സീരിയലിൽ എന്റെ സീൻ വരുമ്പാ ഇതാ അവസ്ഥ, ഇതിലും ഗതികെട്ടവൻ വേറെ ആരെങ്കിലും ഉണ്ടാകുമോ: ഭാര്യ വരദ സീരിയൽ കാണുന്നതിനെ പറ്റി ജിഷിൻ മോഹൻ

2573

വ്യത്യസ്തമായ വേഷങ്ങൾ ചെയ്ത് മലയാളം ടെലിവിഷൻ സീരിയൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് ജിഷിൻ മോഹൻ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെ അഭിനയ ജീവിതം തുടങ്ങിയ താരം തുടർന്ന് നിരവധി പരമ്പരകളിലാണ് അഭിനയിച്ചത്.

ചലച്ചിത്ര നടിയും സീരിയൽ നടയുമായ വരദയാണ് ജിഷിന്റെ ഭാര്യ. ഇരുവരുടേയും പ്രണയവിവഹം ആയിരുന്നു. ജിഷിനെ പോലെ തന്നെ ഭാര്യയും നടിയുമായ വരദയും എല്ലാവർക്കും സുപരിചിതയാണ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ജിഷിൻ തിരക്കുകൾക്കിടെയിലും കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും ചിത്രങ്ങളും വീഡിയോസുമെല്ലാം പങ്കുവെക്കാറുളള താരമാണ്.

Advertisements

നടന്റെതായി വരാറുളള മിക്ക പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അതേസമയം ജിഷിൻ മോഹന്റെതായി വന്ന പുതിയൊരു ഇൻസ്റ്റഗ്രാം പോസ്റ്റും ആരാധകർ ഏറ്റെടുത്തിരുന്നു. ഇത്തവണ ജിഷിൻ പങ്കുവെച്ച ഒരു വീഡിയോയും അതിന് നടൻ നൽകിയ ക്യാപ്ഷനുമാണ് വൈറലായിരിക്കുന്നത്.

എന്റെ ഒരു ഗംഭീര സീൻ നടക്കുമ്പൾ വീട്ടിലിരുന്ന് അത് കാണുന്ന എന്റെ അവസ്ഥ. സീരിയൽ മുഴുവൻ കാണും. പക്ഷെ എന്റെ സീൻ വരുമ്പാ ഇതാ അവസ്ഥ. ഇതിലും ഗതികെട്ടവൻ വേറെ ആരെങ്കിലും ഉണ്ടാകുമോ കർത്താവേ.

അതല്ലേലും മുറ്റത്തെ മുല്ലക്ക് മണമില്ല എന്നാണല്ലോ. ഇനിയിപ്പോ സാജൻ സൂര്യ ചേട്ടന്റെ വീട്ടിലെ അവസ്ഥയൊക്കെ എങ്ങനെയാണാവോ. ഒന്ന് ചോദിച്ചു നോക്കണം എന്ന് ജിഷിൻ മോഹൻ വീഡിയോയ്ക്കൊപ്പം കുറിച്ചു.

അതേസമയം ജിഷിൻ മോഹന്റെ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി നിരവധി പേരാണ് എത്തിയത്. കഷ്ടമാണല്ലോ വീട്ടിലെ അവസ്ഥ, വിഷമിക്കാതെ ചേട്ടാ എല്ലാം ശരിയാകും, സാരമില്ല ചേട്ടാ നമ്മളില്ലേ, ഒരു സൂപ്പർസ്റ്റാറിനെ ബഹുമാനിക്കാൻ പഠിക്കടാ എന്നിങ്ങനെയാണ് നടന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിന് താഴെ വന്ന കമന്റുകൾ.

മുൻപും രസകരമായ പോസ്റ്റുകളുമായി എത്തിയിട്ടുളള താരമാണ് ജിഷിൻ മോഹൻ. കുടുംബത്തിനൊപ്പമുളള ചിത്രങ്ങൾക്കൊപ്പം ലൊക്കേഷൻ വിശേഷങ്ങൾ പങ്കുവെച്ചും താരം എത്താറുണ്ട്.

Advertisement