മുത്താരംകുന്ന് പിഒ മുതൽ സൈഗാൾ പാടുകയാണ് എന്ന ചിത്രം വരെയുള്ളവയിൽ നിരവധി സൂപ്പർഹിറ്റ് സിനിമകളാണ് സംവിധായകൻ സിബി മലയിൽ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ളത്. 2015 ന് ശേഷം സിനിമകൾ ഒന്നും ചെയ്യാതിരുന്ന സിബി മലയിൽ 5 വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെട്ടുകയാണ്.
ആസിഫ് അലി നായകനാകുന്ന കൊത്ത് എന്ന സിനിയാണ് സിബി മലയിൽ ഒരുക്കുന്ന പുതിയ ചിത്രം. ഇതിന്റെ ചിത്രീകരണ ഇപ്പോൾ പുരോഗമിക്കുകയാണ്. ജീവിതത്തോട് ചേർന്ന് നിൽക്കുന്ന അതേ സമയം സന്തോഷിപ്പിക്കുകയും അതേസമയം കണ്ണീരണിയിക്കുകയും ചെയ്യുന്ന ചിത്രങ്ങൾക്കൊണ്ട് മലയാളി പ്രേക്ഷകർക്കിടയിൽ സ്വന്തം പേരെഴുതി ചേർത്ത സംവിധായകൻ കൂടിയാണ് സിബി മലയിൽ.
ഇപ്പോഴിതാ, താൻ സംവിധാനം ചെയ്ത ചിത്രങ്ങളിൽ റീമേക്ക് ചെയ്യാൻ ആഗ്രഹമുള്ള സിനിമയെ കുറിച്ച് വെളിപ്പെടുത്തുകയാണ് സംവിധായകൻ. മോഹൻലാൽ അഭിനയിച്ച ദേവദൂതൻ എന്ന ചിത്രമാണ് തനിയ്ക്ക് റീമേക്ക് ചെയ്യാൻ ആഗ്രഹമുള്ള സിനിമ എന്നാണ് സിബി മലയിൽ പറയുന്നത്.
Also Read
കിടിലൻ ഡാൻസുമായി നടി അവതിക മോഹൻ, തൂവൽസ്പർശത്തിലെ ശ്രേയ നന്ദിനി ആണോ ഇതെന്ന് ആരാധകർ: വീഡിയോ വൈറൽ
ചിത്രത്തിൽ ഏഴ് വയസ്സുള്ള ഒരു കുട്ടിയായിരുന്നു പ്രധാന കഥാപത്രമെന്നും മോഹൻലാൽ കഥ കേട്ട് താൽപര്യം അറിയിച്ചതോടെയാണ് നിർമ്മാതാവ് സിയാദ് കോക്കറിന് ഇത് മോഹൻലാൽ സിനിമയായി തന്നെ ചെയ്യണമെന്ന് ആഗ്രഹം തോന്നിയതെന്നും സിബി വെളിപ്പെടുത്തുന്നു.
ഞാൻ ചെയ്ത സിനിമകളിൽ എനിക്ക് റീമേക്ക് ചെയ്യണമെന്ന് ഏറ്റവും ആഗ്രഹം തോന്നുന്ന ഒരേയൊരു ചിത്രമേ ഉള്ളൂ. അത് ദേവദൂതൻ ആണ്. ഞാൻ ആഗ്രഹിച്ച വിധമല്ല അത് മലയാളത്തിലെത്തിയത്. മോഹൻലാലിന് വേണ്ടി ഏറെ വെട്ടുവീഴ്ച ചെയ്ത സിനിമായായിന്നു ഇത്.
മോഹൻലാൽ അഭിനയിക്കുമ്പോൾ അതിന്റെ ക്യാൻവാസ് വീണ്ടും വലുതാവുകയും നിർമ്മാതാവിനും സാമ്പത്തികമായി ഗുണം ചെയ്യുമെന്നുള്ളത് കൊണ്ടും താൻ ആഗ്രഹിച്ച ഒരു സിനിമയായി ദേവദൂതൻ എന്ന ചിത്രത്തെ എനിക്ക് പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കാൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലയാളത്തിൽ ഞാൻ ആഗ്രഹിച്ച രീതിയിൽ ചെയ്യാൻ സാധിക്കാത്തത് കൊണ്ട് ഇനി മറ്റൊരു ഭാഷയിൽ, ഞാൻ ആ സിനിമയെ എങ്ങനെയാണോ കണ്ടത് അതേ രീതിയിൽ ചെയ്യണമെന്നുണ്ടെന്ന് സിബി മലയിൽ വ്യക്തമാക്കുന്നു.