്രഹങ്ങളാണ്.
സിനിമയിൽ അല്ലാതെ ജീവിതത്തിൽ എന്തോ നേടണം എന്ന ആഗ്രഹം എപ്പോഴും എനിക്കുണ്ടായിരുന്നു. അതിന് പിന്നാലെയായിരുന്നു ഞാൻ. അതിനിടയിൽ കുടുംബം കുട്ടികൾ അതൊന്നും ഞാൻ ചിന്തിക്കുന്നില്ല ഇപ്പോഴും എപ്പോഴും ഞാൻ ഹാപ്പിയാണ് ജീവിതത്തിൽ നമുക്ക് അതല്ലേ പ്രധാന്യമെന്നും ലക്ഷ്മി ഗോപാല സ്വാമി പറയുന്നു.