നായികയല്ലെങ്കിൽ വേണ്ട, സഹനടി വേഷങ്ങൾ ഞാൻ ചെയ്യുമെന്ന് കരുതേണ്ട: അവസരം കുറഞ്ഞപ്പോൾ ഡേറ്റ് ചോദിച്ചെത്തിയ സംവിധായകരോട് ഇങ്ങനെ പറഞ്ഞ കനകയ്ക്ക് പിന്നെ സംഭവിച്ചത്

398

മലയാളത്തിലെ സൂപ്പർഹിറ്റ് സംവിധാന ജോഡികളായിരുന്ന സിദ്ദിഖ്‌ലാൽ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ തെന്നിന്ത്യൻ താരമായിരുന്നു നടി കനക. സിദ്ദിഖ്‌ലാൽ ടീമിന്റെ വമ്പൻ സൂപ്പർഹിറ്റായ ഗോഡ്ഫാദർ എന്ന ചിത്രത്തിലൂടെയാണ് ഇവർ മലയാളത്തിൽ അരങ്ങേറുന്നത്.

തുടർന്ന് വിയറ്റ്‌നാം കോളനി എന്ന ചിത്രത്തിൽ മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ നായികയായും കനക അഭിനയിച്ചു. പിന്നീട് ഇങ്ങോട്ട് നിരവധി മലയാള സിനിമകളിൽ മികച്ച വേഷം അവതരിപ്പിച്ച്
മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത താരങ്ങളിലൊരാളായി കനക മാറി.

Advertisements

Also Read
ചൂഷണങ്ങൾ എല്ലാ മേഖലകളിലുമുണ്ട്, അതിനെതിരെയുള്ള കരുതൽ നമ്മുടെ ഭാഗത്തുനിന്നും വേണം : ശ്രദ്ധ നേടി ഐശ്വര്യ ലക്ഷ്മിയുടെ വാക്കുകൾ

തമിഴിലും തെലുങ്കിലും എല്ലാം സൂപ്പർതാരങ്ങളുടെ നായികയായിട്ടുള്ള കനക മലയാള സിനിമയുടെ സുവർണ കാലഘട്ടത്തിൽ തിളങ്ങിനിന്നിരുന്ന നായികമാരിൽ ഒരാളായിരുന്നു. താരത്തിന്റെ അമ്മ ദേവിക മൺമറഞ്ഞതോടെ ആയിരുന്നു സിനിമയിൽ നിന്നും ബ്രേക്ക് എടുക്കുവാൻ കനക തീരുമാനിച്ചത്.

എന്നാൽ സിനിമയിലേക്ക് തിരിച്ചുവരാൻ നോക്കിയപ്പോൾ പഴയതുപോലെ നായിക കഥാപാത്രങ്ങൾ ആയിരുന്നില്ല ലഭിച്ചത്. മാർക്കറ്റ് ഇടിവ് വല്ലാതെ താരത്തെ ബാധിച്ചു. പിന്നീട് ലഭിച്ചത് മുഴുവൻ സഹനടി വേഷങ്ങളായിരുന്നു.

എന്നാൽ ഇത്രയും കാലം നായികയായി നിന്ന തനിക്ക് സഹനടി വേഷങ്ങളിൽ ഏറ്റെടുക്കാൻ ബുദ്ധിമുട്ടുണ്ട് എന്ന് താരം തന്നെ വെട്ടിത്തുറന്നു പറഞ്ഞു. ഇത്രയും കാലം നായികയായിട്ടാണ് ഞാൻ സിനിമയിൽ നിന്നത്. ഇനി അത്തരത്തിലുള്ള വേഷങ്ങൾ ഇല്ലെങ്കിൽ വേണ്ട, സഹനടി വേഷം കെട്ടാൻ എന്നെക്കൊണ്ട് സാധിക്കില്ല ഇതായിരുന്നു ഡേറ്റ് ചോദിച്ചു എന്ന് ഒരു സംവിധായകനോട് താരം പറഞ്ഞത്.

Also Read
എട്ടാമത്തെ ലോകമഹാത്ഭുതം മമ്മൂട്ടിയാണെന്ന് ഞാൻ പറയും, അനുഭവം വെളിപ്പെടുത്തി നടൻ നിസ്താർ സേട്ട്

നടി തന്നെയാണ് ഈ കാര്യം ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. 2000 ൽ പുറത്തിറങ്ങിയ ഈ മഴ തേൻ മഴ എന്ന ചിത്രത്തിലാണ് താരം അവസാനമായി സിനിമയിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് കനകയെ കുറിച്ച് കാര്യമായ വിവരങ്ങൾ ഒന്നും തന്നെ മലയാളികൾ കേട്ടിട്ടില്ല. 2013 വർഷത്തിൽ താരത്തിന് ക്യാൻസർ ബാധിച്ചു എന്നും ഇപ്പോൾ അതിന്റെ ചികിത്സയിലാണ് എന്നും വാർത്തകൾ വന്നിരുന്നു.

എന്നാൽ നടി തന്നെ ഈ കാര്യങ്ങളെല്ലാം നിഷേധിച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു. എന്നാൽ പിന്നീടും ഇത്തരത്തിലുള്ള വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

Advertisement