അന്ന് എന്തൊരു അഹങ്കാരിയാണെന്ന് മനസിൽ പറഞ്ഞാണ് ഒരു പുഞ്ചിരി പാസാക്കിയത്, ജാഡക്കാരി; മീനാക്ഷിയുമായി നമിതയുടെ സൗഹൃദത്തിന് കാരണം ഒരു പയ്യൻ

219

ചിത്രത്തിൽ അഭനയിക്കുന്നുവെന്നതിനപ്പുറം പലരുമായും നല്ലൊരു സൗഹൃദം സ്ഥാപിക്കുന്നവരാണ് ഭൂരിഭാഗം നടീനടന്മാരും. പലരുടെയും സൗഹൃദം കണ്ട് അസൂയ വരെ തോന്നിയവരും ഉണ്ട്. അത്തരത്തിൽ മലയാള സിനിമാ ലോകത്തെയും ആരാധകരെയും വരെ അമ്പരപ്പിക്കുന്ന സൗഹൃദമാണ് നടി നമിത പ്രമോദും മീനാക്ഷി ദിലീപും തമ്മിലുള്ളത്. സിനിമാ മേഖലയിൽ ഇല്ലാതിരുന്നിട്ടും ഇത്രമേൽ സൗഹൃദത്തിന് വഴിയൊരുക്കിയതിന്റെ കാരണവും ആരാധകർ തിരഞ്ഞിരുന്നു.

Advertisements

എന്നാൽ അവിടെയൊന്നും മീനാക്ഷി-നമിത കൂട്ടുകെട്ടിന്റെ രഹസ്യം പുറത്തുവന്നിരുന്നില്ല. ഇപ്പോൾ നടി നമിത പ്രമോദ് തന്നെ സൗഹൃദം ഉടലെടുത്തതും അതിലെ ആഴവും പരപ്പും വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ്. ബിഹൈൻഡ്വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ. ഒരു വിമാന യാത്രയിലാണ് അടുത്ത് പെരുമാറിയതും സൗഹൃദം ആരംഭിച്ചതെന്നുമാണ് നമിത പറയുന്നത്.

Also read; ഗോപി സുന്ദറിന് ഒപ്പം പട്ടായയിൽ അടിച്ച് പൊളിച്ച് അമൃത സുരേഷ്, പാപ്പുവിന്റെ ഡ്രസ്സാണോ അമൃത ഇട്ടിരിക്കുന്നതെന്ന് ആരാധകർ, കമന്റ് ബോക്‌സ് പൂട്ടിയോടി താരജോഡികൾ

മീനാക്ഷി ഒരു ജാഡക്കാരിയാണെന്നാണ് ഞാൻ ആദ്യം കരുതിയത്. എന്നാൽ ഒറ്റ വിമാന യാത്രയാണ് ഞങ്ങളെ ഒത്തിരി അടുപ്പിച്ചത്. എന്റെ സഹോദരിയെ പോലെയും ആത്മാർഥ സുഹൃത്തിനെയും പോലെയാണ് മീനാക്ഷി. ഞങ്ങൾ പരിചയപ്പെട്ട കഥയൊന്നും പറയാതിരിക്കുന്നതാണ് നല്ലത്. അഞ്ച് വർഷം മുൻപ് ഒരു യുഎസ് ട്രിപ്പിന് പോവുമ്പോഴാണ് മീനാക്ഷിയോട് ആദ്യമായി സംസാരിച്ചത്. അധികം ഞങ്ങളങ്ങനെ സംസാരിച്ചിട്ടൊന്നുമില്ല.

ആദ്യം കണ്ടപ്പോൾ തന്നെ എന്തൊരു ജാഡയാണെന്ന് കരുതി. അവൾ പൊതുവേ മിണ്ടുന്നത് വളരെ കുറവാണെന്നല്ല, ഒന്നും മിണ്ടില്ല. അതായിരിക്കാം ജാഡയാണെന്ന് തോന്നിപ്പിച്ചതും, സൗണ്ട് തോമ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ ഒരു ദിവസം അവൾ ലൊക്കേഷനിൽ വന്നു, അന്ന് ഞാൻ പഠിക്കുകയാണ്. ഇടയ്ക്ക് മീനാക്ഷി ഇടയ്ക്ക് എന്നെ ഇടംകണ്ണിട്ട് നോക്കും. ഞാനും അവളെയും നോക്കും. ഒരു തവണ അവളെന്നെ ചിരിച്ച് കാണിച്ചപ്പോൾ ഞാനും ചിരിച്ചു.

ആ ചിരി പാസാക്കിയത് എന്തൊരു അഹങ്കാരിയാണെന്ന് മനസിൽ പറഞ്ഞുകൊണ്ടായിരുന്നു. പിന്നീട് യുഎസ് ട്രിപ്പിന് പോകുമ്പോൾ നാദിർഷയുടെ മക്കളും ഒപ്പമുണ്ട്. അവരെന്നെ നോക്കി ചിരിച്ചു. ഇടയ്ക്ക് മീനാക്ഷി ഇടംക്കണ്ണിട്ട് നോക്കിയിട്ട് കാണാത്തത് പോലെയിരിക്കും. അത് കഴിഞ്ഞ് ഞങ്ങൾ ഫ്ളൈറ്റിൽ കയറി. അടുത്തടുത്താണ് ഇരിക്കുന്നതെങ്കിലും സംസാരിച്ചിട്ടൊന്നുമില്ല. യാത്രയുടെ ഇടയ്ക്ക് രണ്ടാൾക്കും ഹോട്ട് ചോക്ലേറ്റ് കഴിക്കാൻ ഭയങ്കര കൊതി. ഫ്ളൈറ്റ് അറ്റൻഡൻഡ് ആയിട്ടുള്ള ഒരുത്തനുണ്ട്. അവൻ ഭയങ്കര സുന്ദരനാണ്.

Also read; കുറെ കഴിഞ്ഞപ്പോൾ അദ്ദേഹത്തിന് ഒരുപാട് ബന്ധങ്ങൾ ഉണ്ടെന്ന് അറിഞ്ഞു, വല്ലപ്പോഴും വീട്ടിൽ വരുന്ന അതിഥിയെ പോലെയായി; ജഗതിയുമായി മല്ലിക വേർപിരിഞ്ഞതിന്റെ കാരണം

ഞാനും മീനാക്ഷിയും പരസ്പരം നോക്കിയിട്ട്, ഒരു അണ്ടർസ്റ്റാൻഡിങ്ങിൽ പോവാമെന്ന് പറഞ്ഞു. ശേഷം ആ പയ്യനെ വിളിച്ച് ചോക്ലേറ്റ് തരാൻ പറഞ്ഞു. അവനെ കാണാൻ വേണ്ടി വീണ്ടും വീണ്ടും ഞങ്ങൾ ചോക്ലേറ്റ് വാങ്ങി കൊണ്ടേ ഇരുന്നു. അവന്റെ പേര് നോക്കാൻ പറഞ്ഞത് നാദിർഷിക്കായുടെ ഇളയമകളായിരുന്നു, അവളന്ന് ഏഴാം ക്ലാസിലോ മറ്റോ പഠിക്കുകയാണ്. അവൾ പറഞ്ഞത് പോലെ അങ്ങനെ പേര് നോക്കി, സാഹീൽ എന്നോ മറ്റോ ആണ് പേര്. അങ്ങനെ അവൻ കാരണമാണ് മീനാക്ഷിയുമായി പരിചയത്തിലായതെന്ന് നമിത പ്രമോദ് പറയുന്നു.

Advertisement