മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതരായി മാറിയ താരങ്ങളാണ് സൗഭാഗ്യയും അർജുനും. മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികൾ ആയ താരാകല്യാണിന്റെയും രാജാറാമിന്റേയും മകളാണ് സൗഭാഗ്യ.
സൗഭഗ്യയും അമ്മയെ പോലെ മികച്ച ഒരു നർത്തകി കൂടിയാണ്. ഇരുവരും ടിക്ക് ടോക്കിൽ തിളങ്ങിയ താരങ്ങൾ ആണ്. അടുത്തിടെ ആയിരുന്നു സൗഭാഗ്യയുടെ വിവാഹം. അമ്മയുടെ ശിഷ്യനെ ആയിരുന്നു സൗഭാഗ്യ വിവാഹം ചെയ്തത്. നൃത്ത വേദിയിൽ നിന്നുള്ള സൗഹൃദം ഇരുവരും ജീവിതത്തിലേക്കും പകർത്തുകയായിരുന്നു.
അഭിനയിക്കാൻ നിരവധി അവസരങ്ങൾ ലഭിച്ചിരുന്നുവെങ്കിലും സൗഭാഗ്യ സ്വീകരിച്ചിരുന്നില്ല. നൃത്തവുമായി മുന്നേറാനാണ് തീരുമാനമെന്നായിരുന്നു താരം പറഞ്ഞത്. ടിക് ടോക്കിലൂടെയും മറ്റുമായി സുപരിചിതനായി മാറിയ താരമാണ് അർജുൻ സോമശേഖർ. ചക്കപ്പഴമെന്ന പരമ്പരയിൽ ശിവൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് അർജുനായിരുന്നു.
അടുത്തിടെയായിരുന്നു താരം ഈ പരമ്പരയിൽ നിന്നും പിൻവാങ്ങിയത്. തിരുവനന്തപുരം ശൈലിയിലെ സംസാരമായിരുന്നു സംവിധായകനെ ആകർഷിച്ചതെന്നും താരം പറഞ്ഞിരുന്നു. പിൻമാറ്റത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ചും ഇരുവരും പറഞ്ഞിരുന്നു.
ഇപ്പോഴിതാ ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലൂടം ഇരുവരും വിശേഷങ്ങൾ പങ്കുവെച്ചത്
രംഗത്തെത്തിയിരിക്കുകയാണ്. വിവാഹം കഴിഞ്ഞ സമയത്ത് പലരും ഡോക്ടറെ കാണുന്നില്ലേയെന്നൊക്കെ ചോദിച്ചിരുന്നുവെന്നാണ് സൗഭാഗ്യ പറയുന്നത്. എന്തെങ്കിലും കുഴപ്പമുണ്ടോയെന്നൊക്കെയാണ് അവരുടെ ചോദ്യം.
എന്റെ അമ്മയും അമ്മൂമ്മയും അങ്ങനെയൊന്നും ചോദിച്ചിരുന്നില്ലെന്ന് സൗഭാഗ്യ പറയുന്നു. എന്നോടും അങ്ങനെയാരും ചോദിക്കാറില്ലെന്നായിരുന്നു അർജുൻ പറഞ്ഞത്. പൊതുവെ ദേഷ്യക്കാരനായി പറയാറുണ്ടെങ്കിലും ആൾ പാവമാണെന്ന് സൗഭാഗ്യ പറയുന്നു.
ചക്കപ്പഴത്തിന്റെ സെറ്റിലേക്ക് പോവാത്തത് ദേഷ്യം കൊണ്ടൊന്നുമല്ലെന്ന് അർജിൻ പറയുന്നു. അവിടെ ഫുൾ തമാശയാണ്. മിസ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞിരുന്നു. പോവരുത് എന്നൊന്നും പറഞ്ഞിട്ടില്ല. സൗഭാഗ്യ കാരണമല്ല ചക്കപ്പഴത്തിൽ നിന്നും പിൻവാങ്ങിയത്.
ഒരുകാര്യത്തിനും അന്യോന്യം നിർബന്ധിക്കാറില്ല തങ്ങൾ രണ്ടാളുമെന്നും ഇരുവരും പറയുന്നു. ചെലവുകളെക്കുറിച്ചോർത്ത് ചെറിയ ടെൻഷനൊക്കെയുണ്ടാവാറുണ്ട്. ഉപജീവന മാർഗം തന്നെയാണ് ഡാൻസ് ക്ലാസ്. നല്ല രീതിയിൽ നടന്നോണ്ട് പോവുന്ന സ്ഥാപനമാണ്. ചക്കപ്പഴം ചെയ്തപ്പോൾ നന്നായി എൻജോയ് ചെയ്തിരുന്നുവെന്നും അർജുൻ പറയുന്നു.