ഞാൻ ട്രാൻസ്പാരന്റാണ്, അതുകൊണ്ടാണ് എല്ലാം കാണിക്കുന്നത്; ഹോം ടൂർ വീഡിയോയിൽ അമ്മയെ പിടിച്ചുവലിച്ചു കൊണ്ട് വന്ന് കാണിച്ച് അനുശ്രീ

577

മിനിസ്‌ക്രീൻ രംഗത്ത് നിറഞ്ഞുനിൽക്കുന്ന നടിയാണ് അനുശ്രീ. പ്രണയവും വീട്ടുകാരുടെ എതിർപ്പും ഒളിച്ചോട്ടവും വിവാഹവുമെല്ലാം നടിയുടെ ജീവിതത്തിൽ വളരെ പെട്ടെന്നാണ് സംഭവിച്ചത്. ക്യാമറാമാനായ വിഷ്ണു സന്തോഷിനെയാണ് താരം വിവാഹം ചെയ്തത്. സോഷ്യൽമീഡിയയിൽ ആരാധകരുമായി അടുത്തിടപഴകുന്ന താരം തന്റെ ജീവിതത്തിലെ നല്ലതും മോശമായതുമെല്ലാ കാര്യങ്ങളും പങ്കുവെയ്ക്കാറുണ്ട്.

Advertisements

അതുകൊണ്ട് തന്നെ നടിയുടെ വ്യക്തി ജീവിതത്തിലെ പല കാര്യങ്ങളും വാർത്തകളിലും നിറയുന്നത് പതിവാണ്. ഓമനത്തിങ്കൾ പക്ഷിയിലൂടെയാണ് നടി അനുശ്രീ അഭിനയ രംഗത്തേയ്ക്ക് എത്തിയത്. ജിത്തു മോൻ എന്ന കഥാപാത്രമായാണ് എത്തി താരം ആരാധകരെ ഞെട്ടിച്ചത്. ബാലതാരമായി തുടങ്ങി പിന്നീട് സഹനടിയായും നായികയായും അനുശ്രീ നിമിഷ നേരംകൊണ്ടാണ് മാറിയത്. താരത്തിന്റെ അഭിനയ മികവ് തന്നെയാണ് ഓരോ ചുവടുകയറ്റത്തിനും സഹായകമായത്.

Also read; അന്ന് എന്തൊരു അഹങ്കാരിയാണെന്ന് മനസിൽ പറഞ്ഞാണ് ഒരു പുഞ്ചിരി പാസാക്കിയത്, ജാഡക്കാരി; മീനാക്ഷിയുമായി നമിതയുടെ സൗഹൃദത്തിന് കാരണം ഒരു പയ്യൻ

ഇപ്പോൾ തന്റെ യൂട്യൂബ് ചാനലിലൂടെ ഹോം ടൂർ വീഡിയോയുമായി എത്തിയിരിക്കുകയാണ് അനുശ്രീ. ഹോം ടൂർ വീഡിയോ ചെയ്യാമോയെന്ന് ഒരുപാട് പേർ തന്നോട് ചോദിച്ചതായി അനുശ്രീ പറയുന്നു. ഇപ്പോൾ അപ്പാർട്ട്മെന്റിലാണ് താമസം. ഇവിടേക്ക് കയറിവരുമ്പോൾ തന്നെ കാണുന്നത് പൂജാമുറിയാണെന്നും, അതുകഴിഞ്ഞുള്ളത് തന്റെ ഫോട്ടോയാണെന്നും അനുശ്രീ പറഞ്ഞു. ഇൻഡസ്ട്രിയിൽ വഴിത്തിരിവായി മാറിയ ഓമനത്തിങ്കൾ പക്ഷിയിലെ ജിത്തുമോൻ ഗെറ്റപ്പിലുള്ള ഫോട്ടോയും താരം ചുമരിൽ തൂക്കിയിട്ടിട്ടുണ്ട്.

ഞാൻ ട്രാൻസ്പാരന്റാണ്. അതാണ് അതേപോലെ തന്നെയായി എല്ലാം കാണിക്കുന്നതെന്നും അനുശ്രീ വെളിപ്പെടുത്തി. കുഞ്ഞ് കൂടി എത്തിയതിനാൽ, എല്ലാം അങ്ങനെ അടുക്കിപ്പെറുക്കി വെക്കാൻ സമയമൊന്നും ലഭിക്കാറില്ലെന്നും അനുശ്രീ പറയുന്നു. ഇതുകൂടാതെ, അമ്മയേയും ചിറ്റമ്മയേയും മുത്തശ്ശിയേയും അനുശ്രീ പരിചയപ്പെടുത്തുന്നുണ്ട്. പൊതുവെ ഫോട്ടോയിലോ വീഡിയോയിലോ ഒന്നും വരാറില്ല. അമ്മയ്ക്ക് അത് ഇഷ്ടമല്ലാത്ത കാര്യമാണെന്നും അനുശ്രീ പറഞ്ഞു.

അമ്മ അപൂർവ്വമായാണ് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയൊള്ളൂ, ഞാനെപ്പോഴും അതേക്കുറിച്ച് ചോദിക്കും. ഞങ്ങൾ ഫ്രണ്ട്സൊക്കെയായി പുറത്ത് പോയപ്പോൾ അമ്മ പോസ് ചെയ്തിരുന്നു. അത് ഇൻസ്റ്റഗ്രാമിലും ഇട്ടു. പക്ഷേ ആർക്കും എന്റെ അമ്മ ആരാണെന്നറിയില്ല, വീഡിയോയിൽ വന്നേ പറ്റുള്ളൂവെന്ന് പറഞ്ഞ് വാശി പിടിച്ചോണ്ടാണ് അമ്മ വന്നതെന്നും അനുശ്രീ ആരാധകരോടായി പറഞ്ഞു. ഇന്നലെ ഒരു ന്യൂസ് കണ്ടപ്പോൾ ഹോം ടൂറിൽ അമ്മയെ പരിചയപ്പെടുത്തിയിട്ടേ കാര്യമുള്ളൂയെന്ന് തീരുമാനിച്ചതുകൊണ്ടാണ് അമ്മ എത്തിയതെന്നും അനുശ്രീ പറയുന്നു.

Also read; പതിനാറാം വയസിൽ കൂട്ടികൊടുത്തത് സ്വന്തം അമ്മ, പിന്നെ സഹോദരങ്ങളും അദ്ധ്യാപകരും: ഷക്കീലയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

അമ്മയെ കാണാൻ എന്നെപ്പോലെ ഇല്ലേ എന്നും വീഡിയോയിൽ അനുശ്രീ ചോദിക്കുന്നുണ്ട്. എനിക്ക് ഉമ്മ തരാനൊക്കെ നാണക്കേടാണ്. ആരവിന് പോലും ഞാൻ ഒളിച്ചേ ഉമ്മ കൊടുക്കാറുള്ളൂവെന്നും അനുശ്രീ വെളിപ്പെടുത്തുന്നുണ്ട്. എല്ലാവരും എന്റെ അമ്മയെ കണ്ടപ്പോൾ ഹാപ്പിയായില്ലേ എന്നും നടി ചോദിക്കുന്നുണ്ട്. നിമിഷ നേരംകൊണ്ടാണ് വീഡിയോ വൈറലായത്. അതേസമയം, താരത്തിന്റെ വസ്ത്രധാരണത്തെയും ആരാധകർ ചോദ്യം ചെയ്യുന്നുണ്ട്.

Advertisement