സജിൻ എന്ന പേര് കേൾക്കുന്നതിലുപരി ശിവൻ എന്ന് പറയുമ്പോഴാണ് താരത്തെ പ്രേക്ഷകർക്ക് കൂടുതൽ പരിചിതമാകുന്നത്. കാരണം ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം സീരിയലിൽ ശിവന്റെ ആറാട്ടാണ് കണ്ടുവരുന്നത്. ഈ കഥാപാത്രത്തെ അത്രത്തോളം പ്രേക്ഷകർ നെഞ്ചിലേറ്റി കഴിഞ്ഞു. കഴിഞ്ഞ ദിവസമാണ് താരം തന്റെ പിറന്നാൾ ആഘോഷിച്ചത്. നിരവധി പേർ താരത്തിന് ആശംസകൾ നേർന്നു.
ആരാധകരുടെ ആശംസാപ്രവാഹം എല്ലാം കെട്ടടങ്ങിയപ്പോഴാണ് ഭാര്യയും നടിയുമായ ഷഫ്ന ആശംസകൾ അറിയിച്ച് രംഗത്ത് വന്നത്. പ്രണയാർദ്രമായാണ് താരം തന്റെ പ്രിയതമന് പിറന്നാൾ ആശംസകൾ നേർന്നത്. ചുരുങ്ങിയ സമയം കൊണ്ടാണ് വീഡിയോ വൈറലായത്. എപ്പോഴുതും നീ താൻ എൻ നെഞ്ചിലിറുക്ക് എന്ന് പാടിക്കൊണ്ടാണ് പ്രണയനിമിഷത്തിലുള്ള വീഡിയോ താരം ആരാധകരുമായി പങ്കുവെച്ചത്.
വീഡിയോയിൽ, സജിന് ഉമ്മ വയ്ക്കുന്നതും, നാണിച്ച് സജിൻ മുഖം പൊത്തുന്നതും എല്ലാം കാണാം. ക്യൂട്ടെന്നാണ് ആരാധകർ ഒന്നടങ്കം പറഞ്ഞത്. ‘ഈ ഒരു നിമിഷം ഫ്രീസ് ആയി വയ്ക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. പക്ഷെ എനിക്ക് അറിയാം ജീവിതം മുന്നോട്ട് പോകണമല്ലോ. അതെ, നമുക്ക് ഇങ്ങനെ തന്നെ മുന്നോട്ട് പോകാം. ഈ ലോകത്തിലെ എല്ലാ സന്തോഷവും നിനക്ക് ഉണ്ടാവട്ടെ എന്ന് ഞാൻ ആശംസിയ്ക്കുന്നുവെന്ന് ഷഫ്ന വീഡിയോ പങ്കുവെച്ച് കുറിച്ചു.
കൂടാതെ, നിന്നെ ഏറ്റവും സന്തോഷമുള്ളതാക്കാൻ ഞാൻ എന്തും ചെയ്യും, ലവ് യു ഇക്കാ.. ഹാപ്പി ബേർത്ത് ഡേ എന്നും ഷഫ്ന കുറിച്ചു. എന്റെ ജീവിതം മാറ്റി മറിച്ചവനെ, ജന്മദിന ആശംസകൾ. എന്റെ ജീവിതം ഈ രീതിയിൽ ഞാൻ ആസ്വദിയ്ക്കാനും ആഘോഷിക്കാനും കഴിയുന്നത് നീ കാരണമാണ്. നീ കാരണമാണ് ഞാൻ ജീവിതത്തെ തന്നെ ഇഷ്ടപ്പെട്ടു തുടങ്ങിയത്. എനിക്ക് കിട്ടാവുന്ന ഏറ്റവും നല്ല മനുഷ്യനായതിൽ നന്ദി.
ഇതേ സേനഹത്തോടെയും, കരുതലോടെയും നമ്മൾ രണ്ട് പേരും പരസ്പര സഹകരണത്തോടെയും ജീവിത അവസാനം വരെ പോകണം എന്ന് ഞാൻ ആഗ്രഹിയ്ക്കുന്നു. എല്ലായ്പ്പോഴും പറയുന്നത് പോലെ, നീയാണ് എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം. ലവ് യു എന്ന് ഷഫ്ന തന്റെ മറ്റൊരു ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു. ഷഫ്നയുടെ സ്നേഹവും കരുതലും പ്രണയവും ആരാധകരും ഏറ്റെടുത്ത് കഴിഞ്ഞു.
ഒടുവിലായി വീണ്ടുമൊരു കുറിപ്പ് കൂടി നടി പങ്കുവെയ്ക്കുന്നുണ്ട്, അതിൽ, കാത്തിരുന്ന് കിട്ടിയ ആ ദിവസം, ഒരുപാട് നാളുകൾക്ക് ശേഷം ഒരു ദിവസം നന്നായി ആസ്വദിച്ചു. നിന്നെ സന്തോഷിപ്പിയ്ക്കാൻ കഴിഞ്ഞതിൽ എനിക്ക് വളരെ അധികം സന്തോഷമുണ്ട്. ഒരുപാട് ഇഷ്ടം ഇക്ക. ഒരിക്കൽ കൂടെ പിറന്നാൾ ആശംസകൾ. നിനക്ക് എല്ലാം നല്ലതായി നടക്കട്ടെ എന്നും ആഗ്രഹിച്ചയ്ക്കുന്നത് സഫലമാവട്ടെ എന്നും ഞാൻ ആശംസിയ്ക്കുകയും പ്രാർത്ഥിയ്ക്കുകയും ചെയ്യുന്നു. ഒരുപാട് ഒരുപാട് ഉമ്മയും ആലിംഗനവും’ എന്നാണ് ഷഫ്ന കുറിച്ചത്.