അത്രയും ആൾക്കാരുടെ ഇടയിൽ വെച്ച് അത് സംഭവിച്ചപ്പോ വല്ലാതായി, ആരൊക്കെ മൊബൈലിൽ പകർത്തിയെന്ന് അറിയില്ല; പരിപാടിക്കിടെ നടി സ്വാസികയ്ക്ക് സംഭവിച്ചത്

775

പലപ്പോഴും സ്ത്രീകൾ ആർത്തവ ദിനങ്ങളിൽ പലപല മാനസിക സംഘർഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഇത്തരം ദിവസങ്ങളിൽ പലപ്പോഴും പുറത്തിറങ്ങാൻ മടികാണിക്കുന്നവരായിരിക്കും കൂടുതൽ. ആദ്യത്തെ ദിനങ്ങളിൽ ചുരുണ്ടു കൂടി എവിടെയും പോകാത്ത പുറത്ത് പോകാതെ ഇരിക്കുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട്. ആ കാരണം തന്റെ അനുഭവത്തിലൂടെ വെളിപ്പെടുത്തുകയാണ് നടി സ്വാസിക വിജയ്. ആർത്തവ സമയത്ത് ഒരു പരിപാടിയിൽ പങ്കെടുത്തപ്പോഴുണ്ടായ അനുഭവമാണ് താരം തുറന്നു പറയുന്നത്.

Advertisements

പരിപാടി കഴിഞ്ഞ് എഴുന്നേറ്റപ്പോൾ ഡ്രസിൽ രക്തം ആയതായും അത് ക്യാമറയ്ക്ക് മുൻപിൽ വെച്ച് സംഭവിച്ചപ്പോഴുണ്ടായ ദുരനുഭവമാണ് സ്വാസിക വെളിപ്പെടുത്തിയത്. പക്ഷേ ഭയപ്പെട്ടതുപോലെ ആ വീഡിയോ ഇതുവരെയും പുറത്തുവന്നിട്ടില്ലെന്നും അതിൽ താൻ സന്തോഷവതിയാണെന്നും നടി കൂട്ടിച്ചേർത്തു. പീരിയഡ്സ് ആയ സമയത്താണ് ആ ഫങ്ഷന് പോയത്. പോയിക്കഴിഞ്ഞപ്പോ കുറേ നേരം ഇരിക്കേണ്ടതായി വന്നു.

Also read; ആക്ഷന്‍ പടത്തിലെ നായകന് ദേശീയ അവാര്‍ഡ്! നിങ്ങളുടെ ഇപ്പോഴത്തെ പ്രതിഫലമാണ് ഈ സിനിമയുടെ ആകെ ബജറ്റെന്ന് പറഞ്ഞപ്പോള്‍ സുരേഷ് ഗോപിയുടെ മറുപടി ഇങ്ങനെ

കുറയെറെ നേരം സംസാരിച്ചു മുഴുകിയിരുന്നു. ഞാൻ എല്ലാം ഓകെ ആണ്, പ്രൊട്ടക്റ്റഡ് ആണ് എന്ന് വിചാരിച്ചാണ് യാത്ര ചെയ്തത്. പക്ഷെ കുറേ നേരം ഇരുന്നതിന്റെയാണോ കാലാവസ്ഥയുടെയാണോ അറിയില്ല, പ്രതീക്ഷികാത്ത വിധം പീരിയഡ്‌സിന്റെ ആക്കം കൂടി. എല്ലാം കഴിഞ്ഞ് എഴുന്നേറ്റപ്പോൾ വസ്ത്രത്തിന്റെ പുറകിൽ എല്ലാം ബ്ലഡ് സ്റ്റെയ്ൻ പരന്നു. അപ്പോൾ പെട്ടെന്ന് ആൾക്കാരൊക്കെ അയ്യോ മോളേ എന്ന് വിളിച്ച് സംരക്ഷിച്ചു. പക്ഷേ ആ സമയത്ത് ഞാൻ ശേ എന്ന അവസ്ഥയിലായി.

ആൾക്കാരുടെ ഇടയിൽ വച്ച് അത് സംഭവിച്ചപ്പോ വല്ലാത്തൊരു മാനസികാവസ്ഥയിലായെന്നും നടി വെളിപ്പെടുത്തി. പക്ഷെ സെക്കൻഡുകൾക്കുള്ളിൽ തന്നെ എല്ലാം സംഭവിച്ചു പോയി നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ലല്ലോ എന്നും സ്വാസിക പറഞ്ഞു. സ്വയം വലിഞ്ഞുപോയ നിമിഷങ്ങളായിരുന്നു അതെന്ന് സ്വാസിക പറയുന്നു. ഒന്നാമത് നമ്മൾ ഇത്രയും ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്നത് കൊണ്ടാണ് അത്രയും ഉൾവലിഞ്ഞുപോയതെന്ന് സ്വാസിക കൂട്ടിച്ചേർത്തു.

Also read; എന്നെ ഒഴിവാക്കിയെന്ന് മനസിലായി! കൂടെ വന്ന മോഹന്‍ലാലും ശങ്കറും താരങ്ങളായപ്പോള്‍, ഞാന്‍ ഭക്ഷണം പോലുമില്ലാതെ കാട്ടില്‍; സിനിമ ഉപേക്ഷിച്ചതിനെ കുറിച്ച് സിബി മലയില്‍

ആളുകൾ കണ്ണിൽ കാണുന്നത് മാത്രമാണെങ്കിൽ ചിലപ്പോ കുഴപ്പമില്ലെന്ന് പറയും, പക്ഷേ ക്യാമറയുടെ ഒത്തനടുക്ക് എത്തിപ്പെട്ടതാണ് തിരിച്ചടിയായതെന്നും സ്വാസിക പറയുന്നു. എനിക്ക് അറിയില്ല അത് ആരൊക്കെ മൊബൈലിൽ പകർത്തിയിട്ടുണ്ട് എന്ന്. പക്ഷെ ഇന്നു വരെ അത് പുറത്തു വന്നിട്ടില്ല, ഇത് സന്തോഷം പകരുന്നതാണെന്ന് സ്വാസിക പറഞ്ഞു.

Advertisement