മലയാളത്തിന്റെ കുഞ്ഞിക്ക ദുൽഖർ സൽമാൻ ബോളിവുഡിൽ വീണ്ടും നായകനാകാകുന്നു. ബോളിവുഡ് സംവിധായകൻ ആർ ബാൽകിയുടെ ത്രില്ലർ ചിത്രത്തിലാണ് ദുൽഖർ നായകനാകുന്നത്. വരുന്ന മാർച്ചിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ചിത്രത്തിന്റെ മുഴുവൻ തിരക്കഥയും പൂർത്തിയായെന്നും ലോക്ക്ഡൗൺ കാലത്തെ ആശയമാണ് സിനിമയിലേക്കെത്തിച്ചതെന്നും ബാൽക്കി ബോളിവുഡ് മാധ്യമങ്ങളോട് പറഞ്ഞു. പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചെന്നാണ് ബാൽകിയുമായി അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്.
2018ൽ പുറത്തിറങ്ങിയ ഇർഫാൻ ഖാൻ ചിത്രം ‘കർവാൻ’ ആയിരുന്നു ദുൽഖറിന്റെ കന്നി ബോളിവുഡ് ചിത്രം. പിന്നാലെ ‘സോയ ഫാക്ടർ’ പുറത്തുവന്നു. ചീനി കം, പാ, പാഡ്മാൻ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ബാൽകി.
കർവാൻ, സോയ ഫാക്ടർ എന്നീ ചിത്രങ്ങളിലൂടെ ബോളിവുഡിൽ ചുവടുറപ്പിച്ചിരിക്കുകയാണ് ദുൽഖർ സൽമാൻ. ഇപ്പോഴിതാ ദുൽഖറിന്റെ പുതിയ ബോളിവുഡ് ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്.പാ, ഷമിതാഭ്, കി ആൻഡ് കാ, പാഡ് മാൻ തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ ആർ ബൽക്കിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പിങ്ക് വില്ലയാണ് ചിത്രത്തെ കുറിച്ചുള്ള വാർത്തകൾ പങ്കുവെച്ചത്.
ഒരു ത്രില്ലർ ചിത്രത്തിന് വേണ്ടിയായിരിക്കും ഇരുവരും ഒന്നിക്കുക. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ആരംഭിച്ചെന്നും പറയപ്പെടുന്നു. ചിത്രത്തിൽ ദുൽഖർ ഒഴികെയുള്ള മറ്റു കഥാപാത്രങ്ങളെ ഒന്നും തന്നെ തീരുമാനിച്ചിട്ടില്ല എന്നാണ് പുറത്തുവരുന്ന വാർത്തകൾ.
കഴിഞ്ഞ വർഷങ്ങളിൽ കേരളത്തിനു പുറതതും തൻറെ കരിയർ ഉറപ്പിച്ച ദുൽഖർ സൽമാൻ ഇപ്പോൾ ബോളിവുഡിൽ ഒരു വലിയ ചിത്രത്തിന് തയാറെടുക്കുന്നു. ചീനി കം, പാ, ഷമിതാബ് , പാഡ്മാൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ ആണ് ആർ ബാൽകി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ദുൽഖർ മുഖ്യ വേഷത്തിൽ എത്തുന്നത്.
ത്രില്ലർ സ്വഭാവത്തിൽ ഒരുങ്ങുന്ന ചിത്രത്തിൻറെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഈ വർഷം ആദ്യം ‘ഹേയ് സിനാമിക’ എന്ന തമിഴ് ചിത്രം പൂർത്തിയാക്കിയ ദുൽഖർ ഉടൻ തന്നെ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജോയിൻ ചെയ്യും.
ഡിക്യുവിന്റെ കരിയറിലെ ആദ്യ പൊലീസ് വേഷമാണിത്. ഇതിനു ശേഷം ഒരു തെലുങ്ക് ചിത്രം കൂടി ഈ വർഷം ചെയ്യുന്നതിന് താരം ഏറ്റെടുത്തിട്ടുണ്ട്. ഒരു വർഷം നാലു ഭാഷകളിലെ ചിത്രങ്ങളിൽ നായകനായി എത്തുക എന്ന അപൂർവ നേട്ടം കൂടി ഇതിലൂടെ ദുൽഖർ സൽമാൻ നേടിയെടുക്കും.